- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെയും ബിജെപിയെയും തമ്മിൽ തല്ലിക്കാൻ രാത്രിയുടെ മറവിൽ കൊടിമരങ്ങൾ തകർക്കും; സംഘടനയെ വളർത്താൻ 'തേജസ്' പത്രത്തിന്റെ വിതരണക്കാരനായി; ഐഎസുമായി ബന്ധം സ്ഥാപിച്ചത് ഗൾഫിൽ ജോലി ചെയ്ത വേളയിൽ; സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് തുനിഞ്ഞത് രണ്ടാം തവണ: തുർക്കിയിൽ പിടിയിലായ ഷാജഹാന്റെ കഥ
കണ്ണൂർ: ഐ.എസ്. ബന്ധത്തിന്റെ പേരിൽ തുർക്കിയിൽ എത്തിപ്പോൾ ഡൽഹി പൊലീസിന്റെ നിർദ്ദേശ പ്രകാരം അറസ്റ്റിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ വെള്ളുവക്കണ്ടി ഷാജഹാൻ നാട്ടിൽ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരിക്കേ സിപിഐ.(എം.) , ബിജെപി. സംഘർഷമുണ്ടാക്കാൻ നേരിട്ട് പ്രവർത്തിച്ച ആളായിരുന്നു ഷാജഹാൻ. രാത്രിയുടെ മറവിൽ ഇരു വിഭാഗങ്ങളുടേയും കൊടിമരങ്ങൾ, സ്തൂപങ്ങൾ, വെയിറ്റിങ് ഷെൽട്ടറുകൾ എന്നിവ തകർത്തായിരുന്നു ഷാജഹാന്റെ അരങ്ങേറ്റം. ഇത്തരം സംഭവങ്ങളെ തുടർന്ന് ബിജെപി.യും സി.പി.എം. ഉം കുടിക്കി മൊട്ട, മായം മുക്ക്, എന്നീ സ്ഥലങ്ങളിൽ സംഘർഷാവസ്ഥയും നില നിന്നിരുന്നു. 'തേജസ് ' പത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് ബൈക്കിൽ സഞ്ചരിച്ചാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇത്തരം അക്രമത്തിന് കോപ്പ് കൂട്ടിയത്. കൊടിമരവും സ്തൂപവും തകർക്കപ്പെട്ടാൽ എതിരാളികൾ ബിജെപി.യാണെന്ന് സിപിഐ.(എം.) ഉം മറിച്ചായാൽ സിപിഐ.(എം. )ആണെന്ന് ബിജെപി.യും വിശ്വസിച്ച കാലമുണ്ടായിരുന്നു. ഒടുവിൽ കുടുക്കി
കണ്ണൂർ: ഐ.എസ്. ബന്ധത്തിന്റെ പേരിൽ തുർക്കിയിൽ എത്തിപ്പോൾ ഡൽഹി പൊലീസിന്റെ നിർദ്ദേശ പ്രകാരം അറസ്റ്റിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ വെള്ളുവക്കണ്ടി ഷാജഹാൻ നാട്ടിൽ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരിക്കേ സിപിഐ.(എം.) , ബിജെപി. സംഘർഷമുണ്ടാക്കാൻ നേരിട്ട് പ്രവർത്തിച്ച ആളായിരുന്നു ഷാജഹാൻ. രാത്രിയുടെ മറവിൽ ഇരു വിഭാഗങ്ങളുടേയും കൊടിമരങ്ങൾ, സ്തൂപങ്ങൾ, വെയിറ്റിങ് ഷെൽട്ടറുകൾ എന്നിവ തകർത്തായിരുന്നു ഷാജഹാന്റെ അരങ്ങേറ്റം.
ഇത്തരം സംഭവങ്ങളെ തുടർന്ന് ബിജെപി.യും സി.പി.എം. ഉം കുടിക്കി മൊട്ട, മായം മുക്ക്, എന്നീ സ്ഥലങ്ങളിൽ സംഘർഷാവസ്ഥയും നില നിന്നിരുന്നു. 'തേജസ് ' പത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് ബൈക്കിൽ സഞ്ചരിച്ചാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇത്തരം അക്രമത്തിന് കോപ്പ് കൂട്ടിയത്. കൊടിമരവും സ്തൂപവും തകർക്കപ്പെട്ടാൽ എതിരാളികൾ ബിജെപി.യാണെന്ന് സിപിഐ.(എം.) ഉം മറിച്ചായാൽ സിപിഐ.(എം. )ആണെന്ന് ബിജെപി.യും വിശ്വസിച്ച കാലമുണ്ടായിരുന്നു. ഒടുവിൽ കുടുക്കി മൊട്ടയിലെ അക്രമത്തോടെ ഷാജഹാനെ കയ്യോടെ പിടികൂടുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അക്രമകാരിയെന്ന് മുദ്ര കുത്തപ്പെട്ടതോടെ കൂടാളി പീരങ്കി ബസാറിനടുത്തുള്ള വാടക വീട്ടിൽ നിന്നും നാട്ടുകാർ ഓടിച്ചു വിടുകയായിരുന്നുവെന്ന് സാമൂഹ്യ പ്രവർത്തകരായ പ്രേമരാജനും ഷാജിയും പറഞ്ഞു. ഒടുവിൽ അവിടെ നിന്നും കോയസ്സൻ കുന്ന് എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു. എസ്.ഡി.പി.ഐ.യുടെ പ്രവർത്തകനായ ഷാജഹാൻ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബൂത്ത് ഏജന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യാ സമേതം അല്പകാലം യമനിൽ താമസിച്ചതായും ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായി മാസങ്ങൾക്കു മുമ്പ് നാട്ടിലെത്തുകയും ചെയ്തിരുന്നു ഷാജഹാൻ.
കഴിഞ്ഞ മാസം ഭാര്യ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചിട്ടും ഷാജഹാൻ നാട്ടിലെത്തിയിരുന്നില്ല. അടുത്ത ബന്ധുക്കളോട് പോലും ബന്ധമില്ലാത്ത അവസ്ഥയിലേക്ക് ഷാജഹാൻ എത്തിച്ചേർന്നു. ബൈക്കിൽ സഞ്ചരിച്ച് ഒട്ടേറെ അനുയായികളെ ഇയാൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഷാജഹാനെ പിൻതുടർന്നിരുന്നില്ല. ചിലർ ഗൾഫിൽ പോയി ജോലി നോക്കുകയും ചെയ്തു. അതോടെ ഇയാൾ ഇസ്ലമിക് സ്റ്റേറ്റ്സുമായി നേരിട്ട് ബന്ധപ്പെട്ടുവെന്നാണ് അറിയുന്നത്.
സിറിയയിലേക്ക് കടക്കാൻ തുർക്കിയിലെത്തിയപ്പോൾ അവിടെ നിന്നും തിരിച്ചയക്കപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. ചെന്നൈയിൽ നിന്നും തയ്യാറാക്കിയ വ്യാജ പാസ്പ്പോർട്ടിലൂടെയാണ് തുർക്കി കടക്കാൻ ഷാജഹാൻ ശ്രമിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ഇയാളെ തിരിച്ചയക്കുകയായിരുന്നു. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഇസ്മയിൽ മൊഹിയുദ്ദീൻ എന്ന വ്യാജപേരിലാണ് പാസ്പ്പോർട്ട് എടുത്തിട്ടുള്ളത്. ഇത് നിർമ്മിച്ചു കൊടുത്ത ട്രാവൽ ഏജന്റിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാജഹാന്റെ ടെലഫോൺ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. ടെലിഗ്രാം വഴി ഇയാൾ ഇസ്ലമാക് സ്റ്റേറ്റുസുമായി ബന്ധപ്പെട്ടതിന്റെ ചില സൂചനകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്തായി കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റുസുമായി ബന്ധപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ടിലോ എസ്.ഡി.പി.ഐ.യിലോ എൻ.ഡി.എഫിലോ പ്രവർത്തിച്ചിരുന്നവരാണ്. പരമ്പരാഗത മുസ്ലിം സമുദായ സംഘടനകളായ സുന്നി വിഭാഗങ്ങളിൽ നിന്നും ആരും തന്നെ ഇസ്ലാമിക് സ്റ്റേറ്റിസിലേക്ക് ചേർന്ന സംഭവമുണ്ടായിട്ടില്ല.