- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരത്തിന്റെ സെറ്റിലെ പ്രകടനം കണ്ട് അഭിനന്ദിച്ച്, കൂടെപ്പോരാൻ ക്ഷണിച്ച് വിഖ്യാത ഹോളിവുഡ് കൊറിയോഗ്രാഫർ അലൻ പോപ്പിൽടൺ; ഗോവിന്ദച്ചാമിയുടേയും അമീറുളിന്റെയും വക്കാലത്ത് ഏറ്റെടുത്ത ആളൂരിന്റെ വലംകൈയായി കോടതിയിൽ വാദത്തിന് എത്തിയപ്പോൾ തികഞ്ഞൊരു അഭിഭാഷകൻ; വക്കീലായും സ്റ്റണ്ട് കൊറിയോഗ്രാഫറായും ഇരട്ടവേഷം ജീവിതത്തിൽ പകർന്നാടുന്ന കണ്ണൂരുകാരൻ അഡ്വ. സതീഷിന്റെ കഥ
കൊച്ചി: സ്റ്റണ്ട് കൊറിയോഗ്രാഫിയും അഭിഭാഷക വൃത്തിയും തമ്മിൽ ബന്ധമുണ്ടോ? ഇല്ല എന്നാവും ഒട്ടുമിക്കവരുടെയും മറുപടി. എന്നാൽ അഡ്വ.സതീഷിനോടാണ് ഈ ചോദ്യമെങ്കിൽ മറിച്ചായിരിക്കും പ്രതികരണം. കാരണം ഇതുരണ്ടും ജീവവായുപോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് സതീഷ്. ഒരു പക്ഷേ ഈ കണ്ണൂർ സ്വദേശിയാവും ഈ രണ്ട് മേഖലയിലും ഒരു പോലെ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള ഒരേ ഒരാൾ. സുപ്രിംകോടതിയിലെ അഭിഭാഷകനാണ് സതീഷ്. ഒപ്പം സിനിമാ-സീരിയൽ സ്റ്റണ്ട് കൊറിയോഗ്രാഫി രംഗത്തും സജീവം. കോട്ടയം നാഗമ്പടം സി വി എൻ കളരിയിലെ പി വാസുദേവൻ ഗുരുക്കളുടെ ശിഷ്യനുമാണ് കണ്ണൂർ പാലാ ദേവികൃപയിൽ മോഹനൻ-ഓമന ദമ്പതികളുടെ മകനായ സതീഷ്. ജയരാജിന്റെ വീരം എന്ന ചിത്രത്തിൽ ഗുരുക്കളുടെ മകൻകൂടിയായ പി വി ശിവകുമാറിനൊപ്പമാണ് സ്റ്റണ്ട് കൊറിയോഗ്രാഫിയിൽ മുഖം കാണിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ മുഖ്യ സ്റ്റണ്ട് കൊറിയോഗ്രാഫർ ഹോളിവുഡിൽ നിന്നുള്ള അലൻ പോപ്പിൽടൺ ആയിരുന്നു. ഓസ്‌കാർ അവാർഡുകൾ വാരിക്കൂട്ടിയ അവതാർ, ലോഡ് ഓഫ് ഹെർക്കൂലീസ് തുടങ്ങി ലോകശ്രദ്ധ നേടിയ നിരവധി സി
കൊച്ചി: സ്റ്റണ്ട് കൊറിയോഗ്രാഫിയും അഭിഭാഷക വൃത്തിയും തമ്മിൽ ബന്ധമുണ്ടോ? ഇല്ല എന്നാവും ഒട്ടുമിക്കവരുടെയും മറുപടി. എന്നാൽ അഡ്വ.സതീഷിനോടാണ് ഈ ചോദ്യമെങ്കിൽ മറിച്ചായിരിക്കും പ്രതികരണം. കാരണം ഇതുരണ്ടും ജീവവായുപോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് സതീഷ്. ഒരു പക്ഷേ ഈ കണ്ണൂർ സ്വദേശിയാവും ഈ രണ്ട് മേഖലയിലും ഒരു പോലെ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള ഒരേ ഒരാൾ.
സുപ്രിംകോടതിയിലെ അഭിഭാഷകനാണ് സതീഷ്. ഒപ്പം സിനിമാ-സീരിയൽ സ്റ്റണ്ട് കൊറിയോഗ്രാഫി രംഗത്തും സജീവം. കോട്ടയം നാഗമ്പടം സി വി എൻ കളരിയിലെ പി വാസുദേവൻ ഗുരുക്കളുടെ ശിഷ്യനുമാണ് കണ്ണൂർ പാലാ ദേവികൃപയിൽ മോഹനൻ-ഓമന ദമ്പതികളുടെ മകനായ സതീഷ്. ജയരാജിന്റെ വീരം എന്ന ചിത്രത്തിൽ ഗുരുക്കളുടെ മകൻകൂടിയായ പി വി ശിവകുമാറിനൊപ്പമാണ് സ്റ്റണ്ട് കൊറിയോഗ്രാഫിയിൽ മുഖം കാണിക്കുന്നത്.
കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ മുഖ്യ സ്റ്റണ്ട് കൊറിയോഗ്രാഫർ ഹോളിവുഡിൽ നിന്നുള്ള അലൻ പോപ്പിൽടൺ ആയിരുന്നു. ഓസ്‌കാർ അവാർഡുകൾ വാരിക്കൂട്ടിയ അവതാർ, ലോഡ് ഓഫ് ഹെർക്കൂലീസ് തുടങ്ങി ലോകശ്രദ്ധ നേടിയ നിരവധി സിനമകളിൽ കൊയ്യൊപ്പ് ചാർത്തിയ അലനൊപ്പം പ്രവർത്തിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായിട്ടാണ് ഈ അഭിഭാഷകൻ കരുതുന്നത്.
ചിത്രീകരണ സമയത്തെ പെർഫോമൻസ് കണ്ട് 'വെൽഡൺ..നൈസ് ജോബ്' എന്നൊക്കെ ഇടയ്ക്ക് അദ്ദേഹം പറയുമായിരുന്നു. ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി. സൗഹൃദ സംഭാഷണത്തിനിടെ കൂടെ പോരുന്നോന്ന് ഒരിക്കൽ ചോദിച്ചു. സാഹചര്യം അനുകൂലമല്ലാതിരുന്നതിനാൽ അന്നത് വേണ്ടെന്നുവച്ചു. ഇനി ആദ്ദേഹം വിളിച്ചാൽ തീർച്ചയായും ഒപ്പം കൂടും- സതീഷ് മറുനാടനോട് വ്യക്തമാക്കി.
കോട്ടയം ഏറ്റുമാനൂർ മാടപ്പാടായിരുന്നു സതീഷിന്റെ കുടുംമ്പം ആദ്യം താമസിച്ചിരുന്നത്. മാതാവിന് കണ്ണൂർ പാല വെട്ടിമുകൾ ഗവൺമെന്റ് ഹൈസ്‌കൂളിൽ അധ്യപികയായി ജോലി ലഭിച്ചതോടെയാണ് കുടുംബം കണ്ണൂർ പാലായിലേക്ക് താമസം മാറുന്നത്. ബാല്യകാലം മുതൽ കളരി അഭ്യസിക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. എന്നാൽ ഇത് സാദ്ധ്യമായില്ല. പ്ലസ്സ്ടുവരെ കണ്ണൂരിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഡിഗ്രി പഠനത്തിനായി കോട്ടയത്തേക്ക് ചേക്കേറി. ഇതാണ് കളരി പഠിക്കണമെന്ന ബാല്യകാല മോഹം പൂവണിയുന്നതിന് കളമൊരുക്കിയത്.
18-ാം വയസിലാണ് നാഗമ്പടം സി വി എൻ കളരിയിൽ പരിശീനം ആരംഭിക്കുന്നത്. ഗുരുക്കൾ പകർന്ന് നൽകിയ അറിവും ആത്മവിശ്വാസവും മാത്രമാണ് ഇന്ന് ഈ രംഗത്തുള്ള ആകെ കൈമുതൽ - സതീഷ് വിശദീകരിച്ചു.
ഇടയ്ക്ക് ഹോട്ടൽ മാനേജ്‌മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. ഇത് ജീവിതവഴിയിലെ മറ്റൊരു നേട്ടമായി. പഠന ആവശ്യത്തിലേക്ക് പണം കണ്ടെത്താൻ ഈ നേട്ടം സതീഷിന് എറെ സഹായകമായി. ഹോട്ടൽ ജീവനക്കാരന്റെ വേഷപകർച്ചയിലേക്ക് ജീവിതം വഴിമാറിയപ്പോഴും സന്തോഷിന് സങ്കടമുണ്ടായില്ല.
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം സമ്പാദ്യത്തിലൂടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കണമെന്ന നിശ്ചയദാർഢവുമായി ആയിരുന്നു സതീഷിന്റെ ജീവിതയാത്ര. അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് പ്‌ളസ് ടുവിന് ശേഷമുള്ള വിദ്യാഭ്യാസവും ഇതരപരിശീലനങ്ങളും സതീഷ് പൂർത്തീകരിച്ചത്. ബാംഗ്ലൂരിലായിരുന്നു എൽ എൽ ബി പഠനം. തുടർന്ന് ഐഎഎസിനും ഒരു കൈ പയറ്റി. രണ്ട് തവണ പ്രിമിനിലറി പരീക്ഷിൽ കടന്ന് കൂടിയെങ്കിലും തുടർപഠനത്തിനും മറ്റുമുള്ള സാമ്പത്തീക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇതിനുള്ള നീക്കം പാതിവഴിയിൽ ഉപേക്ഷിച്ചു.
പിന്നീട് അഡ്വ.എ രഘുനാഥിന്റെ ജൂനിയറായി സുപ്രിംകോടതിയിൽ അഭിഭാഷക വേഷമിട്ടു. ഇതിനിടയിലാണ് അഡ്വ.ആളുരുമായി പരിചയപ്പെടുന്നത്. തുടർന്ന് ഗോവിന്ദചാമി കേസിൽ ആളൂരിനൊപ്പം സുപ്രീംകോടതിയിൽ ഹാജരായി. കൊച്ചി ഹൈക്കോടതിയിൽ രംഗം പ്രവേശം ചെയ്തതും ആളുരിനൊപ്പമാണ്.
ജിഷക്കൊലക്കേസ് പ്രതി അമിറുൾ ഇസ്ലാമിന്റെ വക്കാലത്ത് ഏറ്റെടുത്തിരുന്നത് ആളുരായിരുന്നു. ഈ കേസിൽ പ്രതിക്കായി നിരവധി തവണ സതീഷ് കോടതിയിൽ ഹാജരായിരുന്നു. വാദം കേൾക്കാൻ കോടതിയിലെത്തിയ ജിഷയുടെ മാതാവ് രാജേശ്വരി കോടതി പരിസരത്ത് സതീഷിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കൂടെയുണ്ടായിരുന്ന വനിതാ പൊലീസുകാർ പിടിച്ചുമാറ്റുകയായിരുന്നു രാജേശ്വരിയെ.
ജീവ നായകവേഷത്തിൽ എത്തിയ 'പൊരി'യിലും ശ്രീനാരായണഗുരു എന്ന സീരിയലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ ആരംഭിക്കാൻ പാകത്തിൽ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിത്രത്തിലേക്ക് കരാർ ആയിട്ടുണ്ട്. ഏതാനും പ്രോജക്ടുകളിലേക്കായി ചർച്ചകൾ പുരോഗമിക്കുന്നുമുണ്ട്. ക്രിമിനൽ കേസുകളിലാണ് കൂടുതൽ താൽപര്യം. മറ്റ് കേസുകളും കൈവിടാറില്ല.
തൊഴിൽ മേഖലയിൽ അഭിഭാഷകൻ എന്നതാണ് സതീഷിന്റെ മുഖ മുദ്ര. മനസ്സിൽ നിറയെ സിനിമയും. നല്ല പ്രൊജക്ടുമായി സഹകരിക്കാൻ സതീഷിന് താൽപര്യമുണ്ട്. സിനിമയ്ക്കുവേണ്ടി സംഘടന രംഗങ്ങൾ ഒരുക്കാൻ മികച്ച തയ്യാറെടുപ്പുകളുമായി സതീഷ് ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്.
മുന്നോട്ടുള്ള ജീവിത യാത്രയിൽ സിനിമയും കേസുകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ എന്ന പോലെയാണ് താൻ വിലയിരുത്തുന്നതെന്നും സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും മികച്ച പ്രൊത്സാഹനവും സഹകരണവും ഇക്കാര്യത്തിൽ വേണ്ടുവോളം ലഭിക്കുന്നുണ്ടെന്നും സതീഷ് വ്യക്തമാക്കി.അടുത്തിയെയാണ് സതീഷ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിയും ബിടെക് ബിരുദധാരിയുമായ അമൃതയാണ് ഭാര്യ.