മുംബൈ: ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡിസംബറിലെ അവധിവ്യാപാര കരാറുകൾ അവസാനിക്കുന്നതിനാൽ നിക്ഷേപകർ കൂടുതൽ സൂക്ഷ്മതയോടെ നീങ്ങിയെന്ന് ഇന്നത്തെ വിലയിരുത്തലിൽ പറയുന്നു. സെൻസെക്സ് 63.78 പോയന്റ് താഴ്ന്ന് 33,848.03ലും നിഫ്റ്റി 12.90 പോയന്റ് നഷ്ടത്തിൽ 10,477.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1474 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലുപിൻ, വിപ്രോ, ടിസിഎസ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എസ്‌ബിഐ, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, സിപ്ല, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ഐടിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.