- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 ദിവസത്തിലേറെ സമരം ചെയ്തിട്ടും രുദ്രയുടെ മരണത്തിന് നീതി കിട്ടാതായതോടെ റോഡുപരോധിച്ച് മാതാപിതാക്കൾ; സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനിടെ തലകറങ്ങി വീണ് നാലുമാസം ഗർഭിണിയായ മാതാവ് രമ്യ; സോഷ്യൽ മീഡിയയുടെ പിന്തുണയിൽ സമരം ശക്തമാകുമ്പോൾ അപമാനിക്കാൻ കച്ചകെട്ടി പൊലീസും സഖാക്കളും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന രുദ്രയുടെ മാതാപിതാക്കൾ റോഡ് ഉപരോധിക്കുന്നതിനിടയിൽ രുദ്രയുടെ അമ്മ രമ്യ തല കറങ്ങി വീണു. എസ്എടി ആശുപത്രി അധികൃതരുടെ ചികിത്സ പിഴവ് കാരണം രുദ്ര മരിച്ചതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ഇവർ നടത്തുന്ന സമരം 400 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം നടത്തിയിട്ടും അധികാരികൾ കണ്ണ് തുറക്കാതെ വന്നതോടെയാണ് ഇവർ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ റോഡ് ഉപരോധിച്ചത്. കടുത്ത വെയിലിൽ ഉപരോധം തുടർന്നപ്പോൾ നാല് മാസം ഗർഭിണികൂടി ആയിരുന്ന രുദ്രയുടെ അമ്മ തല കറങ്ങി വീഴുകയായിരുന്നു. ഉപരോധത്തിനിടയിൽ രമ്യ തല കറങ്ങി വീണത് അൽപ്പനേരത്തെ ആശങ്കയുണ്ടാക്കി. ഭർത്താവ് സുരേഷ്ബാബു റോഡിൽ ഇവരെ വാരിയെടുത്ത് നിലവിളിക്കുന്നുണ്ടായിരുന്നു. പിന്നീട് സമരത്തിന് പിന്തുണയർപ്പിച്ച് നിരാഹാരമിരിക്കുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ ചിലരും അതോടൊപ്പം തന്നെ ചില പൊലീസുകാരും ചേർന്ന് ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെ ആശുപത്രിയിലേക്ക് വിടാൻ തനിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന രുദ്രയുടെ മാതാപിതാക്കൾ റോഡ് ഉപരോധിക്കുന്നതിനിടയിൽ രുദ്രയുടെ അമ്മ രമ്യ തല കറങ്ങി വീണു. എസ്എടി ആശുപത്രി അധികൃതരുടെ ചികിത്സ പിഴവ് കാരണം രുദ്ര മരിച്ചതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ഇവർ നടത്തുന്ന സമരം 400 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം നടത്തിയിട്ടും അധികാരികൾ കണ്ണ് തുറക്കാതെ വന്നതോടെയാണ് ഇവർ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ റോഡ് ഉപരോധിച്ചത്. കടുത്ത വെയിലിൽ ഉപരോധം തുടർന്നപ്പോൾ നാല് മാസം ഗർഭിണികൂടി ആയിരുന്ന രുദ്രയുടെ അമ്മ തല കറങ്ങി വീഴുകയായിരുന്നു.
ഉപരോധത്തിനിടയിൽ രമ്യ തല കറങ്ങി വീണത് അൽപ്പനേരത്തെ ആശങ്കയുണ്ടാക്കി. ഭർത്താവ് സുരേഷ്ബാബു റോഡിൽ ഇവരെ വാരിയെടുത്ത് നിലവിളിക്കുന്നുണ്ടായിരുന്നു. പിന്നീട് സമരത്തിന് പിന്തുണയർപ്പിച്ച് നിരാഹാരമിരിക്കുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ ചിലരും അതോടൊപ്പം തന്നെ ചില പൊലീസുകാരും ചേർന്ന് ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെ ആശുപത്രിയിലേക്ക് വിടാൻ തനിക്ക് ഭയമാണെന്നും സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ സമരം ചെയ്യുന്നതിനാൽ തന്നെ തന്റെ ഭാര്യക്ക് മതിയായ ചികിത്സ അവർ നൽകില്ലെന്നുമായിരുന്നു ഭർത്താവ് സുരേഷിന്റെ വാദം.
ആശുപതിയിൽ എത്തിക്കാതിരുന്നാൽ ആരോഗ്യനിലയ്ക്ക് പ്രശ്നമുണ്ടായേക്കുമെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അവരെ ആശുപത്രിയിലേക്ക് വിടാൻ സുരേഷ് തയ്യാറായത്. ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം ഇവരെ പിന്നീട് വിട്ടയച്ചു. ഈ സർക്കാർ തന്റെ മകളെ കൊന്നുവെന്നും ഇനിയും തന്നെ ദ്രോഹിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും സമരം നടത്തുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് സുരേഷ് വിമർശിക്കുന്നുണ്ടായിരുന്നു.
2016 ലാണ് സുരേഷിന്റെ ഇളയ മകൾ രുദ്രയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പിന്നീട് ചികിത്സാ പിഴവ് കാരണം മരിച്ചതും. മറ്റൊരു കുഞ്ഞിനും തങ്ങളുടെ മകളുടെ അവസ്ഥ വരരുത് എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എടിയിലെ ഡോക്ടർമാർക്കെതിരെ മകൾ നഷ്ടമായ ഈ ദമ്പതികൾ സമരം നടത്തുന്നത്. എന്നാൽ ഇവരുടെ സമരം തകർക്കാൻ പൊലീസ് അടക്കം ശ്രമിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിയ സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയെയും ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരെയും കന്റോൺമെന്റ് സി.ഐ സ്റ്റേഷനിലേക്ക് കൊണ്ടു പോയി രുദ്രയുടെ മാതാപിതാക്കളെ കുറിച്ചു മോശമായി സംസാരിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
കുറച്ച് ദിവസം മുൻപ് ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ രുദ്രയുടെ മാതാപിതാക്കളുമായി ചർച്ച നടത്തുകയും ചർച്ചയിൽ ജില്ലാ കളക്ടർ അവരോട് മോശമായി സംസാരിക്കുകയും ചെയ്തത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഈ കുടുംബം നേരിട്ട നീതി നിഷേധത്തിനെതിരെ നിരവധിപ്പേർ സമൂഹ്യമാധ്യമങ്ങൾ വഴി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. അതേ പേരിൽ ഒരു ഫേസ്ബുക്ക് പേജും. പാഴ് വാക്കുകൾ നൽകി തങ്ങളെ പല തവണ മുഖ്യമന്ത്രി അടക്കമുള്ള അധികൃതർ പറ്റിച്ചതായി സുരേഷ് പറയുന്നു. പലരുടെയും പരിഹാസങ്ങളും പുച്ഛവും, ഭീഷണികളുമൊക്കെ ഏറ്റുവാങ്ങിട്ടും ഈ സമരം അവസാനംവരെ കൊണ്ടുപോകുമെന്ന നിലപാടിൽ തന്നെയാണ് സുരേഷ് ഇപ്പോഴും.
2016 ജൂലൈ പത്താം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികൾക്കുണ്ടാകുന്ന സിവിയർ അക്യൂട്ട് മാൽ ന്യൂട്രീഷൻ എന്ന അസുഖത്തിന്റെ മൂർധന്യാവസ്ഥയിൽ നാലുമാസം പ്രായമായ രുദ്ര മരണമടഞ്ഞത്. കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ല എന്നും മാതാപിതാക്കൾ പറയുന്നു.
ഐ.സി യുവിൽ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നൽകിയതെന്നും മാതാപിതാക്കൾ പറയുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പനിയും രണ്ടായിരത്തി പതിനേഴു ജൂൺ പതിനാലിന് ത്വക് രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഈ കാലയളവിൽ ഉണ്ടായത്. എന്നാൽ എസ്.എ.ടി യിലെ ഡോക്ടർമാരും മെഡിക്കൽ കോളേജ് ത്വക് രോഗ വിഭാഗവും ചികിത്സയിൽ നടത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായത് എന്നു മാതാപിതാക്കൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
കുട്ടി വൃക്ക രോഗം പിടിപെട്ടാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അന്നും പോഷകാഹാര കുറവ് കൊണ്ടു കുട്ടിക്ക് ഗുരുതര പ്രശ്നം ഉള്ളതായി പറഞ്ഞിരുന്നില്ല. കുട്ടി മരിച്ചതോടെ അച്ഛനമ്മമാരുടെ അഭ്യർത്ഥന പ്രകാരം അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു ആർ ഡി ഓ സാന്നിധ്യത്തിൽ ഡി വൈ എസ് പി മറ്റു പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സർജൻ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ ഉൾപ്പടെ രാസപരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണ കാരണം ന്യുമോണിയ എന്നും കണ്ടെത്തി.
ഇതോടെയാണ് നീതി ആവശ്യപ്പെട്ട് സുരേഷും രമ്യയും സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായി എത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികൾ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചു നടപടി ഉണ്ടാക്കണമെന്ന് പ്രസ്താവനകൾ ഇറക്കി. മുഖ്യ മന്ത്രി നേരിട്ട് വിളിപ്പിച്ചു പത്തു ദിവസത്തിൽ നടപടി ഉണ്ടാകുമെന്നു ഉറപ്പു നൽകിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ സമര മുഖത്തു നിന്നും പിന്മാറണം എന്ന് പൊലീസിന്റെയും ഇടതുപക്ഷ പ്രവർത്തകരുടെയും ഭീഷണിയും ഈ കുടുംബത്തിന് നേരിടേണ്ടി വന്നിരുന്നു.