കൊല്ലം: അഞ്ചൽ ഏരൂരിൽ 12 വയസുകാരിയെയും കുടുംബത്തെയും ആക്രമിച്ച ബ്ലേഡ് മാഫിയ തലവൻ ചിത്തിര ഷൈജു ആരെയും കൂസാതെ വിലസുന്നതിന് പിന്നിൽ പൊലീസിൽ നിന്നുള്ളവരുടെ വഴിവിട്ട സഹായവും. അഞ്ചലിനെ വിറപ്പിക്കുന്ന ഗുണ്ടയായ ഷൈജുവിടെ പന്ത്രണ്ടുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചതോടെയാണ് രക്ഷകർ കൈവിട്ടത്. ഇയാൾക്കെതിരെ നിരവധി പേർ പരാതിയുമായി രംഗത്തുവരാൻ ഒരുങ്ങുകയാണ്. രാഷ്ട്രീയക്കാർ അടക്കമുള്ള പ്രമുഖർ ഈ ബ്ലേഡുകാരന് വേണ്ട ഒത്താശ ചെയ്യുന്നുണ്ടെന്നാണ് വിവരം.

അഞ്ചലിനെ വിറപ്പിച്ച ഗുണ്ട തലവനായ ചിത്തര ഷൈജു പിടിയിലായതോടെയാണ് ഒരുനാടു മുഴുവൻ ആശ്വാസത്തിലാണ്. പൊലീസിന്റെ ഒത്താശയോടെ ഗുണ്ടാ പ്രവർത്തനം നടത്തുന്ന ഷൈജുവിന് ഉന്നത രാഷ്്ട്രീയ ബന്ധങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചിത്തിര ഷൈജു , ഒപ്പം കൂട്ടായി ശാലു. പൊലീസിന്റെ ഏറേ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും പെൺകുട്ടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായി രണ്ടു പേരും.

കുബേരകാലത്ത് പിടിയിലായ ഷൈജു പൊലീസിന്റെയും രാഷ്ട്രീയ ബന്ധങ്ങളുടെയും ബലത്തിലാണ് അഞ്ചലിൽ പിന്നെയും അഴിഞ്ഞാടിയത്. വീട് എഴുതി വാങ്ങി ഷൈജു ഇറക്കിവിട്ട് കുടുംബം സിറ്റൗട്ടിൽ തന്നെ കഴിഞ്ഞതാണ് കൊള്ളപലിശ സംഘത്തേ പ്രകോപിച്ചത്. കുടുംബത്തേ മർദിച്ച ഷൈജു പെൺകുട്ടിയേ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കൈയിൽ കുട്ടിക്ക് മാരകമായ മുറിവേട്ടിണ്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കുട്ടി ആകെ ഭയന്ന അവസ്ഥയിലാണ്.

പണം പലിശക്ക് നൽകിയ ശേഷം വീടിന്റെയും വസ്തുവിന്റെയും പ്രമാണങ്ങൾ എഴുതി വാങ്ങുകയാണ് ചിത്തിര ഷൈജുവിന്റെ രീതി. പണവും പലിശയും തിരികെ നൽകിയാലും പക്ഷെ എഴുതി വാങ്ങിയ പ്രമാണങ്ങൾ തിരികെ എഴുതി കൊടുക്കാറില്ല. പിന്നീട് ഗുണ്ടായിസം കാണിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടും.ഇത്തരത്തിൽ ഇറക്കി വിട്ടിട്ടും വീട്ടിൽ നിന്ന് പോകാതിരുന്നതാണ് പന്ത്രണ്ടു കാരിയേയും കുടുംബത്തേയും ആക്രമിക്കാൻ ഇടയാക്കിയത്.

ചിത്തിര ഷൈജുവിന് സംരക്ഷണം ഒരുക്കുന്നത് പൊലീസാണെന്ന ആക്ഷേപവും ശക്തമാണ്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാവുകയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെടുകയും ചെയ്ത ചിത്തിര ഷൈജു എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി വിഹരിച്ചത് വിലസുന്നത്. രണ്ട് ദിവസം മുൻപ് ഈ കൊള്ളപ്പലിശക്കാരൻ 90വയസ്സുള്ള വയോധികയെയും 9ക്ലാസ്സ് വിദ്യാർത്ഥിനിയും ഉൾപ്പടെയുള്ള കുടുംബത്തെ വീട്ടിൽ നിന്ന് പുറത്താക്കിയിട്ടും പൊലീസ് ഇപ്പോഴും ഇയാൾക്കൊപ്പമാണെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.

ചിത്തിര ഷൈജുവിന്റെ അച്ചാരം പറ്റാത്ത പൊലീസുകാർ ഏരൂർ സ്റ്റേഷനിൽ ചുരുക്കമാണെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ നിന്നും ചിത്തിര ഷൈജു ഇറക്കിവിട്ട ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കുടുംബത്തിലെ ഒൻപതു വയസുകാരിയെ ഒരു ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്നും കോടീശ്വരന്മാരോടാണ് നിങ്ങൾ കളിക്കാനിറങ്ങുന്നതെന്നും ചോദിച്ചെന്നാണ് ആക്ഷേപം. കോടികളുടെ അനധികൃത സ്വത്ത് സമ്പാദ്യമുള്ള ചിത്തിര ഷൈജുവിന്റെ വീട്ടിൽ പരാതിയുണ്ടാകുമ്പോൾ പരിശോധന നടത്താൻ പോലും തയ്യാറാകാറില്ലെന്നും ആക്ഷേപമുണ്ട്.

ഒരു പ്രമുഖ കോൺഗ്രസ് നേതാവിനും അദ്ദേഹത്തിന്റെ അടുപ്പക്കാരനായ സി പി എമ്മിന്റെ ജില്ലയിലെ ഒരു ഉന്നത നേതാവിനും ചിത്തിര ഷൈജുവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇവരുടെ വഴിവിട്ട സഹായമാണ് ഈ കൊള്ളപ്പലിശക്കാരന് പലപ്പോഴും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കേസിൽ മാധ്യമശ്രദ്ധ കഴിഞ്ഞാൽ ഷൈജു വീണ്ടും ഗുണ്ടായിസവുമായി രംഗത്തിറങ്ങുമെന്നാണ് ആക്ഷേപം.