- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർഭാഗ്യങ്ങളിൽ നിന്നും ഭാഗ്യം തേടാൻ ഉമ്മൻ ചാണ്ടിയേക്കാൾ വിദഗ്ധൻ ആര്? ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങി കിടന്ന സരിതയുടെ കത്ത് ബോംബ് നിർജീവമാക്കി മുഖ്യമന്ത്രിയുടെ വിജയം: ഇനിയിപ്പോൾ കുഞ്ഞിന്റെ അച്ഛനെ കുറിച്ച് പോലും ആര് സംസാരിക്കാൻ?
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു ഗവേഷണ വിഷയം ആക്കേണ്ട വ്യക്തിത്വമാണ്. പ്രതികരണങ്ങളിൽ വെറും പാവം. ചോദ്യങ്ങൾ മനസിലാകാത്തതുപോലെ ബബ വച്ചുള്ള സമയം തീർക്കൽ. എന്നാൽ തീരുമാനങ്ങളും നീക്കങ്ങളും ഒപ്പം കിടന്നുറങ്ങുന്നവർക്കുപോലും മനസിലാവില്ല. ഏത് മഹാമാരിയേയും പൂമഴയാക്കി മാറ്റാൻ ഈ നേതാവിന് നിമിഷ നേരം മതി. സോളാർ വിവാദത്തിലെ അവസാ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു ഗവേഷണ വിഷയം ആക്കേണ്ട വ്യക്തിത്വമാണ്. പ്രതികരണങ്ങളിൽ വെറും പാവം. ചോദ്യങ്ങൾ മനസിലാകാത്തതുപോലെ ബബ വച്ചുള്ള സമയം തീർക്കൽ. എന്നാൽ തീരുമാനങ്ങളും നീക്കങ്ങളും ഒപ്പം കിടന്നുറങ്ങുന്നവർക്കുപോലും മനസിലാവില്ല. ഏത് മഹാമാരിയേയും പൂമഴയാക്കി മാറ്റാൻ ഈ നേതാവിന് നിമിഷ നേരം മതി. സോളാർ വിവാദത്തിലെ അവസാനത്തെ അണുബോംബ് നിമിഷ നേരം കൊണ്ട് നിർജീവമാക്കുകയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി പുതിയ റെക്കോർഡ് ഇട്ടിരിക്കുന്നത്.
ജോസ് കെ മാണിക്കെതിരെയുള്ള അവസാന അസ്ത്രമായി ജോർജ് വിശേഷിപ്പിച്ച സരിതയുടെ കത്ത് ഇന്നലെ ചാനലുകൾ പുറത്ത് വിട്ടപ്പോൾ എല്ലാവരും കരുതിയത് ഈ സർക്കാരിന്റെ തന്നെ അടിത്തറ മാന്തുമെന്നായിരുന്നു. എന്നാൽ സംഭവിച്ചത് എന്താണ്? ജോസ് കെ മാണിയുടെ പേര് പരാമർശിച്ചതോടെ കത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതായിരിക്കുകയാണ് ഇപ്പോൾ. കത്ത് വ്യാജമാണ് എന്ന് കത്തെഴുതിയ ആളെകൊണ്ട് തന്നെ പറയിപ്പിക്കുക എന്നതിൽ അപ്പുറം വലിയ വിജയം എന്താണ്? ഇനി സരിതയ്ക്ക് ഈ മൊഴിമാറ്റാൻ സാധിക്കില്ല. അതോടെ കത്തിൽ പേരു പറഞ്ഞവരൊക്കെ നിരപരാധികളാവുകയാണ്. ഇതിൽ സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനും ഉണ്ടെന്നോർക്കണം. അങ്ങനെ സോളാർ എന്ന വലിയ വിവാദത്തേയും അതിജീവിക്കുകയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ചിലരുമായി സരിതയ്ക്ക് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരുന്നു. എന്നാൽ താനറിയാതെയായിരുന്നു ഇതൊക്കെയെന്ന പല്ലവിയുമായി ആരോപണങ്ങളെ നേരിട്ടു. സോളാറിൽ തനിക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് മുന്നേറുന്നതിനിടെയാണ് കോടതിയിൽ രഹസ്യമൊഴി കൊടുക്കാൻ സരിത എത്തിയത്. എന്നാൽ മൊഴി എഴുതിയെടുക്കാതെ അത് അഭിഭാഷകന് സ്വന്തം കൈപ്പടയിൽ എഴുതി നൽകാൻ ജഡ്ജി നിർദ്ദേശിച്ചു. പിന്നെ ഈ 23 പേജുള്ള സരിതയുടെ കത്തിന് പിറകെയായി വിവാദങ്ങൾ. അഞ്ച് മന്ത്രിമാർക്ക് രാജിവയ്ക്കണ്ടി വരുമെന്ന പ്രതിസന്ധിയിൽ വരെ കാര്യങ്ങളെത്തി. എന്നാൽ ചെറു ചിരിയോടെ വിമർശകരെ നേരിട്ട മുഖ്യമന്ത്രി എല്ലാത്തിനേയും അതിജീവിച്ചു. എന്നെങ്കിലും കത്ത് പുറത്തുവന്നാൽ എന്താകും സ്ഥിതിയെന്ന് കരുതിയവരുമുണ്ട്.
അതിനേയും ഉമ്മൻ ചാണ്ടി കടത്തി വെട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്ഷേപങ്ങളാണ് കത്തെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കായി. ബാർ കോഴയിലെ നിർണ്ണായക ഘട്ടത്തിൽ സോളാറിലെ സരിതയുടെ കത്തിനലെ ആദ്യ ഭാഗങ്ങൾ പുറത്തുവന്നു. കെ എം മാണിയുടെ മകനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് കത്ത് പുറത്തുവിട്ടതെന്ന് ആരും വിലയിരുത്തി. പൊതു ജീവിതത്തിൽ സംശുദ്ധ വ്യക്തിത്വമെന്ന് വിലയിരുത്തുന്ന ജോസ് കെ മാണിയെ കുറിച്ച് കത്തിലുള്ള പരാമാർശങ്ങൾ അവിശ്വസനീയമായിരുന്നു. രാഷ്ട്രീയ ഗൂഡാലോചനയെന്ന് പറഞ്ഞ് കത്തിനെ കേരളാ കോൺഗ്രസ് തള്ളിക്കളഞ്ഞു. എല്ലാത്തിനും പിന്നിൽ ജോർജ്ജെന്നും സമർത്ഥിച്ചു. ഇതിനിടെ ഈ കത്ത് തന്റേതല്ലെന്ന് സരിതയും വ്യക്തമാക്കിയതോടെ തന്റെ രാഷ്ട്രീയ എതിരാളികളെ കടത്തിവെട്ടാൻ മുഖ്യമന്ത്രിക്കായി.
യഥാർത്ഥ കത്ത് സരിത തന്നെ മാദ്ധ്യമങ്ങളെ കാണിക്കും. എന്നാൽ ആർക്കും കൊടുക്കുകയും ഇല്ല. അതിലെല്ലാം ഉപരി മുഖ്യമന്ത്രിയുടെ മകനുമായി തനിക്ക് ബന്ധമില്ലെന്ന് പരസ്യമായി സരിതയെ കൊണ്ട് പറയിക്കാനും ഉമ്മൻ ചാണ്ടിയുടെ കൂർമ്മ ബുദ്ധിക്കായി. സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വന്നതു മുതൽ തുടങ്ങിയ വിവാദങ്ങളെയാണ് മുഖ്യമന്ത്രി അതിജീവിക്കുന്നത്. ഇനി ആരെന്ത് പറഞ്ഞാലും എല്ലാം രാഷ്ട്രീയ ഉദ്ദേശത്തോടെ ഉണ്ടാക്കിയെടുത്തതെന്ന് പറയാൻ മുഖ്യമന്ത്രിക്കാകും. സരിതയുടെ കത്തിലെ വിശ്വാസ്യത തന്നെ തകർക്കാൻ ഇതിലൂടെ ഉമ്മൻ ചാണ്ടിക്കായി. ഇപ്പോഴും മുഖ്യമന്ത്രിയെ ബലിയാടാക്കാതിരിക്കാനാണ് സരിതയുടെ ശ്രമം. ഇന്ന് അവർ നടത്തിയ വാർത്താ സമ്മേളനത്തിലും അത് ദൃശ്യമാണ്. മുഖ്യമന്ത്രിക്കെതിരെ സോളാർ കേസിൽ ആരോപണം ഉന്നയിച്ച ശ്രീധരൻ നായർ കേസിലെ വാദിയാണ്. കേസ് ജയിക്കാൻ വേണ്ടി ഒരു വാദി പറയുന്നത് മാത്രമായി അതിനെ കണ്ടാൽ മതിയെന്നാണ് സരിതയുടെ വിശദീകരണം.
മുഖ്യമന്ത്രിയുമായി ബിജു രാധാകൃഷ്ണൻ ഒന്നര മണിക്കൂർ സംസാരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിതയുടെ രണ്ടാമത്തെ കുട്ടിയെ കുറിച്ചുള്ള പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയുമായി ബിജു സംസാരിച്ചതെന്നായിരുന്നു വാർത്തകളെത്തിയത്. എന്നാൽ ഇതൊന്നും ഒരു ഘട്ടത്തിലും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഇതിനിടെയാണ് ഗണേശ് കുമാറിന്റെ കുടുംബ പ്രശ്‌നങ്ങൾ ചർച്ചയായത്. പിന്നീട് പലപ്പോഴും സരിതയുടെ കുട്ടിയുടെ വിഷയം വിവാദത്തിലെത്തി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സരിതയും ഈ വിവാദത്തോട് കൃത്യമായി പ്രതികരിച്ചില്ല. കുട്ടിയുടെ അച്ഛനെ കുറിച്ചുള്ള പരാമർശങ്ങൾ ജയിലിൽ നിന്ന് എഴുതിയ കത്തിലുണ്ടെന്ന് സൂചനകളെത്തി. ഇതോടെയാണ് കത്ത് തന്നെ അപ്രത്യക്ഷമായത്.
ഈ കത്തെന്ന തരത്തിൽ ബാർ കോഴയിൽ പെട്ട മാണിയെ കൂടതൽ പ്രതിരോധത്തിലാക്കാൻ ചാനലുകളിലൂടെ രണ്ട് പുറമെത്തി. ജോസ് കെ മാണിയായിരുന്നു പ്രതിസ്ഥാനത്ത്. ഉമ്മൻ ചാണ്ടിയുടെ രണ്ട് വിശ്വസ്തരും ടെസ്റ്റ് ഡോസായി ആരോപണങ്ങളിലെത്തി. പക്ഷേ അപ്പോഴൊന്നും ഉമ്മൻ ചാണ്ടി കുലുങ്ങിയില്ല. ഈ വിവാദത്തെ നേരിടാനുള്ള മരുന്ന് എന്തെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തനിക്കെതിരെ ഭാവിയിൽ സോളാർ കേസിൽ ഉയരാനിടയുള്ള എല്ലാ ആരോപണങ്ങളേയും ഉമ്മൻ ചാണ്ടി വെട്ടിക്കളഞ്ഞിരിക്കുന്നു. സോളാറിൽ തന്നേയും കുടുംബത്തേയും കുടുക്കാനുള്ള ഒന്നും ഇനിയില്ല. കത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടു. വ്യാജമാണെന്ന് സരിത തന്നെ പറയുന്നു. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ എതിരാളികളുടെ കൈയിലുള്ള കത്തിൽ ഇനി ഭയപ്പാടും വേണ്ട.
സോളാർ കേസിൽ മുഖ്യമന്ത്രിയെ തള്ളിപ്പറയുന്ന ഒരു പരാമർശവും സരിതയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ഇനി ഉറപ്പാക്കാം. ശ്രീധരൻ നായരുടെ കേസും തട്ടിപ്പ് കേസായി മാത്രം കോടതി പരിഗണിക്കുന്നതിനാൽ അതിൽ നിന്നും സരിതയ്ക്ക് ഊരിപ്പോകാൻ കഴിയും. ഇതും സരിതയുടെ വാക്കുകൾ വ്യക്തമാണ്. അങ്ങനെ ബാർ കോഴയിലെ ആരോപണങ്ങൾ കത്തി നിൽക്കുമ്പോൾ എത്തിയ സോളാർ കത്തിലൂടെ രണ്ട് നേട്ടങ്ങളാണ് മുഖ്യമന്ത്രിക്കുണ്ടാകുന്നത്. ഒന്ന് ബാർ കോഴയിൽ നിന്ന് ചർച്ചകളുടെ ശ്രദ്ധമാറി. രണ്ട് സോളാർ കത്തിലെ ഭീഷണിയും തീർന്നു. ഇനി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതോടെ ആ തലവേദനയും ഉമ്മൻ ചാണ്ടിയെ വിട്ടൊഴിയും.