- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരു വിചാരിച്ചാലും നന്നാക്കാൻ അവർ സമ്മതിക്കുകയില്ല; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി യൂണിയനുകൾ; കുടുംബശ്രീയ്ക്ക് റിസർവേഷൻ വിട്ടു കൊടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിപ്പോകളിൽ ബസുകൾ തടയുന്നു; കെഎസ്ആർടിസി ഗതാഗതം പാടേ സ്തംഭിച്ചു; പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം സമരം പിൻവലിച്ച് ജീവനക്കാർ
തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസി പ്രഖ്യാപിച്ച മിന്നൽ സമരം മണിക്കൂറുകൾക്കകം പിൻവലിച്ചു. ഡിപ്പോയിലുള്ള റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ യൂണിറ്റുകളെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ മിന്നൽ സമരം പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് തൊഴിൽ-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകൾ ചർച്ച നടത്തും.ചൊവ്വാഴ്ച രാവിലെ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായി. പൊലീസും തൊഴിലാളികളും തമ്മിലാണ് സംഘർഷമുണ്ടായത്. കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ എൽപിച്ചത് ഏറെ ആലോചനകൾക്ക് ഒടുവിലാണ്. നേരത്തെ ഈ ജോലി കണ്ടക്ടർ തുടങ്ങിയ ഓപ്പറേറ്റിങ് സ്റ്റാഫാണ് ഈ ജോലി ചെയ്തിരുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് മൂലം ബസ്
തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസി പ്രഖ്യാപിച്ച മിന്നൽ സമരം മണിക്കൂറുകൾക്കകം പിൻവലിച്ചു. ഡിപ്പോയിലുള്ള റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ യൂണിറ്റുകളെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ മിന്നൽ സമരം പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഇന്ന് തൊഴിൽ-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകൾ ചർച്ച നടത്തും.ചൊവ്വാഴ്ച രാവിലെ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായി. പൊലീസും തൊഴിലാളികളും തമ്മിലാണ് സംഘർഷമുണ്ടായത്.
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ എൽപിച്ചത് ഏറെ ആലോചനകൾക്ക് ഒടുവിലാണ്. നേരത്തെ ഈ ജോലി കണ്ടക്ടർ തുടങ്ങിയ ഓപ്പറേറ്റിങ് സ്റ്റാഫാണ് ഈ ജോലി ചെയ്തിരുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് മൂലം ബസ് സർവീസ് മുടങ്ങിയ സാഹചര്യങ്ങളിൽ കോർപ്പറേഷനിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയാണ് ഈ ജോലി ഏൽപിച്ചത്. ഇപ്പോൾ 24 സ്ഥലങ്ങളിലായി റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയെ റിസർവേഷൻ ജോലി ഏൽപിക്കുന്നത് വഴി നിലവിലുള്ള ആരെയും കോർപ്പറേഷൻ ജോലിയിൽ നിന്നും പിരിച്ചു വിടില്ല. ജീവനക്കാരുടെ സേവനം പുനർവിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
യൂണിയൻ നേതാക്കളാണ് ബസുകളിൽ ജോലിക്ക് പോകാതെ റിസർവേഷൻ കൗണ്ടറിലും മറ്റും ജോലി ചെയ്യുന്നത്. ഇത് മനസ്സിലാക്കി കൂടിയായാണ് കെ എസ് ആർ ടി സി എംഡിയായ തച്ചങ്കരി ഇടപെടൽ നടത്തിയത്. കുടുംബ ശ്രീയെ ഈ ജോലി ഏൽപ്പിച്ച് മുഴുവൻ കണ്ടകർമാരേയും ഡ്രൈവർമാരേയും ബസുകളിൽ നിയോഗിക്കാനായിരുന്നു നീക്കം. സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കിയപ്പോൾ, ഓരോ എട്ടുമണിക്കൂർ ഡ്യൂട്ടി കഴിയുമ്പോഴും വേബിൽ ക്ലോസ് ചെയ്ത് പണം അടയ്ക്കുന്നതിന് ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുകാരണം അടുത്ത ഡ്യൂട്ടി ആവശ്യമായ ഇടിഎം മെഷീനുകൾ തയ്യാറാക്കാൻ കാലതാമസം നേരിടുകയും അടുത്ത ഡ്യൂട്ടി തുടങ്ങാൻ വൈകുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരെ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ നിയോഗിക്കാനായിരുന്നു തീരുമാനം. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുമ്പോൾ, തറവാടകയും വൈദ്യുതിയും അടക്കം എല്ലാ ചെലവുകളും അവർ വഹിക്കും. ടിക്കററ് ഒന്നിന് ഇപ്പോൾ പുറംകരാറുകാർക്ക് നൽകിയിട്ടുള്ളത് പോലെ 4.5 ശതമാനം കമ്മീഷൻ കുടുംബശ്രീക്ക് ലഭിക്കും. ടിക്കറ്റ് എടുക്കാനുള്ള തുക അഡ്വാൻസായി കുടുംബശ്രീ കോർപറേഷന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണം. ടോപ്പ് അപ്പ് റീചാർജ് മോഡലിലാണ ടിക്കററ് ബുക്ക് ചെയ്യാനുള്ള സംവിധാനം കുടുംബശ്രീക്ക് നൽകാനായിരുന്നു തീരുമാനം. ഇതെല്ലാം കെ എസ് ആർ ടി സിക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു.
കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുടെ ടിക്കററ് കൗണ്ടറുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കോർപ്പറേഷന് കൂടുതൽ വരുമാനവും പ്രതീക്ഷിക്കുന്നു. നൂറോളം സ്ത്രീകൾക്ക് ഇതിനകം തന്നെ കുടുംബശ്രീ പരിശീലനവും നൽകി. കംപ്യൂട്ടർ, പ്രിന്റർ, ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി കൗണ്ടർ ഒരുക്കേണ്ടതു കുടുംബശ്രീയാണ്. 69 ജീവനക്കാർ വേണ്ടിവരും.
കെഎസ്ആർടിസി കാന്റീൻ, ശുചിമുറികൾ എന്നിവയുടെ പ്രവർത്തനവും ഭാവിയിൽ കുടുംബശ്രീ ഏറ്റെടുത്തേക്കും. ബസ് കഴുകാൻ കുടുംബശ്രീക്കാരെ നിയോഗിക്കാനുള്ള സന്നദ്ധതയും കെഎസ്ആർടിസിയെ അറിയിച്ചിട്ടുണ്ട്.