- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈ ഡിയർ കരടിയിൽ കലാഭവൻ മണിയുടെ നായികയായി സിനിമാ രംഗത്തെത്തി; ജോക്കറിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു; 'താരപദവി'യിലേക്ക് ഉയർത്തിയത് പാചകറാണി ലക്ഷ്മി നായരുടെ പരിപാടിയിലെ'തെറിവിളി'; നിർമ്മാതാവായും തല്ലുണ്ടാക്കിയെന്ന ചീത്തപ്പേരും; വിനു വി ജോണിനെ തെറി വിളിച്ച അനിത നായരുടെ കഥ
കൊച്ചി: മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെ ചീത്തവിളിച്ച് സോഷ്യൽമീഡിയയിൽ സ്റ്റാറാകാൻ എത്തിയ സീരിയൽ നടി അനിതാ നായർക്ക് മുൻകാല ചരിത്രം തിരിച്ചടിയാകുന്നു. മാധ്യമപ്രവർത്തകനെതിരായ തെറിവിളി ആദ്യ ദിവസം സോഷ്യൽമീഡിയ ആഘോഷിച്ചെങ്കിലും പിന്നീട് നടിക്കുള്ള പിന്തുണ കുറയുകയായിരുന്നു. കൈരളി ടിവിയിലെ കുക്കറി ഷോയിൽ ഉൾപ്പെടെ നടന്ന സംഭവങ്ങൾ പൊങ്ങിവന്നതോടെ അനിതാ നായർ ഇപ്പോൾ പ്രതിരോധത്തിലാണ്. തിരുവനന്തപുരം സ്വദേശിയായ അനിത 'മൈഡിയർ കരടി' എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. കലാഭവൻ മണിയുടെ നായികയായിട്ടായിരുന്നു തുടക്കം. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും അനിതയ്ക്കു കാര്യമായ മെച്ചമുണ്ടായില്ല. പിന്നീട് ജോക്കറിൽ നിഷാന്ത് സാഗറിന്റെ ജോഡിയായി അഭിനയിച്ചു. ചെറുതെങ്കിലും ഈ വേഷം അവരുടെ ഗ്രാഫ് ഉയർത്തി. എന്നാൽ പിന്നീട്, ദേശം, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലെ സഹനടി വേഷങ്ങളിൽ മാത്രമാണ് അഭിനയിക്കാനായത്. പിന്നീട് സീരിയലിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടെ സീരിയൽ താരം മധു മേനോനെ വിവാഹം കഴിക്കുകയും ചെയ്തു. അനിതയെന്ന നടിയെ നാലാൾ അറിയ
കൊച്ചി: മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെ ചീത്തവിളിച്ച് സോഷ്യൽമീഡിയയിൽ സ്റ്റാറാകാൻ എത്തിയ സീരിയൽ നടി അനിതാ നായർക്ക് മുൻകാല ചരിത്രം തിരിച്ചടിയാകുന്നു. മാധ്യമപ്രവർത്തകനെതിരായ തെറിവിളി ആദ്യ ദിവസം സോഷ്യൽമീഡിയ ആഘോഷിച്ചെങ്കിലും പിന്നീട് നടിക്കുള്ള പിന്തുണ കുറയുകയായിരുന്നു. കൈരളി ടിവിയിലെ കുക്കറി ഷോയിൽ ഉൾപ്പെടെ നടന്ന സംഭവങ്ങൾ പൊങ്ങിവന്നതോടെ അനിതാ നായർ ഇപ്പോൾ പ്രതിരോധത്തിലാണ്.
തിരുവനന്തപുരം സ്വദേശിയായ അനിത 'മൈഡിയർ കരടി' എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. കലാഭവൻ മണിയുടെ നായികയായിട്ടായിരുന്നു തുടക്കം. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും അനിതയ്ക്കു കാര്യമായ മെച്ചമുണ്ടായില്ല. പിന്നീട് ജോക്കറിൽ നിഷാന്ത് സാഗറിന്റെ ജോഡിയായി അഭിനയിച്ചു. ചെറുതെങ്കിലും ഈ വേഷം അവരുടെ ഗ്രാഫ് ഉയർത്തി. എന്നാൽ പിന്നീട്, ദേശം, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലെ സഹനടി വേഷങ്ങളിൽ മാത്രമാണ് അഭിനയിക്കാനായത്. പിന്നീട് സീരിയലിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടെ സീരിയൽ താരം മധു മേനോനെ വിവാഹം കഴിക്കുകയും ചെയ്തു.
അനിതയെന്ന നടിയെ നാലാൾ അറിയുന്നത് മൂന്നു വർഷം മുമ്പ് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത കുക്കറി ഷോയിലൂടെയാണ്. ലോകോളജ് പ്രിൻസിപ്പളും വിവാദനായികയുമായ ലക്ഷ്മി നായരായിരുന്നു പരിപാടിയുടെ അവതാരക. സീരിയൽ താരങ്ങളായിരുന്നു റിയാലിറ്റി ഷോയിലെ മത്സരാർഥികൾ. ഒരുദിവസം ഷൂട്ടിംഗിനിടെ അനിതാ നായരും ലക്ഷ്മിയും തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു.
അന്ന് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായാണ് അനിത അഞ്ജു അരവിന്ദ്, സജിത ബേട്ടി ഉൾപ്പെടെയുള്ള മത്സരാർഥികളെ നേരിട്ടത്. മത്സാരാർത്ഥികളോടുള്ള ലക്ഷ്മിയുടെ പെരുമാറ്റത്തെ വിമർശിച്ച് അനിത രോഷാകുലയാകുന്ന വീഡിയോ കൈരളി ടിവി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
എല്ലാവരും അവരുടെ മുന്നിൽ പുച്ഛമടക്കി നിൽക്കണം എന്നാണ് അവരുടെ ആവശ്യം. എന്നെ അതിന് കിട്ടില്ല. ഞാൻ പ്രതികരിച്ചു. ഇറങ്ങിപ്പോയി. കാറിൽ കയറാൻ നേരം തിരികെ വിളിച്ച് ഒരു മുറിയിൽ കൊണ്ടുപോയി എന്നെ തെറിവിളിച്ചു. ഞാനും തെറി വിളിച്ചു. തുടർന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോ ആണ് അവർ ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടത്.
27 വർഷമായി ഞാൻ സീരിയൽ ഫീൽഡിലുണ്ട്. അന്തസ്സായി ജോലി ചെയ്താണ് ജീവിക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്ത് പേരുടെ മുന്നിൽ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആർട്ടിസ്റ്റ് എന്നാൽ ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നവരല്ല- അന്ന് അനിതയുടെ പ്രതികരണം ഇതായിരുന്നു. പിന്നാലെ സീരിയൽ നിർമ്മാതാവുമായി കൊമ്പുകോർത്തതും വലിയ വാർത്തയായിരുന്നു.