- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻകുമാറിന്റെ നിർദ്ദേശവും ഏശുന്നില്ല; കേസ് എടുക്കുമെന്ന ഭീഷണി തള്ളി; തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യാനുറച്ച് പെരുമ്പാവൂരുകാരും; ഗാന്ധിജയന്തി ദിനത്തിൽ കൂട്ടത്തോടെ പട്ടികളെ കൊല്ലും
പെരുമ്പാവൂർ: തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്ന ഡിജിപി ടി പി സെൻകുമാറിന്റെ നിർദ്ദേശവും പെരുമ്പാവൂരുകാരെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. പൊലീസ് കേസ് എടുത്താലും തെരുവ് നായ്ക്കളെ കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് നാട്ടുകാർ. തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനമാനവുമായി മുന്നോട്ട് പോകുമ
പെരുമ്പാവൂർ: തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്ന ഡിജിപി ടി പി സെൻകുമാറിന്റെ നിർദ്ദേശവും പെരുമ്പാവൂരുകാരെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. പൊലീസ് കേസ് എടുത്താലും തെരുവ് നായ്ക്കളെ കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് നാട്ടുകാർ. തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനമാനവുമായി മുന്നോട്ട് പോകുമെന്ന് പെരുമ്പാവൂരുകാർ അറിയിച്ചു
നായ ഒന്നിനെ കൊല്ലുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച തീരുമാനത്തിലും മാറ്റമില്ലെന്ന് ജോസ് മാവേലി അറിയിച്ചു. പെരുമ്പാവൂരിൽ കഴി!ഞ്ഞ ദിവസം എട്ട് നായ്ക്കളെ കൊന്നവർ പൊലീസ് തീരുമാനം വന്നശേഷം ഇന്നലെയും തെരുവിൽനിന്ന് രണ്ട് നായ്ക്കളെ പിടികൂടി കൊന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാനാണ് നീക്കം. അക്രമകാരികളല്ലെന്ന് കാണുന്ന നായക്കളെ പിടികൂടിയാലും കൃത്യമായി തിരിച്ചുവിടുന്നുണ്ട്. നായ്ക്കളെ പിടിക്കാൻ എത്തിച്ചയാളെ പെരുമ്പാവൂരിൽ വീടെടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. ബാക്കിയെല്ലാ നായ്ക്കളേയും കൊല്ലാനാണ് തീരുമാനം.
അതിനിടെ പെരുമ്പാവൂരിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലുവ എസ്‌പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതിയിൽ പെരുമ്പാവൂരിലെ നായ് വധങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിരുന്നു. ഫോട്ടോകൾ സഹിതം ഇത് അയച്ചു കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ പൊലീസ് നടപടി കാര്യമാക്കുന്നില്ലെന്ന് നായ ഉന്മൂലന സംഘടന നിലപാട് വ്യക്തമാക്കി.
കേരളമൊട്ടാകെ തെരുവു നായ്ക്കളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ 130 തെരുവു നായ്ക്കളെ കൊന്നുവെന്ന് അവകാശവാദമുന്നയിച്ച് മൂവാറ്റുപുഴ സ്വദേശിയും രംഗത്ത് വന്നിരുന്നു. ഇറച്ചിയിൽ വിഷം കലർത്തിയാണ് നായ്ക്കളെ കൊന്നത്. ഇതിന് അയൽക്കാരുടെ പിന്തുണയും ഉണ്ടായിരുന്നുവെന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മൂവാറ്റുപുഴ സ്വദേശിയായ എം.ജെ. ഷാജിക്ക് എതിരെ പൊലീസ് കേസ് എടുക്കും. അക്രമകാരികളായ നായ്ക്കളെ കൊല്ലാനാണ് നിയമമുള്ളത്. ഈ സാഹചര്യത്തിൽ ഷാജിക്ക് എതിരേയും കേസ് വരും.
അതിനിടെ തെരുവ് നായ്ക്കളിൽ നിന്നും സമൂഹത്തെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ഷാജിക്ക് വലിയ പിന്തുണയും പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. നായ്ക്കളെ കൊന്നത് ഷാജിയും സ്ഥിരീകരിക്കുന്നുണ്ട്. നായ്ക്കളെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്നും വേണ്ടിവന്നാൽ ജയിലിൽ പോകാൻ തയാറാണെന്നും ഷാജി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തോടാണ് ഷാജി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ അഭിമുഖം പുറത്തുവന്ന സാഹചര്യത്തിലാണ് കേസ് എടുക്കാൻ പൊലീസ് ഒരുങ്ങുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ നായ്ക്കളെ മറവു ചെയ്തിരുന്ന സ്ഥലവും മാദ്ധ്യമസംഘത്തെ കാണിച്ചു കൊടുത്തു. ബസ് സ്റ്റാൻഡിനു സമീപമുള്ള നായ്ക്കളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയിരുന്നത്.
തെരുവ് പട്ടികളെ കൊല്ലുന്ന വാർത്ത പുറത്തുവന്നതോടെ തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്നും ഇതിന് പൊലീസ് കൂട്ടു നിൽക്കരുതെന്നും കേന്ദ്രന്ത്രി മേനകാഗാന്ധി ഡി. ജി. പി ടി.പി .സെൻകുമാറിന് പ്രത്യേകദൂതൻ വഴി കത്ത് നൽകി. നിർദ്ദേശം ഡി.ജി.പി എല്ലാ എസ്‌പിമാർക്കും റേഞ്ച് ഐ.ജിമാർക്കും നൽകി. നായ്ക്കളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിന്റെ പേരിലുള്ള കത്തിലുണ്ട്. പരിസ്ഥിതിവനം വകുപ്പിനു കീഴിലുള്ളതാണ് അനിമൽ വെൽഫെയർ ബോർഡ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 428, 429 വകുപ്പുകൾ പ്രകാരം ഇത് കുറ്റകരമാണെന്നും കർശന നടപടിയെടുക്കണമെന്നുമാണ് ആവശ്യം. മേനകാഗാന്ധിയുടെ ഓഫിസിൽ നിന്ന് നേരിട്ടെത്തിച്ച നിർദ്ദേശമാണ് താഴേത്തട്ടിലേക്ക് കൈമാറിയതെന്ന് ടി.പി.സെൻകുമാർ പറഞ്ഞു. ഇതിനെയാണ് നാട്ടുകാർ തള്ളിക്കളയുന്നത്.
അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിമൽ വെൽഫെയർ ബോർഡ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവ് സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. അനിമൽ വെൽഫയർ ബോർഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കോടതി വിധി അപകടകാരികളായ തെരുവ് പട്ടികൾക്ക് മാത്രമാണ്. അതുകൊണ്ട് എല്ലാ തെരുവുനായ്ക്കളേയും കൊല്ലുന്നതിന് അനുവാദമില്ലെന്നാണ് മേനകാ ഗാന്ധിയുടെ വാദം. ഇത് ശരിവച്ച് തന്നെയാണ് ഡിജിപി താഴെ തട്ടിലേക്ക് നിർദ്ദേശം കൈമാറിയതും.
ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സർക്കാരും തീരുമാനിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനം. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ, വധ്യംകരണ സംവിധാനങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പ്രായോഗികമായിട്ടില്ല. ഇതിനെ തുടർന്നാണ് നാട്ടുകാർ തന്നെ തെരുവ് പട്ടികളെ കൊല്ലാൻ മുന്നിട്ടിറങ്ങുന്നത്.