- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുകോടിയുടെ റോൾസ് റോയ്സ്..... രണ്ട് കോടിയുടെ ബെന്റലി.. ലാംബോർഗ്നി.. ജാഗ്വാർ... ആസ്റ്റൻ മാർട്ടിൻ...പോർഷെ..ഫെരാരി.. നിസാമിന്റെ വാഹന ശേഖരങ്ങൾ കണ്ട് അന്തം വിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; വാഹനങ്ങൾ മാത്രം 70 കോടിയെന്ന് റിപ്പോർട്ട്
കൊച്ചി: അധികാര സ്ഥാനങ്ങളിൽ ഉള്ളവരും ഉദ്യോഗസ്ഥരുമെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ് മുഹമ്മദ് നിസാം എന്ന കൊലപാതകക്കേസ് പ്രതിയുടെ കഥകളറിഞ്ഞ്. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയ നിസാമിന്റെ വാഹന വ്യൂഹത്തിന്റെ കഥയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഞെട്ടിച്ചത്. വാഹനങ്ങൾ ഇത്രയുമു
കൊച്ചി: അധികാര സ്ഥാനങ്ങളിൽ ഉള്ളവരും ഉദ്യോഗസ്ഥരുമെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ് മുഹമ്മദ് നിസാം എന്ന കൊലപാതകക്കേസ് പ്രതിയുടെ കഥകളറിഞ്ഞ്. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയ നിസാമിന്റെ വാഹന വ്യൂഹത്തിന്റെ കഥയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഞെട്ടിച്ചത്.
വാഹനങ്ങൾ ഇത്രയുമുണ്ടെങ്കിൽ ആസ്തി എത്രയാകുമെന്നാലോചിച്ച് അന്തിച്ചിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആ നിലയിലാണ് അവരുടെ അന്വേഷണം പോകുന്നത്.
70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ നിസാമിനുണ്ടെന്നാണ് അന്വേഷണത്തിൽ കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടത്. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഒൻപതു വയസുള്ള മകൻ ഇത് ഓടിക്കുന്നത് മുൻപ് യുട്യൂബിൽ നിസാം പോസ്റ്റുചെയ്യുകയും കേസിൽ കുടുങ്ങുകയും ചെയ്തിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്തത് നികുതി വെട്ടിച്ചാണോയെന്ന് ആദായനികുതി വകുപ്പും സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ആറു കോടിയിലധികം വിലയുള്ള റോൾസ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്‌നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. ഇതെല്ലാം സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി എങ്ങനെ നിസാമിന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
നിസാമിന്റെ ആഡംബര വാഹനങ്ങളെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഒൻപത് വയസ്സുകാരൻ മകൻ ഫെരാരി ഓടിച്ചു യൂട്യൂബിൽ ഇട്ട സമയത്ത് ഞങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വ്യക്തമാകുന്നത് അന്ന് റിപ്പോർട്ട് ചെയ്തതിൽ കൂടുതൽ വാഹനങ്ങൾ നിസാമിന് ഉണ്ടെന്നാണ്.
- പത്തുവയസുള്ള മലയാളി ബാലൻ ഫെറാറി ഓടിക്കുന്നത് യൂട്യൂബിൽ സൂപ്പർ ഹിറ്റ്; തൃശൂരിൽ നടന്ന ഈ അതിസാഹസം ലോകമാദ്ധ്യമങ്ങളിൽ ചൂടൻ വാർത്ത
- ഫെരാരി ഓടിച്ചത് കിങ് ബീഡി ഉടമയുടെ മകൻ; എട്ടുവയസുകാരൻ റേഞ്ച് റോവർ ഓടിച്ചും റെക്കോർഡിട്ടയാൾ
കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വീണ്ടും വാർത്തകളിലെത്തിയത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. ഊ സാഹചര്യത്തിലാണ് സമ്പത്തിന്റെ ഉറവിടത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിക്കാൻ തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ട പരിശോധനയിലാണ് വാഹനങ്ങളുടെ കണക്കുകൾ ലഭിച്ചത്. വിദേശങ്ങളിൽ നിന്ന് കോടികൾ നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത കേസിലെ പ്രതിയായ അലക്‌സ് കെ. ജോണിനെപ്പോലെ നിസാമും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാന അന്വേഷണം.
സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. വിലകൂടിയ വേറെ കാറുകളും നിസാമിനുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കും മറ്റും ഇതാണ് ഉപയോഗിക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതോടെ നിസാമിൽ നിന്ന് മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കാറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായതിനാൽ അന്വേഷണ സംഘങ്ങളുടെ വിവിധ യൂണിറ്റുകളാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
സിസാമിന് 5000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന സൂചനകളുമുണ്ട്. ഇതിനെക്കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.