- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറക്കുംപാമ്പും പറക്കും ഓന്തും വിഹരിക്കുന്ന സ്ഥലം; ഹിമാലയത്തിൽ നിന്ന് ദേശാടനക്കിളികളും പറന്നെത്തുന്ന ജൈവോദ്യാനം; ബൊട്ടാണിക്കൽ ഗാർഡൻ വെട്ടിനിരത്തി മടപ്പള്ളി കോളേജിൽ സ്റ്റേഡിയം പണിയുന്നതിനെതിരെ ഉയരുന്നത് വലിയ പ്രതിഷേധം; ക്യാമ്പസിനകത്തെ മറ്റ് സ്ഥലങ്ങൾ സ്റ്റേഡിയത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധത്തിന്
കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനായി കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ജൈവ വൈവിധ്യ ഉദ്യാനം വെട്ടിനിരത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സ്‌നേഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും. വേനലവധിയുടെ മറവിൽ ജൈവോദ്യാനം വെട്ടിനിരത്താൻ ഒരുങ്ങുന്നത് വൈവിധ്യമുള്ള ജീവിവർഗങ്ങളുടേയും സസ്യങ്ങളുടെയും കലവറയെയാണ് ഇല്ലാതാക്കുകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പറക്കുംപാമ്പും പറക്കും ഓന്തുമുൾപ്പെടെ കഴിയുന്ന ചെറുവനംപോലെ നിലകൊള്ളുന്ന ജൈവസമ്പത്തിനെ നശിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. വേനലവധിക്കാലത്ത് വിദ്യാർത്ഥികളാരും കോളേജിലില്ലാത്ത സമയത്താണ് പ്രിൻസിപ്പളിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ഇത്തരത്തിൽ തിടുക്കപ്പെട്ടൊരു നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികലും, അദ്ധ്യാപകരും മറ്റുജീവനക്കാരുമെല്ലാം എത്തിയിട്ടുണ്ട്. ഇന്ന് കോളേജിൽ ഇവരുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായമയും നടക്കും. നേ
കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനായി കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ജൈവ വൈവിധ്യ ഉദ്യാനം വെട്ടിനിരത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സ്‌നേഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും. വേനലവധിയുടെ മറവിൽ ജൈവോദ്യാനം വെട്ടിനിരത്താൻ ഒരുങ്ങുന്നത് വൈവിധ്യമുള്ള ജീവിവർഗങ്ങളുടേയും സസ്യങ്ങളുടെയും കലവറയെയാണ് ഇല്ലാതാക്കുകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പറക്കുംപാമ്പും പറക്കും ഓന്തുമുൾപ്പെടെ കഴിയുന്ന ചെറുവനംപോലെ നിലകൊള്ളുന്ന ജൈവസമ്പത്തിനെ നശിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.
വേനലവധിക്കാലത്ത് വിദ്യാർത്ഥികളാരും കോളേജിലില്ലാത്ത സമയത്താണ് പ്രിൻസിപ്പളിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ഇത്തരത്തിൽ തിടുക്കപ്പെട്ടൊരു നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികലും, അദ്ധ്യാപകരും മറ്റുജീവനക്കാരുമെല്ലാം എത്തിയിട്ടുണ്ട്. ഇന്ന് കോളേജിൽ ഇവരുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായമയും നടക്കും.
നേരത്തെ വെട്ടിമാറ്റാൻ വേണ്ടി നമ്പറിട്ടിരുന്ന മുപ്പതിലധികം വരുന്ന മരങ്ങളിലെ നമ്പറുകൾ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മായ്ച്ച് കളഞ്ഞു. കേവലമൊരു ബോട്ടാണിക്കൽ ഗാർഡനെന്നതിനപ്പുറത്ത് ഈ പ്രദേശം മടപ്പള്ളി കോളേജിന്റെ ഒരു മുഖമുദ്രതന്നെ ആണ് മടപ്പള്ളി കോളേജിനെ കുറിച്ചുള്ള ഓർമകളിൽ ബോട്ടാണിക്കൽ ഗാർഡനില്ലാത്ത പൂർവ്വ വിദ്യാർത്ഥികളാരും തന്നെയുണ്ടാകില്ല. അത്രത്തോളം വൈകാരികമായ ബന്ധം തന്നെയുണ്ടാകും ഒരിക്കലെങ്കിലും മടപ്പള്ളി കോളേജിൽ പോയവർക്ക് ഈയൊരു പ്രദേശത്തോട്.
ഇത്തരം ഓർമകൾക്കപ്പുറവും ബോട്ടാണിക്കൽ ഗാർഡൻ വലിയൊരു ആവാസവ്യവസ്ഥയും ജൈവവൈവിധ്യങ്ങളുടെ കലവറയും കൂടിയാണ്. ഈ പ്രദേശം വെട്ടിനിരത്തിയാണ് പിടിഎയോ, കോളേജ് യൂണിയനോ അറിയാതെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ തിടുക്കപ്പെട്ട് ഇന്റോർ സ്റ്റേഡിയത്തിനായി പദ്ധതികളൊരുങ്ങുന്നതെന്നാണ് ആക്ഷേപം.
മഞ്ഞവാക, ചുവപ്പ് വാക, പ്ലാവ്, ഞാവൽ, മഹാഗണി, മരുത്, ആൽമരം, ചമത, വേഗന, മുള്ളുവേങ്ങ, ചെമ്പകം, കുന്നിമരം, ഉങ്ങ്, മന്ദാരം, കുടംപുളി, ഇടല തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായി നിരവിധ മരങ്ങളാണ് ഇവിടെയുള്ളത്. ഈ ഇനങ്ങളിൽ പെട്ട 38 മരങ്ങളിലാണ് ഫോറസ്റ്റ അധികൃതർ കോളേജിന്റെ നിർദ്ദേശം അനുസരിച്ച് മുറിക്കാനായി അടയാളമിട്ടിരുന്നത്. നിരവധിയായിരിക്കുന്ന ഇത്തരം മരങ്ങൾക്കപ്പുറം നിരവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് മാച്ചിനാരിയെന്ന മടപ്പള്ളിക്കോളേജിന്റെ ഈ ഹൃദയ ഭാഗം.
വടക്കൻ മലബാറിലെ കാവുകളിൽ കാണുന്ന പറക്കുന്ന പാമ്പ് (Ornate flying - nsake ), ഉടുമ്പ്, പറക്കുന്ന ഓന്ത് (Draco), അണലി, മൂർക്കൻ, ചേര, അരണ, ഓന്ത് തുടങ്ങിയ ഉരഗങ്ങളെ ഇവിടെ കാണാം. ഹിമാലയത്തിൽ നിന്നും കേരളത്തിലേക്ക് ശൈത്യകാലത്ത് ദേശാടനം നടത്തുന്ന കാവി( Indian pitta ), നാക മോഹൻ ( Paradise Flycatcher ), വെള്ളിമൂങ്ങ ( Barn Owl ), ചെവിയൻ നത്ത് (Indian Scopes Owl), പ്രാപിടിയൻ (Shikra), മഞ്ഞക്കിളി (Indian Golden Oriole), ചുട്ടി പരുന്ത് (Crested Serpent Eagle), മലമ്പുള്ള് (Crested goshawk) തുടങ്ങിയ പക്ഷികളുടെയും ചുണയൻ കീരി, കുറു നരി പോലുള്ള സസ്തനികളുടെയും എണ്ണിയാൽ ഒടുങ്ങാത്ത ഷഡ്പദങ്ങളുടെയും ആവാസ കേന്ദ്രത്തെ കൂടിയാണ് ഇത്തരത്തിൽ സ്റ്റേഡിയത്തിന്റെ പേരിൽ നശിപ്പിക്കാൻ ഒരുങ്ങുന്നത്.
സ്റ്റേഡിയം നിർമ്മിക്കാൻ കോളേജ് ക്യാമ്പസിനകത്ത് തന്നെ അനുയോജ്യമായ വേറെയും സ്ഥലങ്ങളുണ്ടായിരിക്കെ ഇത്ര തിടുക്കപ്പെട്ട് ഇത്രയും വലിയൊരു ജൈവവൈവിധ്യത്തെ നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് കോളേജ് യൂണിയനും, പിടിഎയും, അദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും ഒറ്റക്കെട്ടായി പറയുന്നു. നേരത്തെ മടപ്പള്ളി കോളേജിൽ വച്ച് നടന്ന ഗ്രീൻ ഫെസ്റ്റിന് വന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രവും ആശ്ചര്യവുമായിരുന്നു കോളേജിനകത്തെ ജൈവവൈവിധ്യ കലവറ.
കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഒഞ്ചിയം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മടപ്പള്ളി കോളേജ് മലബാർ മേഖലയിലെ പ്രധാനപ്പെട്ടൊരു കലാലയമാണ്. ഐക്യകേരളത്തിലെ ആദ്യത്തെ സർക്കാർ കലാലയങ്ങളിൽ ഒന്ന് കൂടിയാണ് മടപ്പള്ളി കോളേജ്. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ സംഗമം ഫ്രണ്ട്സ് ഓഫ് നേചർ സംസ്ഥാന സെക്രട്ടറി വിജേഷ് നെല്ലിക്കോട് ഉദ്ഘാടനം ചെയ്യും.