- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാസിൻ ഭട്കലും ഇക്‌ബാലും ചേർന്ന് ഗുജറാത്തിൽ വച്ചത് 30 ബോംബുകൾ; പൊട്ടാതെ വന്നതോടെ രാജ്യം വലിയ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു; റിയാസ് ഭട്കലും സഹോദരൻ ഇക്‌ബാലും ഹൈദരാബാദിൽ ബോംബ് വച്ച ശേഷം മുങ്ങിയിട്ടു പൊങ്ങിയില്ല; ഇരുവരും കറാച്ചിയിലെന്ന് സൂചന
ഭട്കൽ: ഇറാനിൽനിന്നും നൂറ്റാണ്ടുകൾക്കു മുമ്പ് കർണ്ണാടകത്തിലെ ഭട്കലിലേക്ക് കുടിയേറിയ വിഭാഗമാണ് ഫാബന്ദരി ഗോത്രസമൂഹം. ദീർഘകായകരും യൂറോപ്യന്മാരെപ്പോലെ വെളുത്തനിറമുള്ളവരുമായ ഇവർ രാജ്യസ്നേഹത്തിലും മതേതരത്വത്തിലും വിശ്വസിച്ചു പോന്നിരുന്നു. എന്നാൽ ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകരവാദസംഘടന ഉടലെടുത്തതോടെ ഈ പ്രദേശത്തും ഒരു കൂട്ടം യുവാക്കളിൽ തീവ്രവാദ ചിന്താഗതികൾക്ക് തുടക്കമിട്ടു. അതിലെ പ്രമുഖ കണ്ണിയാണ് യാസിൻ ഭട്കൽ. ഇയാളുടെ ബന്ധുവും ഒന്നാം സ്ഥാനക്കാരനുമായ റിയാസ് ഭട്കലും അയാളുടെ സഹോദരൻ ഇക്‌ബാലുമാണ് തീവ്രവാദ ആശയങ്ങളുമായി ഒന്നര പതിറ്റാണ്ട് മുമ്പ് രംഗത്തുവന്നത്. അതിതീവ്രആശയക്കാരായ ഇവർ 2008 ഓടെയാണ് ബോംബ് സ്ഫോടനപദ്ധതികൾ ആരംഭിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലും സൂറത്തിലും ഉൾപ്പെടെ മുപ്പത് നഗരകേന്ദ്രങ്ങളിൽ ഡിജിറ്റൽ ടൈമർ ബോംബുകൾ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്താൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. റിയാസ് ഭട്കലായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. യാസിനും ഇക്‌ബാലും ഇതിന് ഒത്താശ ചെയ്തു. ഇക്കാലത്ത് കണ്ണൂരിലെ തടിയന്റ
ഭട്കൽ: ഇറാനിൽനിന്നും നൂറ്റാണ്ടുകൾക്കു മുമ്പ് കർണ്ണാടകത്തിലെ ഭട്കലിലേക്ക് കുടിയേറിയ വിഭാഗമാണ് ഫാബന്ദരി ഗോത്രസമൂഹം. ദീർഘകായകരും യൂറോപ്യന്മാരെപ്പോലെ വെളുത്തനിറമുള്ളവരുമായ ഇവർ രാജ്യസ്നേഹത്തിലും മതേതരത്വത്തിലും വിശ്വസിച്ചു പോന്നിരുന്നു. എന്നാൽ ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകരവാദസംഘടന ഉടലെടുത്തതോടെ ഈ പ്രദേശത്തും ഒരു കൂട്ടം യുവാക്കളിൽ തീവ്രവാദ ചിന്താഗതികൾക്ക് തുടക്കമിട്ടു. അതിലെ പ്രമുഖ കണ്ണിയാണ് യാസിൻ ഭട്കൽ. ഇയാളുടെ ബന്ധുവും ഒന്നാം സ്ഥാനക്കാരനുമായ റിയാസ് ഭട്കലും അയാളുടെ സഹോദരൻ ഇക്‌ബാലുമാണ് തീവ്രവാദ ആശയങ്ങളുമായി ഒന്നര പതിറ്റാണ്ട് മുമ്പ് രംഗത്തുവന്നത്. അതിതീവ്രആശയക്കാരായ ഇവർ 2008 ഓടെയാണ് ബോംബ് സ്ഫോടനപദ്ധതികൾ ആരംഭിച്ചത്.
ഗുജറാത്തിലെ അഹമ്മദാബാദിലും സൂറത്തിലും ഉൾപ്പെടെ മുപ്പത് നഗരകേന്ദ്രങ്ങളിൽ ഡിജിറ്റൽ ടൈമർ ബോംബുകൾ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്താൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. റിയാസ് ഭട്കലായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. യാസിനും ഇക്‌ബാലും ഇതിന് ഒത്താശ ചെയ്തു. ഇക്കാലത്ത് കണ്ണൂരിലെ തടിയന്റവിടെ നസീറുമായുള്ള ബന്ധത്തിൽ ബോംബ് വിദഗ്ധനായ എറണാകുളത്തെ സൈനുദ്ദീൻ എന്ന സത്താർ ബായിയുമായി ഇവർ ബന്ധപ്പെട്ടു.
സത്താർ ബായിയുടെ മകൻ ഷറഫുദ്ദീൻ ഇലക്ട്രോണിക് ബോംബുണ്ടാക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. അയാളുടെ സഹായത്തോടെ സൂറത്തിലുൾപ്പെടെ ഗുജറാത്തിൽ 30 ബോംബുകൾ ഡിജിറ്റൽ ടൈമർ ഒരുക്കി സ്ഥാപിച്ചു. എന്നാൽ ടൈമറിൽ നിന്നും ബാറ്ററിയിലേക്കുള്ള കണക്ഷന് സംഭവിച്ച അപാകതകൾ കാരണം 29 ബോംബുകളും പൊട്ടിയില്ല. പൊട്ടിയ ഒരെണ്ണം 56 പേരുടെ ജീവനെടുക്കുകയും ഇരുന്നൂറോളം പേരെ പരിക്കേൽപിക്കുകയും ചെയ്തു. 30 ബോംബും പൊട്ടിയിരുന്നെങ്കിൽ രാജ്യത്തു വലിയൊരു ദുരന്തമാണുണ്ടാകുമായിരുന്നത്.
പിന്നീട് 2013 ലാണ് ഹൈദരബാദിലെ വാണിജ്യനഗരമായ ദിൽസുഖ് നഗറിൽ ബോംബ് സ്ഫോടനം നടത്തിയത്. ഈ സംഭവത്തിൽ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ മുജാഹിദ്ദീന് നേരിട്ടു ബന്ധമുള്ള സംഭവത്തിൽ എൻ.ഐ. എ കോടതി യാസിൻ ഭട്കൽ ഉൾപ്പെടെ അഞ്ചു പേർക്ക് വധശിക്ഷ വിധിച്ചിരിക്കയാണ്. ഈ കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ റിയാസ് ഭട്കലിനേയും കൂട്ടുപ്രതിയും സഹോദരനുമായ ഇക്‌ബാലിനേയും പിടികൂടാനായിട്ടില്ല. ഇരുവരും പാക്കിസ്ഥാനിലെ കറാച്ചിയിൽ കഴിയുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിലയിരുത്തൽ.
ഹൈദരാബാദ് ഇരട്ടസ്ഫോടനം നടത്തിയ ശേഷം അവർ ഇന്ത്യ വിടുകയായിരുന്നു. ഈ പ്രതികൾക്കെല്ലാം പാക്കിസ്ഥാനിൽനിന്ന് ആയുധ പരിശീലനം ലഭിച്ചിരുന്നു. തിരക്കേറിയ നഗരങ്ങളിൽ ഒരേ സമയത്തോ ഒന്നിച്ചോ സ്ഫോടനം നടത്തുന്ന രീതിയാണ് ഭട്കൽ കേന്ദ്രീകരിച്ചുള്ള തീവ്രവാദി ഗ്രൂപ്പിന്റെ രീതി.