- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലത് കൈ നഷ്ടപ്പെട്ടിട്ടും തളരാൻ തയാറായില്ല, ജീവിതത്തെ മുന്നോട്ട് നയിച്ചത് ഇച്ഛാശക്തിയും ഇടത് കൈയും; മരം വെട്ടി ഉപജീവനം നടത്തുന്ന ഗോവിന്ദൻകുട്ടി ഒരു ദിനം വെട്ടിത്തീർക്കുന്നത് 500 കിലോ വിറക്; ട്രെയിൻ അപകടത്തിൽ വലംകൈ അറ്റുപോയിട്ടും ഷോട്ട്പുട്ട് അടക്കമുള്ള കായികയിനത്തിൽ കഴിവ് തെളിയിച്ചു; മനക്കരുത്തിന്റെ പര്യായമായ 53കാരന്റെ കഥയറിയൂ
ആലത്തൂർ(പാലക്കാട്): ജീവിതത്തിൽ ചെറിയ പ്രതിസന്ധകളോ തളർച്ചയോ വന്നാൽ പോലും എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവരാണ് മിക്കവരും. ആത്മഹത്യ മാത്രമാണ് പിന്നീട് മാർഗം എന്ന് വിശ്വസിച്ച് ജീവിതം ഹോമിക്കുന്നവരും ഏറെ. എന്നാൽ അത്തരം ചിന്തകൾ പേറുന്ന മനസുകൾക്ക് എന്നും മാതൃകയാകാനൊരുങ്ങുകയാണ് പാലക്കാട് സ്വദേശി ഗോവിന്ദൻകുട്ടി (53). ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ഇച്ഛാശക്തികൊണ്ട് വിജയിക്കാം എന്ന് തെളിയിച്ച വ്യക്തി. കാട്ടുശേരി നരിയംപറമ്പ് ഗോവിന്ദൻകുട്ടിയുടെ ജീവിതമെന്ന് പറയുന്നത് ഓരോ മനുഷ്യനും എന്നും ഓർക്കേണ്ട ഒന്നാണ് എന്നതിൽ തർക്കമില്ല. വർഷങ്ങൾക്ക് മുൻപുണ്ടായ ട്രെയിൻ അപകടത്തിൽ വലതുകൈ നഷ്ടമായപ്പോൾ ഗോവിന്ദൻകുട്ടിക്ക് മനസിൽ ഇരുട്ട് കയറിയിരുന്നു. എന്നാൽ അത് ജീവിതത്തിന്റെ ഭംഗിയുള്ള കാഴ്‌ച്ചപ്പാടിനെ മൂടാൻ ആ ഇരുട്ടിനെ സമ്മതിച്ചില്ല. ലോകത്തിന് മുന്നിൽ തളരാതെ പോരാടിക്കാണിക്കുമെന്ന് ഗോവിന്ദൻ കുട്ടി തീരുമാനിച്ചു. താങ്ങായി ശേഷിച്ചിരുന്ന ഇടം കൈ കൊണ്ട് വിറകു വെട്ടി അധ്വാനിച്ച് ജീവിതം കണ്ടെത്തുകയാണ് ഗോവിന്ദൻകുട്ടി. 1996ൽ
ആലത്തൂർ(പാലക്കാട്): ജീവിതത്തിൽ ചെറിയ പ്രതിസന്ധകളോ തളർച്ചയോ വന്നാൽ പോലും എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവരാണ് മിക്കവരും. ആത്മഹത്യ മാത്രമാണ് പിന്നീട് മാർഗം എന്ന് വിശ്വസിച്ച് ജീവിതം ഹോമിക്കുന്നവരും ഏറെ. എന്നാൽ അത്തരം ചിന്തകൾ പേറുന്ന മനസുകൾക്ക് എന്നും മാതൃകയാകാനൊരുങ്ങുകയാണ് പാലക്കാട് സ്വദേശി ഗോവിന്ദൻകുട്ടി (53). ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ഇച്ഛാശക്തികൊണ്ട് വിജയിക്കാം എന്ന് തെളിയിച്ച വ്യക്തി.
കാട്ടുശേരി നരിയംപറമ്പ് ഗോവിന്ദൻകുട്ടിയുടെ ജീവിതമെന്ന് പറയുന്നത് ഓരോ മനുഷ്യനും എന്നും ഓർക്കേണ്ട ഒന്നാണ് എന്നതിൽ തർക്കമില്ല. വർഷങ്ങൾക്ക് മുൻപുണ്ടായ ട്രെയിൻ അപകടത്തിൽ വലതുകൈ നഷ്ടമായപ്പോൾ ഗോവിന്ദൻകുട്ടിക്ക് മനസിൽ ഇരുട്ട് കയറിയിരുന്നു. എന്നാൽ അത് ജീവിതത്തിന്റെ ഭംഗിയുള്ള കാഴ്‌ച്ചപ്പാടിനെ മൂടാൻ ആ ഇരുട്ടിനെ സമ്മതിച്ചില്ല. ലോകത്തിന് മുന്നിൽ തളരാതെ പോരാടിക്കാണിക്കുമെന്ന് ഗോവിന്ദൻ കുട്ടി തീരുമാനിച്ചു. താങ്ങായി ശേഷിച്ചിരുന്ന ഇടം കൈ കൊണ്ട് വിറകു വെട്ടി അധ്വാനിച്ച് ജീവിതം കണ്ടെത്തുകയാണ് ഗോവിന്ദൻകുട്ടി.
1996ൽ തിരുപ്പൂരിലുണ്ടായ ട്രെയിൻ അപകടത്തിലാണു വലതു കൈ നഷ്ടമായത്. രണ്ടു മാസത്തോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ. കൈ മുറിച്ചുനീക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മനസ്സു പിടഞ്ഞു. ഡോക്ടറുടെ ഉപദേശങ്ങളൊന്നും സമാധാനം പകർന്നില്ല. ഒടുവിൽ മനസ്സിനെ വശപ്പെടുത്തി പണിയെടുക്കാൻ തുടങ്ങി. 500 കിലോ വിറക് ഒരു ദിവസം വെട്ടിത്തീർക്കും.
നാളുകളായി മൂന്നു സെന്റ് സ്ഥലത്തെ വീട്ടിൽ തനിച്ചാണു താമസം. 1999 മുതൽ 2015 വരെ തുടർച്ചയായി ലോക ഭിന്നശേഷി ദിനത്തിൽ നടത്തുന്ന ജില്ലാ കായിക മേളയിൽ ഷോട്പുട്ടിൽ ഒന്നാം സ്ഥാനക്കാരൻ ഗോവിന്ദൻകുട്ടിയായിരുന്നു. പിന്നീടു മൽസര രംഗത്തുനിന്നു മാറി. ഷോട്പുട്ടിൽ സജീവമായിരുന്ന കാലത്തു പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു.