- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരങ്ങളിൽ കഞ്ചാവ് ലോബിയുടെ കണ്ണ് അന്യസംസ്ഥാന തൊഴിലാളികളിലേക്ക്; കസ്റ്റമേഴ്സിനെ വലവീശിപ്പിടിക്കാൻ പുതിയ മാർക്കറ്റിങ് തന്ത്രം; ഭാഷ പ്രശ്നാകാതിരിക്കാൻ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉത്തരേന്ത്യാക്കാർ
ആലപ്പുഴ : കേരളത്തിലെ തീരപ്രദേശങ്ങളെ ലഹരിയിലാക്കാൻ കഞ്ചാവ് ലോബി മാർക്കറ്റിംഗിന് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു. വിനോദ സഞ്ചാരികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് വൻ സംഘമാണ്് തീരം കേന്ദ്രീകരിച്ചുള്ളത്. കൊച്ചി, കോഴിക്കോട് , ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വില്പന തകർക്കുന്നത്. തീരദേശത്തു താമ
ആലപ്പുഴ : കേരളത്തിലെ തീരപ്രദേശങ്ങളെ ലഹരിയിലാക്കാൻ കഞ്ചാവ് ലോബി മാർക്കറ്റിംഗിന് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു. വിനോദ സഞ്ചാരികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് വൻ സംഘമാണ്് തീരം കേന്ദ്രീകരിച്ചുള്ളത്.
കൊച്ചി, കോഴിക്കോട് , ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വില്പന തകർക്കുന്നത്. തീരദേശത്തു താമസമുറപ്പിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് വില്പനക്കാരിൽ അധികവും. ഇവർക്ക് ചരക്കെത്തിക്കാൻ നാട്ടിലെ കഞ്ചാവ് - മയക്കുമരുന്ന് ലോബികൾ സജീവമാണ്. സ്ഥിരം കച്ചവടക്കാരെ പെട്ടെന്നു തിരിച്ചറിയുന്നതുമൂലമാണ് കച്ചവടം അന്യസംസ്ഥാന തൊഴിലാളികൾ വഴിയാക്കിയത്.
അന്യസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം സ്വന്തമായി മയക്കുമരുന്ന് ഉപോയോഗിക്കുന്നവരാണെന്ന് സമീപകാലത്ത് കണ്ടെത്തിയിരുന്നു. കാഴ്ചയിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഇവരുടെ അരികിലേക്ക് സ്ഥിരം ഉപഭോക്താക്കൾ എത്തി സാധനം വാങ്ങുന്നതിനു പുറമെ പുതുതായി ആളുകളെ കണ്ടെത്താൻ ഇവർക്കുള്ള കഴിവു കണക്കിലെടുത്താണു് ഈ മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഡിമാൻഡ്് വർദ്ധിച്ചത്. വിദേശികളെ ലക്ഷ്യമിട്ടാണ് കച്ചവടം തകർക്കുന്നത്.
വിദേശികളെയും സ്വദേശികളെയും ഒരുപോലെ കൈകാര്യം ചെയ്യാൻ ഭാഷ വശമുള്ള തൊഴിലാളികളാണ് അധികവും മാർക്കറ്റിംഗിനായി തയ്യാറായിട്ടുള്ളത്. അതിഥികളായെത്തുന്നവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയ ശേഷം ഇവരുടെ ഗൈഡായി പ്രവർത്തിച്ചാണ് ചിലർ വില്പന പൊടിപൊടിക്കുന്നത്്. കഞ്ചാവ് - മയക്കുമുരുന്നു വേട്ട കർശനമാക്കിയതോടെയാണ് ഇക്കൂട്ടർ തീരത്തേക്ക് ചുവടുമാറ്റിയത്. വിവിധ മേഖലകളിൽ പണിയെടുത്തിരുന്ന പല തൊഴിലാളികളും ഇപ്പോൾ മയക്കുമരുന്ന് വിൽപ്പനക്കാരായി മാറിയിട്ടുണ്ട്. നിർമ്മാണ മേഖലയിൽ പണിയെടുത്തവരാണ് അധികവും.
സാമ്പത്തിക ഞെരുക്കം മൂലം നിർമ്മാണ മേഖലയിൽ പ്രവർത്തനങ്ങൾ നിലച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട ബാംഗാൾ, ബീഹാർ , യു പി എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് നാട്ടിൽ തിരികെ പോകാതെ മയക്കുമരുന്നു വ്യാപനത്തിനായി ഇറങ്ങിയിട്ടുള്ളത്. തീരത്തെ ചെറുകുടിലുകൾ വാടകയ്ക്ക് എടുത്ത് അഞ്ചും ആറും ആളുകൾ തിങ്ങി താമസിച്ചാണ് നീക്കങ്ങൾ നടത്തുന്നത്. നേരത്തെ തമിഴ്‌നാട്ടിൽനിന്നെത്തിക്കൊണ്ടിരുന്ന കഞ്ചാവ് ഇപ്പോൾ ഇവരുടെ നാട്ടിൽനിന്നും എത്തിക്കാറാണ് പതിവ്. വിലകുറച്ചും വീര്യം കൂട്ടിയും ഇവർ കൊണ്ടുവരുന്ന കഞ്ചാവിന് ഇപ്പോൾ തീരത്ത്് നല്ല ഡിമാന്റാണ്്.
ചെറു പൊതികളിലാക്കി കൈയിലുള്ള വലിയ പേഴ്‌സിൽ തിരുകി അലസരായി തീരത്ത് കറങ്ങി നടക്കുന്ന ഇവരെ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. പൊലീസിനെ വട്ടംചുറ്റിക്കുന്നതും ഇതുതന്നെയാണ്. പിടിക്കപ്പെട്ടാൽ ഏതുസമയവും ജാമ്യം കിട്ടാവുന്ന തരത്തിലാണ് ഇവർ കഞ്ചാവ് കരുതുന്നത്. നിലവിലെ നാർക്കോട്ടിക്ക് സബ്്‌സ്്റ്റൻസ് ആക്ട് പ്രകാരം ഒരു കിലോയിൽ താഴെ കഞ്ചാവുമായി പിടികൂടിയാൽ ജാമ്യം നൽകാം. ഇതാണ് ഇക്കൂട്ടർക്ക് സഹായകമാകുന്നതും. പിടിക്കപ്പെട്ടാൽ ഉടൻ ഇവരെ ജാമ്യത്തിലിറക്കാൻ അഭിഭാഷകരും ആളും എത്തുമെന്നുള്ളതാണ് ഏറെ പ്രത്യേകത. ഇവർക്ക് മറ്റുതരത്തിൽ സഹായം ചെയ്യുന്നത്് നാട്ടിലുള്ള പ്രാദേശീക ക്വട്ടേഷൻ സംഘങ്ങളാണ്.