ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ കലേറ്. ഗുജറാത്തിൽ വച്ചാണ് രാഹുലിന് നേരെ കല്ലേറുണ്ടായത്. വെള്ളപൊക്കമേഖലയായ ബാനസ്‌കന്ദ സന്ദർശിക്കാനെത്തിയപ്പോഴാണ് രാഹുലിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. എന്നാൽ കല്ലേറിൽ ആർക്കും പരിക്കില്ല. കല്ലേറിൽ രാഹുലിന്റെ വാഹന വ്യൂഹത്തിന്റഎ ചില്ല് തകർന്നു

 ആക്രമണത്തിൽ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബിജെപിയാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ആരോപിച്ചു.ദരേലയിലെ ലാൽ ചൗക്കിൽ സന്ദർശനം നടത്തുന്നതിനിടെ ആൾക്കൂട്ടത്തിനിടെ നിന്നും സിമന്റ് കട്ടകൊണ്ട് അജ്ഞാതൻ എറിയുകയായിരുന്നു. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആക്രമണത്തിൽ രാഹുലിന്റെ കാറിന്റെ ചില്ല് തകർന്നു. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ കഴിയില്ലെന്ന് മനു അഭിഷേക് സിങ്വി പറഞ്ഞു.

ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ബനസ്‌കന്ധ മേഖലയിൽ ആറ് കോൺഗ്രസ് എംഎ‍ൽഎമാരുണ്ട്. എന്നാൽ ഇവരെയെല്ലാം രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാടകങ്ങളുടെ ഭാഗമായി ബെംഗലുരുവിലെ റിസോട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. ആറ് കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ടതിനേത്തുടർന്നാണ് മറ്റുള്ളവരേയും കൊണ്ട് നേതൃത്വം ബെംഗലുരുവിലേക്ക് കടന്നത്.