- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോ പാർക്കിങ്ങ് ബോർഡ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത വാഹനത്തിന് പിഴ ചുമത്തി; നൂറുരൂപ പിഴയടയ്ക്കാതെ എഴുപതാം വയസ്സിൽ നീതി തേടി ഹൈക്കോടതിയിലെത്തി; തിരുവനന്തപുരത്തുകാരൻ വേലായുധൻനായർ പൊലീസിന് പണി കൊടുത്തത് ഇങ്ങനെ
തിരുവനന്തപുരം:അനധികൃത പാർക്കിങ്ങ് എന്ന് കാണിച്ച് ട്രാഫിക്ക് പൊലീസ് നോ പാർക്കിങ്ങ് ബോർഡ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത വാഹനത്തിന് പിഴ ചുമത്തിയതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. 2015 ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12:35ന് തിരുവനന്തപുരം കവടിയാർ കുറവൻകോണം റോഡിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വേലായുധൻ നായരുടെ KL 01 BD 363 നമ്പർ കാറിനാണ് പൊലീസ് അനധികൃതമായി പിഴ ചുമത്തിയത്. നോ പാർക്കിങ്ങ് ബോർഡ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത തന്റെ വണ്ടിക്ക് പിഴ ചുമത്തുകയും തൊട്ടടുത്ത് എതിർ വശത്ത് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ഈടാക്കാതിരുത് പരാതിക്കാരൻ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഓ അതൊക്കെ സ്റ്റേഷനിൽ നിന്നും വന്നു ചെയ്‌തോളും എന്നാണ്. വെറും അഞ്ച് മിനിറ്റ് മാത്രം സമയം ബാങ്കിൽ ചിലവഴിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിന് പിഴ ചുമത്തിയിരുത് ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ പൊലീസുകാരനോട് കാര്യം തിരക്കുകയും ചെയ്തു. ഫുട്പാത്തിൽ ആവ
തിരുവനന്തപുരം:അനധികൃത പാർക്കിങ്ങ് എന്ന് കാണിച്ച് ട്രാഫിക്ക് പൊലീസ് നോ പാർക്കിങ്ങ് ബോർഡ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത വാഹനത്തിന് പിഴ ചുമത്തിയതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. 2015 ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12:35ന് തിരുവനന്തപുരം കവടിയാർ കുറവൻകോണം റോഡിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വേലായുധൻ നായരുടെ KL 01 BD 363 നമ്പർ കാറിനാണ് പൊലീസ് അനധികൃതമായി പിഴ ചുമത്തിയത്.
നോ പാർക്കിങ്ങ് ബോർഡ് ഇല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത തന്റെ വണ്ടിക്ക് പിഴ ചുമത്തുകയും തൊട്ടടുത്ത് എതിർ വശത്ത് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ഈടാക്കാതിരുത് പരാതിക്കാരൻ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഓ അതൊക്കെ സ്റ്റേഷനിൽ നിന്നും വന്നു ചെയ്‌തോളും എന്നാണ്. വെറും അഞ്ച് മിനിറ്റ് മാത്രം സമയം ബാങ്കിൽ ചിലവഴിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിന് പിഴ ചുമത്തിയിരുത് ശ്രദ്ധയിൽ പെട്ടത്.
അപ്പോൾ തന്നെ പൊലീസുകാരനോട് കാര്യം തിരക്കുകയും ചെയ്തു. ഫുട്പാത്തിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. കാർ പാർക്ക് ചെയ്തിരുന്നത് അപകടകരമായ രീതിയിലോ ഗതാഗതത്തിന് തടസ്സമുണ്ടാക്കു രീതിയിലോ ആയിരുന്നില്ല പിന്നെ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നോ പാർക്കിങ്ങ് എന്ന് രേഖപെടുത്തിയിരുന്നുമില്ല.തന്റെ ഭാഗത്ത് നിന്നും നിയമലംഘനം നടന്നിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരൻ വേലായുധൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.
നൂറു രൂപ എന്ന ചെറിയ പിഴ അപ്പോൾ തന്നെ അടച്ച് അവസാനിപ്പിക്കാവുന്ന പ്രശ്‌നമായിട്ടും അതിൽ എത്രയോ മടങ്ങ് തുക ചെലവാക്കി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിലെ പ്രേരണ എന്തായിരുന്നുവെന്ന ചോദ്യത്തിന് അറിഞ്ഞ് കൊണ്ട് നിയമലംഘനം നടത്തുന്ന ആളല്ലാ താന്നെനും പിന്നെ പൊലീസ് കാണിച്ചത് അനീതിയാണെന്ന് ഉറപ്പുള്ളത്‌കൊണ്ടാണെന്നുമായിരുന്നു. ഇല്ലാത്ത നിയമലംഘനം പറഞ്ഞ് പലരിൽ നിന്നും പൊലീസ് പിഴ ഈടാക്കാറുണ്ട് ഇതിനെതിരെ പ്രതികരിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയാണെന്ന ചിന്തയും നിയമനടപടിക്കൊരുങാൻ പ്രേരണയായെന്നും പരാതിക്കാരൻ പറയുന്നു.
അഡ്വക്കേറ്റ് വഴുതക്കാട് ഹരീന്ദ്രൻ മുഖേന ഹൈക്കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടരൻന്ന് ആദ്യം പിഴ അടയ്ക്കാനും ശേഷം പൊലീസിന്റെ കംപ്ലയിന്റസ് അഥോറിറ്റിയിൽ പരാതി നൽകാനും കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിൽ പരാതിക്കാരൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ പിഴയായി ഈടാക്കിയ തുക തിരികെ നൽകണമെന്നും കോടതി പറഞ്ഞിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ പരാതിക്കാരനായ വി എസ് വേലായുധൻനായർ നിയമലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയ പൊലീസ് കംപ്ലയിന്റസ് അഥോറിറ്റി ട്രാഫിക്ക് പൊലീസ് ഈടാക്കിയ പിഴ തിരികെ നൽകാനും ഉത്തരവിൽ പറഞ്ഞു.
ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴ ചുമത്തുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് ശാസനയും നൽകിയിരുന്നൂ. റിട്ടയേഡ് ജില്ലാ ജഡ്ജി കെസി ജോർജ് അദ്ധ്യക്ഷനായ കംപ്ലയിന്റസ് അഥോറിറ്റിയാണ് പരാതിക്കാരൻ നിയമലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. ജില്ലാ കളക്ടർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മഷണർ തുടങ്ങിയവർ അഥോറിറ്റി അംഗങ്ങളായിരുന്നു.
ഇത്തരം കേസുകളിൽ നിയമലംഘനം നടത്തിയാലും ഇല്ലെങ്കിലും പൊലീസ് പിഴ ചുമത്തിയാൽ ഒന്നും മിണ്ടാതെ പിഴയടച്ച് സ്ഥലം വിടുന്നതാണ് നമ്മുടെ പൊതു സ്വഭാവം. എന്നാൽ താൻ നിയമലംഘനം നടത്തിയിട്ടില്ലെന്ന ഉറപ്പിൽ 70ാം വയസ്സിലും കോടതിയെ സമീപിച്ച് തനിക്ക് മേൽ ചുമത്തിയ നൂറു രൂപ എന്ന നിസാരമായ തുക പിൻവലിപ്പിച്ചിരിക്കുകയാണ് വേലായുധൻ നായർ.പിഴ തുകയുടെ വലുപ്പത്തിലല്ല മറിച്ച് കൃത്യമായ നീതി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ് എന്ന് ഓർമിപ്പിക്കുകയാണ് വേലായുധൻ നായർ തന്റെ പ്രവർത്തിയിലൂടെ.