- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി നേതാവായി പൊലീസിൽ കയറി; തിരുമേനിയുടെ സമ്മർദ്ദം കൊണ്ട് ഐപിഎസ് നേടി; നിസാമിന്റെ രക്ഷകനായ മുൻ തൃശൂർ കമ്മീഷണറെ ചെന്നിത്തല നിലയ്ക്ക് നിർത്തുമോ?
ഫ്ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്ന വ്യവസായി നിസാമുമായി രഹസ്യചർച്ച നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ് ജോബിന് പല ഉന്നതരാഷ്ട്രീയ സാമൂഹ്യനേതാക്കന്മാരുമായി അടുത്ത ബന്ധമാണുള്ളതെന്ന് റിപ്പോർട്ട്. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി നേതാവായിരുന്ന ജേക്കബിനെ രാഷ്ട്രീയ രംഗത്തെ ഒരു പ്ര
ഫ്ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്ന വ്യവസായി നിസാമുമായി രഹസ്യചർച്ച നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ് ജോബിന് പല ഉന്നതരാഷ്ട്രീയ സാമൂഹ്യനേതാക്കന്മാരുമായി അടുത്ത ബന്ധമാണുള്ളതെന്ന് റിപ്പോർട്ട്. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി നേതാവായിരുന്ന ജേക്കബിനെ രാഷ്ട്രീയ രംഗത്തെ ഒരു പ്രമുഖനാണ് പൊലീസിൽ ചേരാൻ സഹായിച്ചത്.
കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിട്ടാണ് ജേക്കബ് പൊതുരംഗത്തേക്ക് കടന്നുവന്നത്. 1979ലെ എസ്.ബി കോളേജിലെ പഠനകാലത്ത് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ജേക്കബ് അധികം വൈകാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു. പൊലീസിൽ എടുക്കാൻ ആവശ്യത്തിന് വേണ്ട പൊക്കം കുറവായിരുന്നതിനാൽ പ്രമുഖനായ ഒരു മന്ത്രിയുടെ ശുപാർശയോടെയാണ് എസ് ഐ ആയത്. പിന്നീട് ഈ മന്ത്രിയുടെയും യുഡിഎഫ് മന്ത്രിമാരുടെയും കാലു പിടിച്ചാണ് ജേക്കബ് പെട്ടെന്ന് പ്രമോഷൻ നേടിയത്. കഴിഞ്ഞ വർഷമാണ് ഐപിഎസ് കൺഫേം ചെയ്ത് നൽകിയത്. ഇദ്ദേഹത്തിന്റെ സീനിയർ ആയി എസ്ബി കോളേജിൽ പഠിച്ച തലസ്ഥാനത്തെ പ്രമുഖനായ ഒരു തിരുമേനി ഇദ്ദേഹത്തിന് വേണ്ടി ശുപാർശ ചെയ്തതോടെയാണ് ഐപിഎസ് വീണു കിട്ടിയത്.
നിസാമിനെ ചന്ദ്രബോസ് വധക്കേസിൽനിന്നും രക്ഷിക്കാൻ ജേക്കബ് ജോബ് ശ്രമിക്കുന്നുവെന്ന് ആരോപണം ഇപ്പോൾ ശക്തമാണ്. ഉന്നതർ പിന്നിലുള്ളപ്പോൾ ജേക്കബിന് ആത് എളുപ്പമാണെന്ന് നിസാമിന്റെ കൂട്ടാളികളും കരുതുന്നുണ്ട്. നേരത്തെ തന്നെ നിസാമുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ജേക്കബ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമാക്കാർ ഒരു വീക്ക്‌നെസായ ജേക്കബ് ജോബ് ഫേസ്‌ബുക്കിലും സജീവമാണ്. ഫേസ്‌ബുക്കിൽ സിനിമാരംഗത്തെ പ്രമുഖരുമായി നിൽക്കുന്ന ചിത്രം എടുത്ത് പോസ്റ്റ് ചെയ്യുന്നത് ജേക്കബിന് ഏറെ പ്രിയമാണ്.
ആദ്യഘട്ടത്തിൽ ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം നൽകിയത് ജേക്കബ് ജോബായിരുന്നു. സംഭവദിവസം പൊലീസ് ഔദ്യോഗികമായി നിസാമിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പൊലീസ് കമ്മീഷണർ അടച്ചിട്ട മുറിയിൽ നിസാമുമായി രഹസ്യ ചർച്ച നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം നിസാമിന്റെ ഇളേപ്പ ജേക്കബ് ജോബുമായി അന്വേഷണത്തിനിടെ ബന്ധപ്പെട്ടുവെന്ന് ചാനൽ വാർത്ത പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിനെതുടർന്ന് എ.ഡി.ജി.പി. ശങ്കർ റെഡ്ഡി ജേക്കബ് ജോബിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ തൃശൂർ റേഞ്ച് ഐ.ജി ടി.ജെ. ജോസിന്റെ മുമ്പാകെ ജേക്കബ് ജോബ് മൊഴി രേഖപ്പെടുത്താനെത്തി.
എന്നാൽ നിസാമിനെ അന്വേഷണസംഘം സുഖവാസത്തിനെന്ന പോലെയാണു ബെംഗളൂരുവിൽ തെളിവെടുപ്പിനു കൊണ്ടുപോയതെന്ന വാർത്തയുടെ നിജസ്ഥിതി മനസിലാക്കാനും പൊലീസുകാർ നിസാമിനോട് പണം ചോദിച്ചു എന്ന വിവരം അറിഞ്ഞതിനെതുടർന്നുമാണ് താൻ തനിച്ചു നിസാമിനെ ചോദ്യം ചെയ്തതെന്നാണ് ജേക്കബ് ജോബ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പത്താം തീയതി അല്ലെന്നും ഏഴാം തീയതിയാണെന്നും മൊഴിയിൽ പറയുന്നു. പത്താം തീയതി താൻ ചങ്ങനാശേരിയിൽ നാഷണൽ ഹ്യൂമന്റൈറ്റ്‌സ് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് അദ്ദേഹം മൊഴിനൽകിയത്. സ്‌റ്റേഷനിൽ റൈറ്റർ പണം ചോദിച്ചുവെന്ന് നിസാം സമ്മതിച്ചെന്നും എന്നാൽ മൊഴി നൽകാൻ തയ്യാറായില്ലെന്നും ജേക്കബ് പറഞ്ഞു. നിന്റെ രക്ഷ ഞാൻ എഴുതുന്നത് അനുസരിച്ചാകുമെന്ന് ഈ പൊലീസുകാരൻ പറഞ്ഞതായി നിസാം വെളിപ്പെടുത്തിയിരുന്നു.
അതിനാലാണു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങൾ ധരിപ്പിക്കാതിരുന്നതെന്നും മൊഴിയിൽ പറയുന്നു. മൊഴി രേഖപ്പെടുത്തിയ ഐജി അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘത്തിലുള്ളവരുടെ മൊഴികൂടി രേഖപ്പെടുത്തി റിപ്പോർട്ട് തയാറാക്കും. അതേസമയം ജേക്കബ് ജോബിനെയും ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെയും പ്രതി ചേർത്ത് തൃശൂർ വിജിലൻസ് കോടതിയിൽ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് പൊതുതാത്പര്യ ഹർജി നൽകി. ഹർജി നാളെ പരിഗണിക്കും. നിസാമും കമ്മിഷണറും രഹസ്യ ചർച്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
കഴിഞ്ഞ ദിവസമാണ് നിമാസിന്റെ ഇളേപ്പ ജേക്കബ് ജോബ് നിസാമിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന സൂചന നൽകുന്ന തരത്തിൽ മാതൃഭൂമി ചാനൽ ലേകനോട് സംസാരിച്ചത്. ജേക്കബ് ജോബിനെ സംരക്ഷിക്കുമെന്ന് 'ഇളേപ്പ' പറയുന്ന സംഭാഷണമാണ് മാതൃഭൂമി പുറത്തുവിട്ടത്. ജേക്കബ് ജോബിനെ പോലെ ഇത്രയും നല്ല ഉദ്യോഗസ്ഥനെ കണ്ടിട്ടില്ലെന്നും ഇളേപ്പ മാതൃഭൂമി ന്യൂസ് ചാനൽ ലേഖകനുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നു. നിസാമിന് വേണ്ടി ഇളേപ്പ ജേക്കബ് ജോബിനെ ഇയാൾ കണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ജേക്കബ് ജോബിനെ കണ്ടെന്ന വാദത്തെ ഫോൺ സംഭാഷണത്തിൽ ഇളേപ്പ നിഷേധിക്കുന്നുണ്ട്. ജേക്കബ് ജോബിന് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്നും ഇയാൾ പറയുന്നതായി ശബ്ദരേഖയിലുണ്ട്.