- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ ക്രൂരകൊലയുടെ സഹതാപം അക്കൗണ്ടിലെത്തിച്ച് 18 ലക്ഷത്തോളം രൂപ; ഇനി അവശേഷിക്കുന്നത് 500 രൂപ മാത്രം; കളക്ടർക്കും അമ്മയ്ക്കും സംയുക്ത അക്കൗണ്ടെന്ന വാദവും കെട്ടുകഥ; ചെക്ക് ബുക്ക് സൂക്ഷിക്കുക മാത്രമാണ് ജില്ലാ ഭരണാധികാരി ചെയ്തതെന്നും വ്യക്തം; രാജേശ്വരിക്ക് കിട്ടിയ പണത്തിൽ അവ്യക്തത തുടരുന്നു
കൊച്ചി:നിയമ വിദ്യാർത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യമാകെ ഉടലെടുത്ത സഹതാപ തരംഗത്തിൽ വീണ് കുടുംബത്തിന്് സാമ്പത്തിക സഹായമെത്തിച്ചവർ തലകൂനിയ്‌ക്കേണ്ട ഗതികേടിൽ. രാജേശ്വരിയുടെയും മുൻ ജില്ലാകളക്ടർ രാജമാണിക്യത്തിന്റെയും പേരിൽ ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നെന്നും സഹായമായിക്കിട്ടിയ തുക ഈ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു എന്നും മറ്റുമാണ് ഇതുവരെ പ്രചരിച്ചിരുന്ന വിവരം. എന്നാൽ ഇങ്ങിനെ ഒരു ബാങ്ക് അക്കൗണ്ട് തന്നെ ഇപ്പോൾ നിലവിലില്ലന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം. ജിഷയുടെ മാതാവ് പണം ചിലവഴിക്കുന്ന വഴി അറിയുന്നതിന് വേണ്ടി ബന്ധപ്പെട്ടവർ നടത്തിയപ്രചാരണമായിരുന്നു ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.പനി വന്നാൽ പോലും ചികത്സിക്കായി രാജേശ്വരി ലക്ഷങ്ങൾ ചോദിച്ചിരുന്നെന്നും നൽകാൻ വിസമ്മതിച്ചാൽ ഒച്ചപ്പാടുണ്ടാക്കുകയും മറ്റും ചെയ്തിരുന്ന ഇവരുടെ സ്വാഭാവം കണക്കിലെടുത്ത് പണത്തിനായി ഇനി ഇങ്ങോട്ടുവരേണ്ടെന്ന് കളക്ടർ തന്നെ ഇവരോട് വെളിപ്പെടുത്തിയതായിട്ടുമാണ് സൂചന. രാജേശ്വരിയുടെ പേരിൽ പെര
കൊച്ചി:നിയമ വിദ്യാർത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യമാകെ ഉടലെടുത്ത സഹതാപ തരംഗത്തിൽ വീണ് കുടുംബത്തിന്് സാമ്പത്തിക സഹായമെത്തിച്ചവർ തലകൂനിയ്‌ക്കേണ്ട ഗതികേടിൽ. രാജേശ്വരിയുടെയും മുൻ ജില്ലാകളക്ടർ രാജമാണിക്യത്തിന്റെയും പേരിൽ ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നെന്നും സഹായമായിക്കിട്ടിയ തുക ഈ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു എന്നും മറ്റുമാണ് ഇതുവരെ പ്രചരിച്ചിരുന്ന വിവരം. എന്നാൽ ഇങ്ങിനെ ഒരു ബാങ്ക് അക്കൗണ്ട് തന്നെ ഇപ്പോൾ നിലവിലില്ലന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം.
ജിഷയുടെ മാതാവ് പണം ചിലവഴിക്കുന്ന വഴി അറിയുന്നതിന് വേണ്ടി ബന്ധപ്പെട്ടവർ നടത്തിയപ്രചാരണമായിരുന്നു ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.പനി വന്നാൽ പോലും ചികത്സിക്കായി രാജേശ്വരി ലക്ഷങ്ങൾ ചോദിച്ചിരുന്നെന്നും നൽകാൻ വിസമ്മതിച്ചാൽ ഒച്ചപ്പാടുണ്ടാക്കുകയും മറ്റും ചെയ്തിരുന്ന ഇവരുടെ സ്വാഭാവം കണക്കിലെടുത്ത് പണത്തിനായി ഇനി ഇങ്ങോട്ടുവരേണ്ടെന്ന് കളക്ടർ തന്നെ ഇവരോട് വെളിപ്പെടുത്തിയതായിട്ടുമാണ് സൂചന.
രാജേശ്വരിയുടെ പേരിൽ പെരുമ്പാവൂർ എസ് ബി ഐ ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് സഹായമായിക്കിട്ടിയ പണമത്രയും നിക്ഷേപിച്ചതെന്നാണ് അറിവായിട്ടുള്ളത്. രാജേശ്വരിക്ക് ബാങ്ക് നൽകിയ ചെക്ക് ബുക്ക് കളക്ടർ കൈവശം സൂക്ഷിക്കുകയും പണം ആവശ്യപ്പെട്ട് ഇവർ എത്തുമ്പോൾ ഇവരെക്കൊണ്ട് ഒപ്പീടീച്ച് ചെക്ക് കൊടുത്തയക്കുകയായിരുന്നെന്നുമാണ് അന്വേഷണത്തിൽ വെളിപ്പെട്ട വിവരം.
കളക്ടറുടെയും തന്റെയും പേരിലുള്ള അക്കൗണ്ടിൽ എത്ര തുകയുണ്ടെന്ന് തനിക്കറിയില്ലെന്ന് രാജേശ്വരി കഴിഞ്ഞദിവസം മറുനാടൻ മലയാളിയുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുന്നതിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോഴാണ് ഇങ്ങിനെ ഒരു അക്കൗണ്ട് നിലവില്ലന്ന വിവരം ലഭിച്ചത്.
രാജേശ്വരിയുടെ പേരിലുള്ള അക്കൗണ്ടിൽ ഇനി അവശേഷിക്കുന്നത് 500 രൂപയിൽത്താഴെ മാത്രമാണെന്നാണ് അടുപ്പക്കാരിലൊരാളിൽ നിന്നും ലഭിച്ച വിവരം. പലവഴിക്ക് ലഭിച്ച 18 ലക്ഷത്തോളം രൂപ ഈ അക്കൗണ്ടിൽ എത്തിയിരുന്നെന്നാണ് പുറത്തായ വിവരം.ഇത്രയും തുക എങ്ങിനെ ചെലവായി എന്നുള്ള കാര്യത്തിൽ ഇനിയും സ്ഥിരീകരണമില്ല.
ഇതിനിടെയാണ് നരകിച്ച് മരിച്ച ഭർത്താവ് പാപ്പുവിന്റെ പേരിലുള്ള ഓടയ്ക്കാലി എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്ന ലക്ഷങ്ങൾ സ്വന്തം പേരിലാക്കുന്നതിനുള്ള ഇവരുടെ നെട്ടോട്ടം. ജിഷ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം പൂർത്തിയായ ഇന്നലെ ഇതിനായി രാജേശ്വരിയും ജിഷയുടെ സഹോദരി ദീപയും തമ്മിൽ കോടനാട് പൊലീസ് സ്‌റ്റേഷനിൽ പരസ്പരം പോരടിച്ചെന്നെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
കുറുപ്പംപടി വട്ടോളിപ്പടയിൽ കനാൽപുറംപോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രൂരമായ ശാരീരിക പീഡനങ്ങളേറ്റുവാങ്ങി ജീവൻ വെടിഞ്ഞ ജിഷയുടെ പേരിൽ വന്നുചേർന്ന സുഖ സൗകര്യങ്ങൾ ആവോളം ആസ്വദിച്ചാണ് ഇപ്പോഴത്തെ ഇവരുടെ ജീവിതം.സഹായിക്കാൻ കണ്ണുംപൂട്ടി ഇറങ്ങിയ സർക്കാർ നേതൃത്വവും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
വീട് സൗജന്യമായി നിർമ്മിച്ചു നൽകിയതിനൊപ്പം പ്രതിമാസം 5000 രൂപ പെൻഷനും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പെൻഷൻ വൈകിയെന്നാരോപിച്ച് അടുത്തിടെ ഇവർ കളക്ടറുടെ ഓഫീസിലെത്തി ബഹളം വച്ചതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.