ന്യൂഡൽഹി: ഡേവിസ് കപ്പിൽ ഇന്ത്യയ്‌ക്കെതിരെയുള്ള ആദ്യ സിംഗിൾസ് മത്സരത്തിൽ നിന്നു സ്‌പെയിൻ താരം റാഫേൽ നദാൽ പിന്മാറി. വയറുവേദനയെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. ഇന്ത്യയുടെ രാംകുമാർ രാമനാഥനെതിരെ നദാലിന് പകരം ഫെലിസിയാനോ ലോപ്പസാണ് കളിക്കുന്നത്. പരിക്കുമാറിയാൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നദാൽ കളിക്കിറങ്ങും.