- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്ന് വന്ന് അവൾ തൊഴിച്ച് മാറ്റിയത് രണ്ട് മുട്ടാളന്മാരെ; പിന്നെ വട്ടം കറങ്ങി മുടിക്ക് പിടിച്ച് മലർത്തി അടിച്ചു; നൈറ്റ് ക്ലബിന് മുന്നിൽ നടന്ന തല്ലിൽ യുവതി താരമായത് ഇങ്ങനെ
ലണ്ടൻ: ഇൽഫോർഡിലെ ഗാന്റ്സ് ഹില്ലിലുള്ള ഫേസസ് നൈറ്റ്ക്ലബ് അടയ്ക്കാൻ നേരം അതിന് മുന്നിൽ നടന്ന അത്യപൂർവ സംഘട്ടനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇതിൽ രണ്ട് മല്ലന്മാരെ ഒരു യുവതി നാടകീയമായി അടിച്ചൊതുങ്ങുന്ന രംഗങ്ങളാണുള്ളത്. ഇതിന്റെ ഭാഗമായി പറന്ന് വന്ന് അവൾ തൊഴിച്ച് മാറ്റിയത് എന്തിനും പോന്ന രണ്ട് മുട്ടാളന്മാരെയായിരുന്നു. പിന്നെ അവൾ വട്ടം കറങ്ങി മുടിക്ക് പിടിച്ച് മലർത്തി അടിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീർന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ താരമായ സ്ത്രീ പുരുഷന്റെ വയറിന് തൊഴിക്കുന്ന രംഗം ആരെയു രോമാഞ്ചമണിയിക്കുന്നതാണ്. തൊഴിയേറ്റ് ഇയാൾ ഒരു കോൺക്രീറ്റ് ബെഞ്ചിന് മേൽ പോയി വീഴുന്നതും കാണാം. വെള്ള മിനിഡ്രസ് ധരിച്ച ഈ യുവതി പിന്നീട് മറ്റൊരു പുരുഷന്റെ തലയ്ക്കിടിച്ച് തൊഴിച്ചിടുന്നതും കാണാം. എന്നാൽ മറ്റൊരു പുരുഷൻ അവളെ പിടിച്ച് വലിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ ഇതിനെ പ്രതിരോധിക്കാനെന്നോണം മറ്റൊരു സ്ത്രീയുടെ മുടി പിടിച്ച് വലിച്ച് പേവ് മെന്റിലേക്ക് വലിച്ചിടുന്നുമുണ്ട്. തുടർന്ന് കാഴ്ചക്
ലണ്ടൻ: ഇൽഫോർഡിലെ ഗാന്റ്സ് ഹില്ലിലുള്ള ഫേസസ് നൈറ്റ്ക്ലബ് അടയ്ക്കാൻ നേരം അതിന് മുന്നിൽ നടന്ന അത്യപൂർവ സംഘട്ടനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇതിൽ രണ്ട് മല്ലന്മാരെ ഒരു യുവതി നാടകീയമായി അടിച്ചൊതുങ്ങുന്ന രംഗങ്ങളാണുള്ളത്. ഇതിന്റെ ഭാഗമായി പറന്ന് വന്ന് അവൾ തൊഴിച്ച് മാറ്റിയത് എന്തിനും പോന്ന രണ്ട് മുട്ടാളന്മാരെയായിരുന്നു. പിന്നെ അവൾ വട്ടം കറങ്ങി മുടിക്ക് പിടിച്ച് മലർത്തി അടിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീർന്നുവെന്നാണ് റിപ്പോർട്ട്.
ഇതിൽ താരമായ സ്ത്രീ പുരുഷന്റെ വയറിന് തൊഴിക്കുന്ന രംഗം ആരെയു രോമാഞ്ചമണിയിക്കുന്നതാണ്. തൊഴിയേറ്റ് ഇയാൾ ഒരു കോൺക്രീറ്റ് ബെഞ്ചിന് മേൽ പോയി വീഴുന്നതും കാണാം. വെള്ള മിനിഡ്രസ് ധരിച്ച ഈ യുവതി പിന്നീട് മറ്റൊരു പുരുഷന്റെ തലയ്ക്കിടിച്ച് തൊഴിച്ചിടുന്നതും കാണാം. എന്നാൽ മറ്റൊരു പുരുഷൻ അവളെ പിടിച്ച് വലിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ ഇതിനെ പ്രതിരോധിക്കാനെന്നോണം മറ്റൊരു സ്ത്രീയുടെ മുടി പിടിച്ച് വലിച്ച് പേവ് മെന്റിലേക്ക് വലിച്ചിടുന്നുമുണ്ട്. തുടർന്ന് കാഴ്ചക്കാർ യുവതിയെ പിടിച്ച് മാറ്റുന്നതും കാണാം.
ഫെബ്രുവരി 25ന് രാത്രിയാണീ സംഘട്ടനം സംഭവിച്ചിരിക്കുന്നത്. ക്ലബ് അടയ്ക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കവെയാണീ സംഘട്ടനം അരങ്ങേറിയത്. ആ സമയത്ത് സെക്യൂരിറ്റി സ്റ്റാഫുകൾ പോവുകയും ചെയ്തിരുന്നു.യുവതി വീക്കെൻഡ് ആഘോഷിക്കാൻ ലിവർപൂളിൽ നിന്ന് വന്നതാണെന്നും അവർ ക്ലബിനുള്ളിൽ വച്ച് യാതൊരു വിധത്തിലുമുള്ള പ്രശ്നവുമുണ്ടാക്കിയിരുന്നില്ലെന്നുമാണ് ക്ലബ് ഉടമ വെളിപ്പെടുത്തുന്നത്. ട്വിറ്ററിൽ 'എസെക്സ് ഗേൾസ് മാൻ. ഫ്ലൈയിങ് കിക്ക് ആൻഡ് ദാറ്റ് ' എന്ന കമന്റോടെയാണീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പ്രാവശ്യമാണിത് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ട്വിറ്റർ യൂസർമാർ വളരെ ആവേശത്തോടെയാണിതിനോട് പ്രതികരിച്ചിരിക്കുന്നത്.
വളരെ ഉയർന്ന ബിൽ വരുന്ന നൈറ്റ് ക്ലബാണ് ഫേസസ്. ഇവിടെ നിരവധി വിഐപികൾ വരുന്ന ഇടവുമാണ്. ടെലിവിഷൻ, ഫാഷൻ, സ്പോർട്സ് രംഗത്തെ പ്രതിഭകൾ ഇടയ്ക്ക് ഇവിടെ എത്താറുണ്ട്. ഇവിടെ മെമ്പർഷിപ്പുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂവെന്ന് നൈറ്റ് ക്ലബിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇവിടെ നടന്ന സംഘട്ടനം പൊലീസിൽ റിപ്പോർട്ട് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സ്‌കോട്ട്ലൻഡ് യാർഡിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളും നടന്നിട്ടില്ല. സംഘട്ടനത്തിന് ശേഷം ക്ലബ് 45 മിനുറ്റിനകം അടയ്ക്കുകയും ചെയ്തിരുന്നു. ലിവർപൂളിൽ നിന്നും വീക്കെൻഡിൽ എസെക്സ് സന്ദർശിക്കാനെത്തിയ വലിയൊരു ഗ്രൂപ്പിലെ അംഗമായിരുന്നു സംഘട്ടനം നടത്തിയ യുവതിയെന്ന് റിപ്പോർട്ടുണ്ട്.