- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷും ഹിന്ദിയും തമിഴും കന്നടയും തെലുങ്കും അനായാസം സംസാരിക്കും; 'ഹിന്ദു' പത്രം വരുത്തി വായനയുടെ പ്രസക്തിയും ഉയർത്തി; പിടികൂടിയത് 2000ത്തോളം വിഷപാമ്പുകളെ; കരിമൂർഖന്റെ കടിയേറ്റ് മരിച്ച ബിജുവിന്റെ വേർപാടിൽ മനംനൊന്ത് മുക്കട ദളിത് കോളനി
കോട്ടയം: പാമ്പുകടിയേറ്റ് മരിച്ച കോട്ടയം മുക്കട സ്വദേശി ബിജു നാട്ടുകാർക്ക് എന്നും ഒരു വിസ്മയമായിരുന്നു. ആറു ഭാഷകൾ വശമായിരുന്ന അപൂർവ്വ പ്രതിഭ. മുക്കടയിലെ കോളനിയിൽ ഹിന്ദു പത്രം വരുത്തിയിരുന്ന ഏക വ്യക്തി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൊച്ചു ഗ്രാമത്തിന് പകർന്ന് നൽകിയ വ്യക്തി. വെറുമൊരു പാമ്പുപിടിത്തക്കാരന് അപ്പുറം സാമൂഹിക ഇടപെടുകളുമായി മുന്നോട്ട് പോയ വ്യക്തിത്വമാണ് വിടവാങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് മുക്കടയെന്ന ഗ്രാമം ആകെ ബിജുവിന്റെ വേർപാടിൽ വേദിനിക്കുന്നത്. കുടുംബത്തിനും കൂട്ടുകാർക്കും നാട്ടുകാർക്കും തീരാനഷ്ടമാണ് ബിജുവിന്റെ വേർപാട്. രണ്ടായിരത്തിൽ പരം വിഷപാമ്പുകളെ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് മടക്കി വിട്ട വ്യക്തിയാണ് ബിജു. ബിജുവിന്റെ മരണത്തോടെ നിർധനരായ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കൾ ആലോചിച്ചു വരികയാണ്. അതോടൊപ്പം തന്നെ കുടുംബത്തെ സഹായിക്കാനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ധനസമാഹരണം നടത്തുന്നുണ്ട്. നാളെ രാവിലെ മുക്കട ടൗണിൽ ബിജുവിന്റെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. മുംബൈയിൽ
കോട്ടയം: പാമ്പുകടിയേറ്റ് മരിച്ച കോട്ടയം മുക്കട സ്വദേശി ബിജു നാട്ടുകാർക്ക് എന്നും ഒരു വിസ്മയമായിരുന്നു. ആറു ഭാഷകൾ വശമായിരുന്ന അപൂർവ്വ പ്രതിഭ. മുക്കടയിലെ കോളനിയിൽ ഹിന്ദു പത്രം വരുത്തിയിരുന്ന ഏക വ്യക്തി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൊച്ചു ഗ്രാമത്തിന് പകർന്ന് നൽകിയ വ്യക്തി. വെറുമൊരു പാമ്പുപിടിത്തക്കാരന് അപ്പുറം സാമൂഹിക ഇടപെടുകളുമായി മുന്നോട്ട് പോയ വ്യക്തിത്വമാണ് വിടവാങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് മുക്കടയെന്ന ഗ്രാമം ആകെ ബിജുവിന്റെ വേർപാടിൽ വേദിനിക്കുന്നത്. കുടുംബത്തിനും കൂട്ടുകാർക്കും നാട്ടുകാർക്കും തീരാനഷ്ടമാണ് ബിജുവിന്റെ വേർപാട്. രണ്ടായിരത്തിൽ പരം വിഷപാമ്പുകളെ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് മടക്കി വിട്ട വ്യക്തിയാണ് ബിജു.
ബിജുവിന്റെ മരണത്തോടെ നിർധനരായ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കൾ ആലോചിച്ചു വരികയാണ്. അതോടൊപ്പം തന്നെ കുടുംബത്തെ സഹായിക്കാനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ധനസമാഹരണം നടത്തുന്നുണ്ട്. നാളെ രാവിലെ മുക്കട ടൗണിൽ ബിജുവിന്റെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. മുംബൈയിൽ നിന്നും ബിജുവിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും എത്തിയ ശേഷം നാളെയാണ് ശവസംസ്‌കാരം നടക്കുക. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആരേയും അറിയിക്കാതെ ഉള്ളതുകൊണ്ട് സന്തോഷം പങ്കുവച്ച് നടന്ന ബിജുവിന് പാമ്പുപിടിത്തം സാഹസികതയ്ക്ക് അപ്പുറം നാടിനോടുള്ള സേവനമായിരുന്നു. കാടിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ പാമ്പ് നാട്ടുകാർക്ക് ഭീഷണിയാകും. അപ്പോൾ ആർക്കും വിളിക്കാവുന്ന വ്യക്തിത്വമായിരുന്നു ബിജു.
മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ബിജുവിനു കടിയേറ്റത്. പൊന്തൻപുഴ മൃഗാശുപത്രിയിൽവച്ചാണ് ചികിത്സ നൽകാനായി മൂർഖനെ ചാക്കിനുള്ളിൽനിന്നു പുറത്തെടുക്കുന്നതിനിടെ ബിജുവിന്റെ കൈത്തണ്ടകളിൽ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് മരിച്ചത്. ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ ബിജു. രണ്ടായിരത്തിൽപ്പരം പാമ്പുകളെ പിടികൂടിയ ബിജു ഇതെല്ലാംതന്നെ നാട്ടുകാർക്കും വനപാലകർക്കുംവേണ്ടിയായിരുന്നു. ആഴമേറിയ കിണറ്റിൽനിന്നും വരെ സാഹസികമായി ഇറങ്ങി പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഏതു വിഷനാഗത്തെയും കൈപ്പിടിയിലാക്കി മെരുക്കി സ്‌നേഹത്തോടെ വനത്തിലെ ആവാസസ്ഥലങ്ങളിലേക്ക് വിട്ടിരുന്ന ബിജു വളരെ കുട്ടിക്കാലത്തേ പാമ്പുകളുടെ തോഴനായി.
നാഷണൽ ജോഗ്രഫിക്കൽ ചാനലിൽ പാമ്പുകളുടെ ജീവിതരീതികളും അവയെ പിടികൂടുന്നതും കണ്ട് വർഷങ്ങൾക്കു മുമ്പേ പാമ്പുപിടിത്തത്തിൽ ആകൃഷ്ടനാകുകയായിരുന്നു. പാമ്പുകളെ പിടികൂടി ആളുകളുടെ ഭീതി അകറ്റുകയും ശരിയായ ആവാസസ്ഥലം കണ്ടെത്തി അവയെ തുറന്നുവിടുകയും ചെയ്തിരുന്നു. കൂലിപ്പണിക്കിടയിലും പാമ്പുകളെ പിടിക്കാൻ ആരുവിളിച്ചാലും ബിജു ഓടിയെത്തുമായിരുന്നു. ബിജുവിന്റെ ജീവനെ അപകടത്തിലെത്തിയ പാമ്പിനെ പിടിച്ചപ്പോഴും നാട്ടുകാർക്ക് മുമ്പിൽ അത് കാട്ടികൊടുക്കുകയും മറ്റും ചെയ്തു. ആളുകൾക്ക് മൊബൈലിലും മറ്റും പകർത്താനും അവസരമൊരുക്കി. പാമ്പുകളോട് നാട്ടുകാർക്കുള്ള ഭീതി മാറ്റാൻ ബിജു ഇതെല്ലാം ചെയ്യുക പതിവായിരുന്നു. പാമ്പ് കടിയേറ്റപ്പോഴും അതിന്റെ പതർച്ചയൊന്നും ബിജു പ്രകടിപ്പിച്ചതുമില്ല.
എല്ലായിപ്പോഴും വളരെ പ്രസന്നനനായി മാത്രമേ ബിജുവിനെ കണ്ടിട്ടുള്ളു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നന്നായി വലയ്ക്കുന്നുണ്ടായിരുന്നെങ്കിലും അതൊക്കെ ജീവിതത്തിൽ പോരാടുന്നതിനുള്ള ഊർജമായി കണ്ടയാളാണ് ബിജു എന്ന് സുഹൃത്തുക്കൾ പറയുന്നു. അച്ഛന്റെയും അമ്മയുടെയും ഒപ്പം മുംബൈയിലാണ് ബിജു കുട്ടിക്കാലം ചെലവിട്ടത്. പിന്നീട് അമ്മാവന്റെ മകളായ മിനിയെ വിവാഹം ചെയ്യുകയും അതിൽ മൂന്നു കുട്ടികൾ ജനിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യസം നാട്ടിൽ വേണമെന്ന തീരുമാനത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. ബിരുദധാരിയായ ബിജുവിന് പക്ഷേ നാട്ടിൽ നല്ല ജോലി ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് മുക്കട ടൗണിന് പുറത്ത് കോഴിഇറച്ചിക്കട തുടങ്ങുകയായിരുന്നു.
അതിനോടൊപ്പം തന്നെ പ്ലമ്പിങ്ങ്, വയറിങ്ങ് തുടങ്ങിയ കൂലിപ്പണികളും ചെയ്തിരുന്നു.ഇടയ്ക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിക്കുന്നതനുസരിച്ച് പാമ്പുപിടിക്കാൻ പോകുമായിരുന്നു. പാമ്പു പിടിക്കാൻ ആര് വിളിച്ചാലും പോകുന്ന പ്രകൃതമായിരുന്നു ബിജുവിന്. ഭാര്യ മിനിക്ക് സ്വകാര്യ ആശുപത്രിയിൽ ജോലിയുണ്ടെങ്കിലും തുച്ഛമായ വരുമാനം മാത്രമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. മുക്കടയിൽ നടത്തിയിരുന്ന കോഴിക്കടയിലും വലിയ ലാഭം ലഭിച്ചിരുന്നുമില്ല. എന്നാൽ പാമ്പുപിടിക്കുന്നതിന് പാരിദോഷികമായി ഒരിക്കലും ആരോടും പണം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ സന്തോഷത്തോടെ ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ വാങ്ങുമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി അനേകം ഭാഷകൾ ബിജു അനായാസം കൈകാര്യം ചെയ്യുമായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിൽ നന്നായി ശ്രദ്ധിച്ചിരുന്ന ആളാണ് ബിജു.പഠിക്കാൻ ബിജുവിന്റെ കുട്ടികൾ വലിയ മികവ് പുലർത്തിയിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഹിന്ദു പത്രമാണ് ബിജു വീട്ടിൽ വരുത്തിയിരുന്നത്. കുട്ടികളെ വായിപ്പിച്ചിരുന്നതും ഇതു തന്നെയാണ്. കോളനിയിൽ ഹിന്ദു പത്രം വീട്ടിൽ വരുത്തുന്ന ഒരേയൊരാളാണ് ബിജു. കോഴിക്കടയിൽ എത്തുന്ന സുഹൃത്തുക്കൾ ഹിന്ദു പത്രം കൊണ്ട് ഇറച്ചി പൊതിഞ്ഞ് കൊടുക്കുന്ന ഒരേയൊരു കച്ചവടക്കാരൻ എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. എന്നാൽ സുഹൃത്തുക്കൾക്ക് പോലും പത്രത്തിലെ വാർത്തകൾ വായിച്ച് അർത്ഥം പറഞ്ഞ് കൊടുക്കുന്നതിനും ബിജു സമയം കണ്ടെത്തിയിരുന്നു.
ബിജുവും ഭാര്യ മിനിയും മൂന്നു കുട്ടികളും താമസിച്ചിരുന്നത് മിനിയുടെ സഹോദരൻ മനോജിനൊപ്പമാണ്. മുപ്പത്തിയഞ്ച് വർഷത്തിലധികം പഴക്കമുള്‌ല ഈ വീട്ടിലാണ് ബിജുവിന്റെ കുടുംബത്തിനൊപ്പം മനോജും ഭാര്യയും അവരുടെ രണ്ട് കുട്ടികളും മനോജിന്റെയും മിനിയുടേയും അച്ഛനും അമ്മയും ഉൾപ്പടെ 11 പേരാണ് ഇതേ വീട്ടിൽ താമസിച്ചിരുന്നത്. വളരെ ദുർബലാവസ്ഥയിലായിരുന്ന കെട്ടിടം അടുത്തിടെയാണ് അൽപ്പം ഒന്ന് പുതുക്കി പണിഞ്ഞത്. എങ്കിലും ഇപ്പോഴും കെട്ടിടത്തിന്റെ ഭൂരിഭാഗവും കേടുപാട് വന്ന അവസ്ഥയിലാണ്.
കഴിഞ്ഞദിവസം ചേത്തയ്ക്കൽ പുത്തൻപുരയ്ക്കൽ എലിഫന്റ് സ്‌ക്വാഡിലെ അംഗം എം.ആർ. ബിജുവിന്റെ പുരയിടത്തിൽനിന്നാണ് പെൺവർഗത്തിൽപ്പെട്ട ഒമ്പതു വയസ് പ്രായവും ആറര അടി നീളവുമുള്ള സ്‌പെക്ടക്കിൽ കോബ്രാ എന്ന കരിമൂർഖനെ ബിജു പിടികൂടിയത്. ജെസിബി ഉപയോഗിച്ച് പുരയിടം കിളയ്ക്കുന്നതിനിടെ കണ്ടെത്തിയ കരിമൂർഖന് ജെസിബിയുടെ ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. മുട്ടകൾ വിരഞ്ഞ് ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങൾ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ കരിമൂർഖനെ ചികിത്സിക്കാൻ ശ്രമിച്ചതാണ് ബിജുവിന് വിനയായത്. മുറിവേറ്റ മൂർഖൻ പാമ്പിനെ മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് വയ്ക്കുന്നതിനായി പുറത്തെടുക്കുമ്പോൾ പാമ്പുപിടുത്തക്കാരന് കടിയേറ്റു. ഇരു കൈത്തണ്ടകളിലും മൂർഖന്റെ കടിയേറ്റ ബിജുവിനെ ഉടൻ തന്നെ വനപാലകരുടെ ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. അപകടകാരിയായ സ്‌പെക്ടക്കിൾ കോബ്രയെന്ന കരിമൂർഖനാണ് കടിച്ചത്.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ മൂർഖൻ പാമ്പിനെ ഇന്നലെ രാവിലെയാണ് വനപാലകരും ബിജുവും ചേർന്ന് അടുത്തുള്ള പൊന്തൻപുഴയിലെ മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വെറ്റിറിനറി സർജ്ജൻ ഡോ. സുബിന്റെ നിർദ്ദേശപ്രകാരം മുറിവിൽ മരുന്ന് വച്ച് തുന്നൽ ഇടുന്നതിനായി ചാക്കിനുള്ളിൽ നിന്നും മൂർഖനെ പുറത്തെടുക്കുമ്പോൾ ബിജുവിന്റെ ഇരു കൈത്തണ്ടകളിലും കടിക്കുകയായിരുന്നു. വലത് കൈയിലും, ഇടതു കൈയിലെ വിരലുകളിലുമാണ് കടിയേറ്റത്. പാമ്പിനെ പിടിവിടാതെ ധൈര്യം സംഭരിച്ച് തിരികെ ചാക്കിനുള്ളിലാക്കുമ്പോൾ വനപാലകരും ഡോക്ടറും ചേർന്ന് ബിജുവിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂർഖനെ ചികിത്സിക്കുന്നത് അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തു. എന്നാൽ പാമ്പിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമം ബിജുവിന് നഷ്ടമാക്കിയത് സ്വന്തം ജീവനെയാണ്.
കിണറ്റിൽ അകപ്പെട്ട മൂർഖനെ സാഹസികമായി പിടികൂടിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തിനു സമീപം കൊച്ചുമഠത്തിൽ അജി ആർ. കർത്തായുടെ വീടിനു പിന്നിലെ കിണറ്റിലാണ് ഏഴടിയോളം നീളവും നല്ല വണ്ണവുമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. വൈദ്യുതി നിലച്ചതിനെത്തുടർന്ന് 25 അടിയോളം താഴ്ചയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തൊട്ടി കിണറ്റിലേക്കിട്ടപ്പോൾ കേട്ട ശബ്ദമാണ് പാമ്പ് കിണറ്റിലുണ്ടെന്ന് അറിയാൻ കാരണമായത്. തുടർന്ന് എരുമേലി വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചു. വനപാലകർ അറിയിച്ചതനുസരിച്ച് എത്തിയ ബിജു അതിസാഹസികമായി കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ എരുമേലി കാളകെട്ടി വനമേഖലയിൽ തുറന്നുവിടുകയും ചെയ്തു.
കോഴിക്കൂട്ടിൽ കയറി കോഴിമുട്ട അകത്താക്കുന്നതിനിടെ മൂർഖൻ പിടിയിലായും വാർത്തകളിൽ നിറഞ്ഞിരുന്നു. എരുമേലി ചെമ്പകപ്പാറ താഴത്തുവീട് റെജിയുടെ കോഴിക്കൂട്ടിൽ നിന്നുമാണ് കോഴിമുട്ട അകത്താക്കിക്കൊണ്ടിരുന്ന മൂർഖനെ ബിജു പിടിച്ചത്. വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബിജു എത്തി മുട്ടക്കള്ളനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിട്ടു. സ്‌പെക്ടക്കിൾ കോബ്ര ഇനത്തിലുള്ള പെൺമൂർഖനാണ് പിടിയിലായത്. അങ്ങനെ സാഹസികമായി പാമ്പുപിടിത്തത്തിലേർപ്പെട്ട വ്യക്തിയാണ് ബിജു. ഈ സാഹസികത തന്നെയാണ് ബിജുവിന്റെ മരണത്തിലേക്കും കാര്യങ്ങളെത്തിച്ചത്.