- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഫോഴ്സ്മെന്റ് പിടിയിലായ അലക്സ് ജോസഫ് നിസാരക്കാരനല്ല; വിദേശ കാർ ഇറക്കുമതി കേസിൽ മുൻപും പിടിയിലായി; തുണയായി കോൺഗ്രസിലെ ഉന്നതൻ സഹായിച്ച പൊലീസ് ഓഫീസർമാർ വെട്ടിലായി; സൂപ്പർതാരങ്ങൾക്കും നികുതി വെട്ടിച്ച് കാർ കടത്തിക്കൊടുത്തു
പത്തനംതിട്ട: എൻഫോഴ്സ്മെന്റിന്റെ പേരിൽ വ്യാജ സമൻസ് അയച്ച് ബിസിനസുകാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അലക്സ് സി. ജോസഫ് നിസാരക്കാരനല്ല. കേന്ദ്രത്തിലും കേരളത്തിലും ഒരു പാട് പിടിപാടുള്ള ചെക്കാട്ട് അലക്സ് തിരുവല്ല സ്വദേശിയാണ്. 500 കോടി നികുതി വെട്ടിച്ച് ആഡംബരക്കാർ ഇറക്കുമതി ചെയ്ത കേസിലെ പ്രധാന പ്രതിയായ ഇയാൾ ഒരിക്കൽ പിടിയിലായി. അന്ന് അലക്സ് സി. ജോസഫിന്റെ കൈവശമുണ്ടായിരുന്ന വ്യാജപാസ്പോർട്ട് നശിപ്പിച്ചാണ് തിരുവല്ല പൊലീസ് അയാളെ രക്ഷപ്പെടുത്തിയത്. കോൺഗ്രസിലെ കേന്ദ്രനേതാവിന്റെ ബിനാമി എന്ന അറിയപ്പെടുന്ന അലക്സ് സി. ജോസഫിനെ രക്ഷപ്പെടുത്താനായി ഇയാളിൽ നിന്ന് പിടികൂടിയ വ്യാജപാസ്പോർട്ട് തിരുവല്ല പൊലീസ് അയാൾക്കു തന്നെ തിരിച്ചു നൽകുകയും നശിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും എസ്ഐയും സസ്പെൻഷനിലായപ്പോൾ തെളിവിന്റെ അഭാവത്തിൽ അലക്സിനെ കോടതി വെറുതേ വിടുകയായിരുന്നു. സംസ്ഥാന-കേന്ദ്രഭരണത്തിലെ കോൺഗ്രസ് നേതാക്കളുടെയും മലയാള സിനിമാതാരങ്ങളുടേയും അടുത്ത സുഹൃത്തായിരുന്ന അലക്സ് സി. ജോസഫിനെ
പത്തനംതിട്ട: എൻഫോഴ്സ്മെന്റിന്റെ പേരിൽ വ്യാജ സമൻസ് അയച്ച് ബിസിനസുകാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അലക്സ് സി. ജോസഫ് നിസാരക്കാരനല്ല. കേന്ദ്രത്തിലും കേരളത്തിലും ഒരു പാട് പിടിപാടുള്ള ചെക്കാട്ട് അലക്സ് തിരുവല്ല സ്വദേശിയാണ്. 500 കോടി നികുതി വെട്ടിച്ച് ആഡംബരക്കാർ ഇറക്കുമതി ചെയ്ത കേസിലെ പ്രധാന പ്രതിയായ ഇയാൾ ഒരിക്കൽ പിടിയിലായി. അന്ന് അലക്സ് സി. ജോസഫിന്റെ കൈവശമുണ്ടായിരുന്ന വ്യാജപാസ്പോർട്ട് നശിപ്പിച്ചാണ് തിരുവല്ല പൊലീസ് അയാളെ രക്ഷപ്പെടുത്തിയത്. കോൺഗ്രസിലെ കേന്ദ്രനേതാവിന്റെ ബിനാമി എന്ന അറിയപ്പെടുന്ന അലക്സ് സി. ജോസഫിനെ രക്ഷപ്പെടുത്താനായി ഇയാളിൽ നിന്ന് പിടികൂടിയ വ്യാജപാസ്പോർട്ട് തിരുവല്ല പൊലീസ് അയാൾക്കു തന്നെ തിരിച്ചു നൽകുകയും നശിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും എസ്ഐയും സസ്പെൻഷനിലായപ്പോൾ തെളിവിന്റെ അഭാവത്തിൽ അലക്സിനെ കോടതി വെറുതേ വിടുകയായിരുന്നു.
സംസ്ഥാന-കേന്ദ്രഭരണത്തിലെ കോൺഗ്രസ് നേതാക്കളുടെയും മലയാള സിനിമാതാരങ്ങളുടേയും അടുത്ത സുഹൃത്തായിരുന്ന അലക്സ് സി. ജോസഫിനെ നികുതി വെട്ടിച്ച് കാർ കടത്തിയ കേസിൽ 2011 നവംബർ 6 ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്ത് ഷംസാബാദ് പൊലീസിന് കൈമാറുകയായിരുന്നു. എബി ജോൺ എന്ന് പാസ്പോർട്ടിൽ വിദേശത്തു നിന്ന് വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് ഇയാളെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലാത്തതിനാൽ തടഞ്ഞു വയ്ക്കുക മാത്രമാണ് ചെയ്തത്.
അറസ്റ്റില്ലാതെ തന്നെ ജയിലിൽ ഇടാമെന്നിരിക്കേ ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിക്കാൻ കേരളാ പൊലീസിന്റെ സഹായം തേടി. പത്തനംതിട്ട എസ്പിയുടെ മേൽനോട്ടത്തിൽ അന്നത്തെ തിരുവല്ല ഡിവൈഎസ്പി കെ.എൻ. രാജീവിന്റെ നിർദ്ദേശപ്രകാരം എസ്ഐ വിനോദ് കൃഷ്ണനും സംഘവുമാണ് അലക്സിനെ കൊണ്ടുവരാൻ ഹൈദരാബാദിലേക്ക് പോയത്. ഷംസാബാദ് സ്റ്റേഷനിൽ നിന്ന് ഏറ്റുവാങ്ങിയ അലക്സിനെ യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും അവിടുത്തെ കോടതിയിൽ ഹാജരാക്കുകയാണ് കേരളാ പൊലീസ് ചെയ്തത്. കോടതി ഇയാളെ കൊണ്ടുപൊയ്ക്കൊള്ളാൻ പൊലീസിന് നിർദ്ദേശം നൽകി.
പിന്നെയാണ് മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് കാര്യങ്ങൾ അരങ്ങേറിയത്. ഇതിന് വേണ്ട നീക്കങ്ങൾ നടത്തിയത് കോൺഗ്രസിന്റെ കേന്ദ്രനേതാവിന്റെ അടുത്ത അനുയായി ആയിരുന്നു. നാഗർകോവിൽ വഴി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അലക്സുമായി പോയ പൊലീസ് സംഘത്തെ ഡിവൈ.എസ്പി രാജീവ് തിരിച്ചുവിളിച്ച് തിരുവല്ല വഴി വരാൻ ആവശ്യപ്പെട്ടു. തിരുവല്ല സ്റ്റേഷനിൽ എത്തിയപ്പോൾ എബി ജോൺ എന്ന പേരിലുള്ള അലക്സിന്റെ വ്യാജപാസ്പോർട്ട് അയാളുടെ സഹോദരന് കൈമാറി. ഡിവൈ.എസ്പിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ആണ് പാസ്പോർട്ട് വിട്ടു കൊടുത്തത്. എബി ജോൺ എന്ന പേരിലുള്ള തന്റെ പാസ്പോർട്ട് കൈപ്പറ്റിയതായി പൊലീസ് അലക്സിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തു.
ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോൾ അലക്സിന്റെ വ്യാജപാസ്പോർട്ട് എവിടെയെന്ന് കോടതി ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോഴാണ് അതു കേരളാ പൊലീസ് മുക്കിയെന്ന വിവരം പുറത്തു വന്നത്. കുറ്റം മുഴുവൻ എസ്.ഐയുടെ തലയിൽ വച്ച് രക്ഷപ്പെടാൻ ഡിവൈ.എസ്പി ശ്രമിക്കുകയും അലക്സ് നൽകിയ കൈപ്പറ്റ് രസീത് മാദ്ധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇതോടെ പാസ്പോർട്ട് മുക്കിയത് പൊലീസ് ആണെന്നതിന് ശക്തമായ തെളിവുണ്ടാവുകയും ചെയ്തു. സംഭവം വിവാദമായതോടെ എസ്.ഐയെയും ഡിവൈ.എസ്പിയെയും സർക്കാർ സസ്പെൻഡ് ചെയ്തു തലയൂരി. തെളിവില്ലാത്തതിനാൽ ഹൈക്കോടതി അലക്സിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിനോടകം വ്യാജപാസ്പോർട്ട് കത്തിച്ചു കളഞ്ഞിരുന്നു.
ഇത്രയും വലിയ ഒരു അട്ടിമറി നടന്നിട്ടും അതേപ്പറ്റി തുടരന്വേഷണം ഉണ്ടായില്ല. കൂടുതൽ അന്വേഷിച്ചാൽ കോൺഗ്രസിന്റെ പല നേതാക്കളും അഴിക്കുള്ളിൽ പോകേണ്ടി വരുമായിരുന്നു. മലയാളത്തിലെ സൂപ്പർതാരത്തിനടക്കം നികുതിവെട്ടിച്ച് അലക്സ് കാർ ഇറക്കിക്കൊടുത്തിരുന്നു. ഇതിനായി ഇയാൾ ഏഴോളം വ്യാജപാസ്പോർട്ട് സംഘടിപ്പിച്ചിരുന്നു. ഡി.ആർ.ഐ ഇയാൾക്കെതിരെ സകലവിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചിരുന്നപ്പോഴാണ് ഉന്നത നേതാവിന്റെ തണലിൽ ഇയാൾ സുഗമമായി വിദേശയാത്ര നടത്തിയിരുന്നത്. കേസ് എൻ.ഐ.എ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കൂടുതൽ തെളിവുകൾ ഹാജരാക്കാനാവാതെ ഡി.ആർ.ഐ ഉദ്യോഗസ്ഥരും കുഴങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ പൊലീസ് നിയമനങ്ങൾ തീരുമാനിച്ചിരുന്ന നേതാവിന്റെ നിർദ്ദേശത്തിന് വഴങ്ങിയതാണ് ഉദ്യോഗസ്ഥർ കെണിയിലാകാൻ കാരണമായത്. ഇവർക്കെതിരെയും കൂടുതൽ അന്വേഷണം ഉണ്ടായില്ല. കേന്ദ്രസഹായത്തോടെയാണ് കേസ് അട്ടിമറിച്ചത്. അലക്സ് സി. ജോസഫ് ഒന്നും സംഭവിക്കാത്തതു പോലെ പുറത്തിറങ്ങുകയും ചെയ്തു.