- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹപ്രവേശനചടങ്ങുകൾക്കുള്ള സാധനങ്ങളുമായി നേരത്തെ എത്താമെന്ന് യാത്ര പറഞ്ഞുപോയ മാതാവ് ഇനിയില്ല; സത്യം ഉൾക്കൊള്ളാനാകാതെ കുരുന്നുകൾ; കഷ്ടപ്പെട്ട് പണിത സ്വന്തം വീട്ടിൽ അനിത അവസാനമായി കയറിയത് ചേതനയറ്റ്; പോസ്റ്റ്‌മോർട്ടത്തിന് ശേഷമെത്തിച്ച മൃതദേഹം ബന്ധുക്കളുടെ അഗ്രഹപ്രകാരം പുതിയ വീട്ടിൽ പത്ത് മിനിറ്റ് പൊതുദർശനത്തിന് വച്ചു; പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് മുന്നിൽ വിധി വില്ലനായി അവതരിച്ചപ്പോൾ പൊലിഞ്ഞത് അനിതയുടെ സ്വപ്‌നങ്ങൾ
തിരുവനന്തപുരം; ഗൃഹപ്രവേശനചടങ്ങുകൾക്കുള്ള സാധനങ്ങളുമായി നേരത്തെ എത്താമെന്ന് യാത്ര പറഞ്ഞുപോയ മാതാവ് ഇനിയില്ലെന്ന് തിരിച്ചറിഞ്ഞുള്ള അങ്കിതിന്റെയും അനൂഷിന്റെയും സൗമ്യയുടെയും വിലാപം ആരുടെയും കണ്ണ് നനയിക്കും. കഷ്ടപാടിന് ഇടയ്ക്കും മക്കളെക്കുറിച്ച് ഏറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അനിതയ്ക്ക്. എന്നാൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് മുന്നിൽ വിധി വില്ലനായി അവതരിച്ചപ്പോൾ പൊലിഞ്ഞത് അനിതയുടെ സ്വപ്‌നങ്ങളായിരുന്നു. ഇനി കുട്ടികളുടെ ഭാവിയും തുലാസിൽ തന്നെയാണ്. സാമ്പത്തികമായി ഏറെ പിന്നോട്ട് നിൽക്കുന്ന കുടുംബത്തിന് അനിതയുടെ വിയോഗം ഏൽപ്പിച്ചിരിക്കുന്ന ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കുമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കൾ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച അനിതയുടെ മൃതദേഹം ബന്ധുക്കളുടെ അഗ്രഹപ്രകാരം പുതിയ വീട്ടിൽ പത്ത് മീനിറ്റ് പൊതുദർശനത്തിന് വച്ച ശേഷമാണ് കുടുംബ വീട്ടിലേക്ക് കൊണ്ട്‌പോയത്.ഗൃഹപ്രവേശം നടക്കേണ്ട വീട്ടിലെത്തിയത് ഗൃഹനാഥയുടെ ചേതനയറ്റ ശരീരം. വളരെ
തിരുവനന്തപുരം; ഗൃഹപ്രവേശനചടങ്ങുകൾക്കുള്ള സാധനങ്ങളുമായി നേരത്തെ എത്താമെന്ന് യാത്ര പറഞ്ഞുപോയ മാതാവ് ഇനിയില്ലെന്ന് തിരിച്ചറിഞ്ഞുള്ള അങ്കിതിന്റെയും അനൂഷിന്റെയും സൗമ്യയുടെയും വിലാപം ആരുടെയും കണ്ണ് നനയിക്കും. കഷ്ടപാടിന് ഇടയ്ക്കും മക്കളെക്കുറിച്ച് ഏറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അനിതയ്ക്ക്. എന്നാൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് മുന്നിൽ വിധി വില്ലനായി അവതരിച്ചപ്പോൾ പൊലിഞ്ഞത് അനിതയുടെ സ്വപ്‌നങ്ങളായിരുന്നു. ഇനി കുട്ടികളുടെ ഭാവിയും തുലാസിൽ തന്നെയാണ്. സാമ്പത്തികമായി ഏറെ പിന്നോട്ട് നിൽക്കുന്ന കുടുംബത്തിന് അനിതയുടെ വിയോഗം ഏൽപ്പിച്ചിരിക്കുന്ന ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കുമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കൾ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച അനിതയുടെ മൃതദേഹം ബന്ധുക്കളുടെ അഗ്രഹപ്രകാരം പുതിയ വീട്ടിൽ പത്ത് മീനിറ്റ് പൊതുദർശനത്തിന് വച്ച ശേഷമാണ് കുടുംബ വീട്ടിലേക്ക് കൊണ്ട്‌പോയത്.ഗൃഹപ്രവേശം നടക്കേണ്ട വീട്ടിലെത്തിയത് ഗൃഹനാഥയുടെ ചേതനയറ്റ ശരീരം. വളരെ ആശിച്ചും ആഗ്രഹിച്ചുമാണ് അനിത സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം കണ്ടത്. ഒടുവിൽ അവൾ യാത്രയാകുമ്പോൾ അവസാനമായി അവൾ ഗൃഹ പ്രവേശനം നടത്തിയത് ചേതനയറ്റ വെറും ഉടലു മാത്രമായിട്ടായിരുന്നു. ആ കാഴ്ച ഏവരുടെയും ചങ്ക് തകർക്കുന്നതായിരുന്നു.
സഹോദരനൊപ്പം കുടുംബവീട്ടിൽ താമസിക്കവേ അടുത്തിടെയാണ് രണ്ട് കിലോമിറ്റർ അകലെയുള്ള ഊരംവിളയിൽ മുന്ന് സെന്റ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചത്. ഷീറ്റിട്ട വീടിന്റെ പണികൾ പുർത്തിയായില്ലെങ്കിലും കുടുംബവീട്ടിലെ സ്ഥലപരിമിതി മൂലം നേരത്തെ താമസമാരംഭിക്കാൻ തിരുമാനിക്കുകയായിരുന്നു. കെട്ടിടനിർമ്മാണ തൊഴിലാളിയായ സഹോദരനടക്കമുള്ളവർ കഴിഞ്ഞ ദിവസം വീടിനുള്ളിലെ തറ സിമന്റിടുന്നത് അടക്കമുള്ള അവശ്യ ജോലികൾ തീർത്തു.
സ്വപ്രയത്‌നം കൊണ്ട് നിർമ്മിച്ച രണ്ട് മുറികൾ മാത്രമുള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് രാവിലെ 10.00നാണ് നിശ്ചയിച്ചിരുന്നത്. എട്ട് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച അനിത വിടുകളിലെ ജോലികൾ ചെയ്ത് എറെ കഷ്ടപ്പെട്ടാണ് മുന്നുമക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. ആറ് മാസമായി ഉള്ളൂരിലെ ഒരു വീട്ടിൽ അടുക്കള ജോലിക്കാരിയായിരുന്നു.
ഇന്നലെ രാവിലെ 6.30നു കരമനകളിയിക്കാവിള ദേശീയപാതയിൽ കരമന പാലത്തിനു സമീപത്തായിരുന്നു അപകടം. വീട്ടുജോലിക്കായി ഉള്ളൂരിലെ ഡോക്ടറുടെ വീട്ടിലേക്കു സ്‌കൂട്ടറിൽ പോവുകയായിരുന്നു ഇവർ. മുന്നിൽ പോയ ലോറിയിൽ സാധനങ്ങൾ മറച്ച് ടാർപോളിനിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞ് സ്‌കൂട്ടറിന്റെ കിക്കറിൽ കുരുങ്ങി. അനിത നിലവിളിച്ചെങ്കില്ലും ലോറി ഡ്രൈവർ അറിഞ്ഞില്ല.
കയറിൽ കുരുങ്ങി 70 മീറ്ററോളം നീങ്ങിയ സ്‌കൂട്ടർ ഡിവൈഡറിലേക്കു മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു തമിഴ്‌നാട്ടിൽ നിന്നു ചാലയിലേക്കു സാധനങ്ങൾ കയറ്റി വരികയായിരുന്നു ലോറി. ഡ്രൈവർ തമിഴ്‌നാട് തിരുച്ചി സ്വദേശി ചക്രവർത്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്.