- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന് സർവീസ് അനുവദിച്ചത് തൃപ്രയാർ മുതൽ ഠാണാവ് വരെ; ഒരു തവണ പിഴ ലഭിച്ചത് സർവ്വീസ് പൂർത്തിയാക്കാത്തതിന്; സർവ്വീസ് പൂർത്തിയാക്കിയതിനും കിട്ടി പിഴ; സമയം ക്രമീകരിക്കാൻ അൽപ്പസമയം നിർത്തിയിട്ടതിന് സഹപ്രവർത്തകർ സഹായിച്ചത് ബസിന്റെ വാതിലും പൂട്ടും തല്ലിത്തകർത്ത്; വർഷങ്ങൾക്കിപ്പുറവും മാറ്റമില്ലാത്ത 'വരവേൽപ്പ്' കഥകൾ
തൃശ്ശൂർ: വരവേൽപ്പ് എന്ന ചിത്രവും പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ബസ് ഉടമയായ മോഹൻലാലിന്റെ കഥാപാത്രവും മലയാളിക്ക് ഇന്നും നൊമ്പരമാണ്.വർഷങ്ങൾ നീണ്ട പ്രവാസ ജീവത്തിന് ശേഷം നാട്ടിലെത്തുന്ന വ്യവസായമോ സ്വയംതൊഴിലോ തുടങ്ങുന്ന ഒട്ടുമിക്ക പേരുടെയും യാഥാർത്ഥ ചിത്രമായിരുന്നു ആ സിനിമ വരച്ചിട്ടത്.കാലങ്ങൾക്കിപ്പുറവും ഈ രീതിക്കൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് തന്റെ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയാണ് ഇരിങ്ങാലക്കുട സ്വദേശിയും 65 കാരനുമായ മോഹനൻ.
20 വർഷം ബഹ്റൈനിലും ഇറാഖിലും പ്രവാസജീവിതം നയിച്ച മോഹനൻ 2000-ത്തിൽ തിരിച്ചെത്തി മോഹംകൊണ്ട് വാങ്ങിയതാണ് രണ്ട് ബസുകൾ. ഇന്ന് ആ ബസുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് സമാധാനം കണ്ടെത്താനാണ് മോഹനന്റെ ആഗ്രഹം.എന്തുചെയ്താലും അധികൃതരുടെ കണ്ണിൽ കുറ്റം.അതാണ്് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
മോഹനൻ പറയുന്ന അനുഭവങ്ങൾ ഇങ്ങനെ.. തൃപ്രയാറിൽനിന്ന് ഇരിങ്ങാലക്കുട ഠാണാവ് വരെ സർവീസ് നടത്തേണ്ടിയിരുന്ന മോഹനന്റെ നിമ്മിമോൾ ബസ് സാങ്കേതികപ്രശ്‌നം കാരണം ഒരു ദിവസം സർവീസ് പൂർത്തിയാക്കിയില്ല. സർവീസ് പൂർത്തിയാക്കാത്തതിനും ബസ് വഴിയരികിൽ നിർത്തിയതിനും ബസ്സുടമ കെ.പി. മോഹനന് റോഡ് ട്രാൻസ്‌പോർട്ട് അധികൃതർ പിഴയിട്ടു, 7500 രൂപ.
ആദ്യം സർവ്വീസ് പൂർത്തിയാക്കാത്തതിനാണ് പിഴ കിട്ടിയതെങ്കിൽ ഇത്തവണ പൂർത്തിയാക്കിയതിനാണ് പിഴ കിട്ടിയത്.തൃപ്രയാർ മുതൽ ഠാണാവ് വരെയാണ് ബസുകൾക്ക് സർവീസ് നടത്താൻ അനുമതി. അതുപ്രകാരം മോഹനന്റെ ബസുകൾ സർവീസ് നടത്തി. എന്നാൽ, തൃപ്രയാറിൽനിന്നുള്ള ബസുകൾ ഠാണാവിലെത്താതെ ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കണമെന്ന് റോഡ് ട്രാൻസ്‌പോർട്ട് അധികൃതർ പുതിയ ഉത്തരവിറക്കിയിരുന്നു. ഇതറിയാതെ ഒരുദിവസം ഠാണാവ് വരെ സർവീസ് നടത്തിയതിന് മോഹനൻ വിശദീകരണം നൽകി പിഴയൊടുക്കേണ്ട അവസ്ഥയിലാണ്.
തൃപ്രയാർ മുതൽ ഠാണാവ് വരെ ബസുകൾക്ക് സർവീസ് നടത്താൻ േറാഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർ.ടി.എ.) നൽകിയ അനുമതി നടപ്പാക്കണമെന്ന് കാണിച്ച് ൈഹക്കോടതിയുെട ഉത്തരവുണ്ട്. അതുകൊണ്ടൊന്നും കാര്യമുണ്ടാകുന്നില്ല.റോഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ പുതിയ പരിഷ്‌കാരംകൊണ്ട് പ്രശ്‌നങ്ങൾ ഒന്നിലേറെയാണ്. ഇരിങ്ങാലക്കുടയിൽനിന്ന് ഠാണാവിൽ പോയി മടങ്ങിയെത്താൻ മൂന്നുകിലോമീറ്ററുണ്ട്. അഞ്ചുമിനിറ്റിന്റെ യാത്ര.
ഠാണാവിലേക്ക് പോകാതെ ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കാനും ഠാണാവിൽ പോയി സർവീസ് അവസാനിപ്പിക്കാനും ഒരേസമയമാണ് ട്രാൻസ്‌പോർട്ട് വകുപ്പ് അനുവദിച്ചിരിക്കുന്നത്.ഠാണാവിൽ പോകരുെതന്ന് ഉത്തരവിട്ടപ്പോൾ ബാക്കിവരുന്ന അഞ്ചുമിനിറ്റ് സർവീസ് സമയം ബസ് എവിടെ നിർത്തിയിടും. ഇതാണ് പ്രശ്‌നം.സമയം ക്രമീകരിക്കാനായി കാട്ടൂർ ബസ് സ്റ്റാൻഡിൽ അല്പസമയം നിർത്തിയിട്ടതോടെ മറ്റ് ബസുകാർ നിമ്മിമോൾ ബസിന്റെ വാതിലും പൂട്ടും തല്ലിത്തകർത്തു.
ഇരിങ്ങാലക്കുടയിലേക്കും ഒന്നരക്കിലോമീറ്റർ അകലെയുള്ള ഠാണാവിലേക്കും ഒരേ യാത്രക്കൂലിയാണ്. ഠാണാവിലേക്ക് പോകാൻ അനുമതിയില്ലാത്തതിനാൽ യാത്രക്കാർ പണം തിരികെ ആവശ്യപ്പെടുകയാണ്. ഇരിങ്ങാലക്കുടയിലിറങ്ങി വീണ്ടും പത്തുരൂപ മുടക്കിവേണം യാത്രക്കാർക്ക് ഠാണാവിലേക്ക് അടുത്ത ബസിൽ പോകാൻ.
ആദ്യമായല്ല, അറുപത്തഞ്ചുകാരനായ മോഹനന് ബസ് കാരണം പ്രശ്‌നങ്ങളുണ്ടാകുന്നത്. 2010 ജൂലായ് ഏഴിന് ഗതാഗതവകുപ്പ് ചതിച്ചു. മോഹനന്റെ രണ്ട് ബസിനും ഒരേ സ്ഥലത്തുനിന്ന് ഒരേ ടൈം ഷെഡ്യൂൾ നൽകി. ഇത് മാറ്റിക്കിട്ടാൻ 12 വർഷമെടുത്തു. മാറ്റിയത് രണ്ടുമിനിറ്റ് ഇടവേളമാത്രം.
മറുനാടന് മലയാളി ബ്യൂറോ