- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഭരണസമിതി അംഗത്തെ നഗ്നയുവതികൾക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ലാക്മെയിൽ ചെയ്ത കേസിലെ പ്രതി; ഏതാനും വർഷങ്ങൾക്ക് മുമ്പ് വാടക വീട്ടിൽ കഴിഞ്ഞയാൾ ഇപ്പോൾ ഒരേവളപ്പിൽ കെട്ടിപ്പൊക്കിയത് മൂന്ന് ആഡംബര വീടുകൾ; ആനക്കൊമ്പ് കേസിൽ അറസ്റ്റിലായ മനീഷ് ഗുപ്തയുടെ വളർച്ച കണ്ണടച്ചു തുറക്കുന്ന വേളയിൽ
കൊച്ചി: ആനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് കൊച്ചിയിൽ വനംവുപ്പിന്റെ പിടിയിലായ മനീഷ് ഗുപ്ത മറ്റ് കേസിലുകളിലും പ്രതിയായ വ്യക്തി. ചോറ്റാനിക്കര ദേവീക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് ഇയാൾ പ്രതിയാക്കപ്പെട്ടത്. ഇത് മാത്രമല്ല, ചുരുങ്ങിയ കാലം കൊണ്ട് അതിസമ്പന്നനായി മാറിയ ഊ ഉത്തരേന്ത്യക്കാരന് മറ്റ് പല മാഫിയകളുമായി ബന്ധമുണ്ടൈന്ന സംശയവും ആനകൊമ്പ് കേസോടെ വ്യക്തമായിട്ടുണ്ട്. ചോറ്റാനിക്കര ദേവീക്ഷേത്രഭരണസമിതിയിൽ അംഗമായിരിക്കെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയെ മുറിയിലേക്ക് വിളിച്ചിവരുത്തി, അർദ്ധ നഗ്നയായ യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും മർദ്ധിച്ചനശനാക്കുകയുചെയ്ത സംഭവത്തിലാണ് മനീഷ് ഗുപ്ത പ്രതിയായിരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇയാൾ അതിസമ്പന്നനനായി മാറിയത് അനധികൃത മാർഗ്ഗളിലൂടെയാണോ എന്നും അന്വേഷണം. ഒരു വളപ്പിൽ ഒരേതരത്തിലുള്ള മൂന്ന് ആഡംമ്പര വീടുകൾ. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രം 15 സെന്റ് സ്ഥലത്ത് ആധൂനീക സൗകര്യങ്ങളോടെ കൂറ്റൻകെട്ടിടം. നിറയെ ആഡംബര വാഹനങ്ങൾ. ഇത് എല്ലാം കാണത്തക്ക
കൊച്ചി: ആനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് കൊച്ചിയിൽ വനംവുപ്പിന്റെ പിടിയിലായ മനീഷ് ഗുപ്ത മറ്റ് കേസിലുകളിലും പ്രതിയായ വ്യക്തി. ചോറ്റാനിക്കര ദേവീക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് ഇയാൾ പ്രതിയാക്കപ്പെട്ടത്. ഇത് മാത്രമല്ല, ചുരുങ്ങിയ കാലം കൊണ്ട് അതിസമ്പന്നനായി മാറിയ ഊ ഉത്തരേന്ത്യക്കാരന് മറ്റ് പല മാഫിയകളുമായി ബന്ധമുണ്ടൈന്ന സംശയവും ആനകൊമ്പ് കേസോടെ വ്യക്തമായിട്ടുണ്ട്.
ചോറ്റാനിക്കര ദേവീക്ഷേത്രഭരണസമിതിയിൽ അംഗമായിരിക്കെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയെ മുറിയിലേക്ക് വിളിച്ചിവരുത്തി, അർദ്ധ നഗ്നയായ യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും മർദ്ധിച്ചനശനാക്കുകയുചെയ്ത സംഭവത്തിലാണ് മനീഷ് ഗുപ്ത പ്രതിയായിരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇയാൾ അതിസമ്പന്നനനായി മാറിയത് അനധികൃത മാർഗ്ഗളിലൂടെയാണോ എന്നും അന്വേഷണം.
ഒരു വളപ്പിൽ ഒരേതരത്തിലുള്ള മൂന്ന് ആഡംമ്പര വീടുകൾ. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രം 15 സെന്റ് സ്ഥലത്ത് ആധൂനീക സൗകര്യങ്ങളോടെ കൂറ്റൻകെട്ടിടം. നിറയെ ആഡംബര വാഹനങ്ങൾ. ഇത് എല്ലാം കാണത്തക്ക സൗകര്യത്തിൽ ഒരു സാധാരണ വീടിനോളം വലിപ്പത്തിൽ നിർമ്മിച്ചിട്ടുള്ള സെക്യൂരിറ്റി ക്യാബിൻ. ഇലക്‌ട്രോണിക് സംവിധാനത്താൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന ഗെയിറ്റുകൾ.
ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ വാടകക്ക് കഴിഞ്ഞിരുന്ന ഇയാളുടെ ഇന്നത്തെ സാമ്പത്തീക വളർച്ചയുടെ നേർ സാക്ഷ്യം ഇതാണ്. ഞൊടി ഇടയിലെ ഇയാളുടെ സാമ്പത്തീക വളർച്ചക്ക് പിന്നിൽ ഇത്തരം അനധികൃ ഇടപാടുകളായിരുന്നോ എന്നകാര്യവും അന്വേഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പധികൃതരിൽ നിന്നും ലഭിച്ച വിവരം. പിടിയിലായ ഇയാളെ വിട്ടയക്കാൻ പലവഴിക്കും ബന്ധപ്പെട്ട അധികൃതരുടെ മേൽ ബാഹ്യസമ്മർദ്ധം ഉണ്ടായതായിട്ടാണ് സൂചന.
പ്രമുഖ കമ്പനികളുടെ കാറ്, ജീപ്പ് എന്നിയുടെ സ്‌പെയർപാട്‌സ് വിതരണമാണ് ഇയാളുടെ മുഖ്യതൊഴിൽ. ഇതിനായി എഴുപതോളം വാഹനങ്ങളുണ്ടെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ച് കിടക്കുന്ന വിതരണ ശൃംഖലയിൽ 1500-ളം പേർ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ജീവനക്കാരിൽ ചിലർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവച്ച വിവരം. കഴിഞ്ഞ ദിവസം കടവന്ത്ര ജവഹർ നഗറിലെ ഇയാളുടെ ആഡംമ്പരവീട്ടിൽ നിന്നും ആനക്കൊമ്പും മാനിന്റെ കൊമ്പും ചന്തനമുട്ടിയും കണ്ടെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പധികൃതർ ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് മലേഷ്യയിലേക്ക് കടക്കാൻ ഒരുക്കങ്ങൾ നടത്തിവരുന്നതിനിടെ ഇന്നലെ രാത്രി കാക്കനാട് ഭാഗത്തുനിന്നും വനംവകുപ്പധികൃതർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആനക്കൊമ്പ് അങ്കമാലിയിയിലെ തടിമില്ലുടമയായ ജോസ് സമ്മാനിച്ചതാണെന്നായിരുന്നു മനീഷ് ഗുപ്ത അധികൃതർക്ക് നൽകിയ ആദ്യമൊഴി. ചരിഞ്ഞ ആനയുടെ കൊമ്പ് സൂക്ഷിക്കാൻ സുഹൃത്തുകൂടിയായ മില്ലുടമ തന്നേ എൽപ്പിച്ചതാണെന്നായിരുന്നു പിന്നീട് ഇയാളുടെ വെളിപ്പെടുത്തൽ.
വീടിന്റെ രണ്ടാം നിലയിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ നിർമ്മിച്ചിരുന്ന ഷെൽഫിൽ ചാക്കിൽ സൂക്ഷിച്ച നിലയിലാണ് ആനക്കൊമ്പും ചന്ദന മുട്ടിയും മാനിന്റെ കൊമ്പും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തത്. ആദ്യം വെളിപ്പെടുത്തിയത് അമേരിക്കയിൽ നിന്നെത്തിച്ചതെന്നും ഒന്നുകൂടി ചോദിച്ചപ്പോൾ മലേഷ്യയിൽ നിന്നും വങ്ങിയതെന്നും മാറ്റി മാറ്റി മൊഴിനൽകി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥ വീട്ടുകാർ വട്ടുചുറ്റിച്ചിരുന്നു.യൂ പി ബനാറസ് സ്വദേശിയായ മനീഷ് ഗുപ്തയയും കുടുമ്പവും ഇവിടെ താമസം തുടങ്ങിയിട്ട് ദാശാബ്ദങ്ങൾ പിന്നിട്ടു.
ഏകദേശം 25 കിലോവീതം തൂക്കം വരുന്ന രണ്ടുകൊമ്പുകളാണ് ജവഹർ നഗറിലെ മനീഷ്ഗുപ്തയുടെ വീട്ടിൽ നിന്നും കേന്ദ്ര ഏജൻസിയുൾപ്പെടെയുള്ള വനംവകുപ്പിന്റെ വിവിധ വിഭാഗങ്ങൾ ചേർന്ന് കണ്ടെടുത്തത്. കൊമ്പ് കണ്ടെടുത്തതോടെ വീട്ടുകാർ കാണിച്ച എഗ്രിമെന്റിലാണ് അങ്കമാലി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശശീന്ദ്രൻ എന്ന ആനയുടേതാണ് കൊമ്പെന്ന് ഉദ്യോഗസ്ഥ സംഘത്തിന് സൂചന ലഭിച്ചത്. വിവരം പുറത്തായതോടെ ജോസ് ഒളിവിലാണ്.
ഇവ വിൽപ്പനക്കായി സൂക്ഷിച്ചിരുന്നതാണെന്നാണ് വനംവകുപ്പധികൃതരുടെ പ്രധാന സംശയം.അങ്ങിനെയെങ്കിൽ മനീഷ് ഗുപതക്ക് അന്തർ സംസ്ഥാന ആനക്കൊമ്പ് കടത്തൽ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടാവാമെന്നും ഇതുസംമ്പന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലെത്തുമെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്ക് കൂട്ടൽ.
ചോറ്റാനിക്കര ദേവീക്ഷേത്രഭരണസമിതിയിൽ അംഗമായിരിക്കെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയെ മുറിയിലേക്ക് വിളിച്ചിവരുത്തി,അർദ്ധ നഗ്നയായ യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും മർദ്ധിച്ചനശനാക്കുകയുചെയ്ത സംഭവത്തിൽ പൊലീസ് പിടിയിലായ ഇയാൾ രണ്ടുമാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയായും ഉദ്യോഗസ്ഥ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളിപ്പോൾ റിമാന്റിലാണ്.