- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിയും പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണു തുറപ്പിച്ചു; വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഓൺലൈൻ സംവിധാനം വീണ്ടുമെത്തി; മറുനാടൻ ഇംപാക്ട്
ആലപ്പുഴ: വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട ഓൺലൈൻ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുനഃസ്ഥാപിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, പുതിയ കളർഫോട്ടോ ചേർക്കൽ, ആധാർനമ്പർ രജിസ്‌ട്രേഷൻ എന്നിവ ഇനി ഓൺലൈനായി ചെയ്യാനാകും. എന്നാൽ, നിലവിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള ഓൺലൈൻ സംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല.
ആലപ്പുഴ: വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട ഓൺലൈൻ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുനഃസ്ഥാപിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, പുതിയ കളർഫോട്ടോ ചേർക്കൽ, ആധാർനമ്പർ രജിസ്‌ട്രേഷൻ എന്നിവ ഇനി ഓൺലൈനായി ചെയ്യാനാകും.
എന്നാൽ, നിലവിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള ഓൺലൈൻ സംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല. ഇത് പിന്നീട് പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയകേന്ദ്രങ്ങൾക്ക് ഒരുവോട്ടർ നൽകേണ്ട തുക 10 രൂപയായി കുറച്ചതും പിൻവലിച്ചിട്ടുണ്ട്. നേരത്തെ 25 രൂപയായിരുന്ന നിരക്ക് സർക്കാർ ഇടപെട്ട് കുറച്ചതിനെ തുടർന്ന് അക്ഷയകേന്ദ്രങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഓൺലൈൻ സംവിധാനം പുനഃസ്ഥാപിച്ച് വോട്ടർ തിരിച്ചറിയൽ കാർഡ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് അക്ഷയകേന്ദ്രങ്ങളുടെ നിരക്കും ഇപ്പോൾ കൂട്ടി നൽകിയിട്ടുള്ളത്.
ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ)മാരെ ഉപയോഗപ്പെടുത്തി വീടുകൾ തോറും കയറിയിറങ്ങി വോട്ടർ തിരിച്ചറിയൽ കാർഡിനുള്ള വിവരശേഖരണം ആരംഭിച്ചതോടെയാണ് ഓൺലൈൻ സംവിധാനം മൂന്നാഴ്ച മുമ്പ് നിർത്തിവച്ചത്. ഇതോടെ പുതിയ വോട്ടർ ഐ.ഡി കാർഡുകൾ സമർപ്പിക്കുന്നത് ഓൺലൈൻ സംവിധാനങ്ങൾ മരവിപ്പിച്ചതോടെ പൂർണമായും അവതാളത്തിലായി.
അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കാൻ ചുമതലയുള്ള ബൂത്ത് ലെവൽ ഓഫീസർമാർ പോലും ആശയക്കുഴപ്പത്തിലുമായി. ഇതിനൊപ്പം ബി.എൽ.ഒ.മാരെ ഉപയോഗപ്പെടുത്തിയുള്ള നടപടി കാലതാമസം വരുത്തിയതിനെ തുടർന്ന് ആധാർ ഉൾപ്പെടെയുള്ള വിവരശേഖരണത്തിനായി പോസ്റ്റ്മാന്മാരുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചിരുന്നു. പോസ്റ്റ്മാന്മാർവഴിയുള്ള വിവരശേഖരണം എങ്ങുമെത്തുന്നതിനുമുമ്പേ വിവരശേഖരണത്തിനായി ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഇപ്പോൾ ശ്രമം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം 15 മുതൽ ഇതിനായുള്ള ഓൺലൈൻ സംവിധാനങ്ങൾ പൂർണമായും മരവിപ്പിച്ചതോടെ അതുവരെ ഓൺലൈനായി അപേക്ഷിച്ചവരിൽ ഭൂരിഭാഗത്തിനും ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന അപേക്ഷിക്കേണ്ട അവസ്ഥയിലായി. നേരത്തെ ഓൺലൈൻ വഴി അപേക്ഷിച്ചവരുടെ പ്രിന്റ് ഔട്ട് സ്വീകരിക്കാതെ പുതിയ അപേക്ഷാഫോറത്തിൽ അപേക്ഷ നൽകാനാണ് ബൂത്ത് ലെവൽ ഓഫീസർമാർ ആവശ്യപ്പെടുന്നത്. ഓൺലൈൻ സംവിധാനം വീണ്ടുമെത്തുമ്പോൾ അതിന്റെ ആവശ്യം ഇല്ലാതെയാകും.
നേരത്തെ ഓൺലൈൻ വഴി നൽകിയതിന്റെ പ്രിന്റ് ഔട്ട്, ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധനയ്ക്ക് വിധേയമാക്കാമായിരുന്നു. പുതിയ അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാരെ കൂടാതെ സ്ഥലത്തെ പോസ്റ്റ്മാൻ വഴിയും നൽകണമെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഏതെങ്കിലും ഒരാൾക്ക് അപേക്ഷ നൽകിയാൽ മതിയോ രണ്ടു പേർക്കും ഒരെ സമയം നൽകണമോ എന്ന കാര്യത്തിലും ആശയക്കുഴപ്പം പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്.
വോട്ടർപട്ടികയിൽ ഓൺലൈൻ പേരുചേർക്കലിന് ഇവിടെ ക്ലിക്ക് ചെയ്യുക: http://www.ceo.kerala.gov.in/eregistration.html