- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളിയേക്കൽ റിയാസ് പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച് ഒളിവിൽ കഴിയവേ; 'ഹിജ്‌റ'ക്ക് പുറപ്പെട്ടത് ബംഗ്ലാദേശ് സ്വദേശി മുജാഹിദ് എന്ന കൂട്ടുകാരനൊപ്പം; യുഎഇ പൊലീസിന്റെ വലയിൽ കുടുങ്ങിയതോടെ ജയിലിൽ അകപ്പെട്ടു; ഒളിവിൽ കഴിയവേ നിരവധി പേർക്ക് ഐഎസിലേക്ക് വഴികാട്ടി; കല്ലായി സ്വദേശിയുമായുള്ള ബന്ധത്തിൽ കുടുങ്ങിയത് നിരവധി സുഹൃത്തുക്കളും
മലപ്പുറം: യുഎഇയിൽ നിന്ന് കയറ്റി വിട്ട കോഴിക്കോട് കല്ലായി സ്വദേശി മാളിയേക്കൽ റിയാസ് റഹ്മാൻ എന്ന റിയാദ് (26) പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച് ഒളിവിൽ കഴിയുന്നതിനിടെ. യു എ ഇ റാസൽ ഖൈമയിലെ ന്യൂ ഇന്ത്യൻ സ്‌കൂളിൻ പ്ലസ്ടു വരെ പഠിച്ച റിയാസ് ഐ.എസ് ആശയത്തിൽ സ്വാധീനിക്കപ്പെട്ട് 'ഹിജ്‌റ ' (പലായനം) ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സഹപാഠിയായിരുന്ന ബംഗ്ലാദേശ് സ്വദേശി മുജാഹിദ് എന്ന കൂട്ടുകാരനോടൊപ്പമാണ് റിയാസ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പുറപ്പെട്ടത്. യമനിലെ ഐ.എസ് സ്വാധീന മേഖലയിലേക്കായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ ഇതിനിടെ പൊലീസ് വലവിരിച്ചതോടെ ഒളിവിൽ താമസിക്കുകയായിരുന്നു. ഒടുവിൽ യുഎഇ പൊലീസിന്റെ പിടിയിൽ അകപ്പെട്ട റിയാസിനെ ജയിലിലടച്ച് നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. യു.എ.പി.എ ചുമത്തി മലപ്പുറം ക്രൈംബ്രാഞ്ച് മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത റിയാസ് റിമാന്റിലാണിപ്പോൾ. 2015ൽ റിയാസിന്റെ തീവ്രവാദ ബന്ധം യു എ ഇ പൊലീസ് കണ്ടെത്തിയതോടെ റാസൽഖൈമയിൽ കഴിഞ്ഞിരുന്ന നിരപരാധി
മലപ്പുറം: യുഎഇയിൽ നിന്ന് കയറ്റി വിട്ട കോഴിക്കോട് കല്ലായി സ്വദേശി മാളിയേക്കൽ റിയാസ് റഹ്മാൻ എന്ന റിയാദ് (26) പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച് ഒളിവിൽ കഴിയുന്നതിനിടെ. യു എ ഇ റാസൽ ഖൈമയിലെ ന്യൂ ഇന്ത്യൻ സ്‌കൂളിൻ പ്ലസ്ടു വരെ പഠിച്ച റിയാസ് ഐ.എസ് ആശയത്തിൽ സ്വാധീനിക്കപ്പെട്ട് 'ഹിജ്‌റ ' (പലായനം) ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സഹപാഠിയായിരുന്ന ബംഗ്ലാദേശ് സ്വദേശി മുജാഹിദ് എന്ന കൂട്ടുകാരനോടൊപ്പമാണ് റിയാസ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പുറപ്പെട്ടത്. യമനിലെ ഐ.എസ് സ്വാധീന മേഖലയിലേക്കായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ ഇതിനിടെ പൊലീസ് വലവിരിച്ചതോടെ ഒളിവിൽ താമസിക്കുകയായിരുന്നു. ഒടുവിൽ യുഎഇ പൊലീസിന്റെ പിടിയിൽ അകപ്പെട്ട റിയാസിനെ ജയിലിലടച്ച് നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
യു.എ.പി.എ ചുമത്തി മലപ്പുറം ക്രൈംബ്രാഞ്ച് മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത റിയാസ് റിമാന്റിലാണിപ്പോൾ. 2015ൽ റിയാസിന്റെ തീവ്രവാദ ബന്ധം യു എ ഇ പൊലീസ് കണ്ടെത്തിയതോടെ റാസൽഖൈമയിൽ കഴിഞ്ഞിരുന്ന നിരപരാധികളായ റിയാസിന്റെ കൂട്ടുകാർ, ഒപ്പംതാമസിച്ചവർ, ബന്ധുക്കൾ തുടങ്ങിയ മുപ്പതോളം പേരെ നാട്ടിലേക്കു കയറ്റി വിട്ടിരുന്നു. റിയാസിനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. റിയാസിനെ കാണാതായതുമായി ബന്ധപ്പെട്ട് 2015ൽ കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
2014 ന്റെ മധ്യത്തിലാണ് ഐ.എസ് എന്ന തീവ്രവാദ സംഘം പിറവി കൊള്ളുന്നത്. ഏറെ വൈകാതെ തന്നെ തീവ്രസലഫി ആശയക്കാരനായ റിയാസ് റഹ്മാനെ ഐ.എസ് ആശയം സ്വാധീനിച്ചു. 2015 മുതൽ റിയാസ് പലായനം ചെയ്യുന്നതിനുള്ള ശ്രമം നടത്തിയിരുന്നതായി പൊലിസ് പറഞ്ഞു. തുർക്കി വഴി സിറിയയിലേക്ക് കടക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ വിസ കിട്ടാതിരുന്നതോടെ ഈ ശ്രമം ഉപേക്ഷിക്കുകയും യമനിലേക്ക് കാൽനടയായി പോകാൻ തീരുമാനിക്കുകയും ചെയ്തു.
റാസൽഖൈമ ന്യൂ ഇന്ത്യൻ സ്‌കൂളിലെ സഹപാഠിയായിരുന്ന ബംഗ്ലാദേശ് സ്വദേശി മുജാഹിദുമായി ചേർന്നാണ് റിയാസ് ആസൂത്രണം നടത്തിയിരുന്നത്. റാസൽഖൈമയിൽ നിന്ന് ഫുജൈറ, ഒമാൻ വഴി യമനിലെ ഐ.എസ് സ്വധീന മേഖലയിലേക്കായിരുന്നു ഇവർ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പേ ഇരുവരും തളർന്ന് അവശരായിരുന്നു. മരുഭൂമികാട്ടിലൂടെ മൈലുകൾ താണ്ഡിയുള്ള യാത്രയിൽ മുജാഹിദ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയപ്പോൾ റിയാസ് റഹ്മാൻ തീർത്തും തനിച്ചായി. 2015 ഏപ്രിൽ അഞ്ചിനാണ് ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. സഹയാത്രികനെ കാണാതായതോടെ റിയാസ് മടങ്ങിയെന്നും ഒളിവിലായിരുന്നുവെന്നുമാണ് പൊലീസിനു നൽകിയ മൊഴി.
ഒളിവിലായിരുന്ന കാലയളവിൽ ഐ.എസിലേക്ക് പോകാൻ നിരവധി പേരെ സഹായിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. യു എ ഇ യിലെ വിവിധ ഭാഗങ്ങളിൽ തങ്ങിയ റിയാസിനെ മറ്റൊരു നിസാര കേസുമായി ബന്ധപ്പെട്ട് യു എ ഇ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പഴയ ഐഎസ് കേസിൽ റിയാസിനെ അറസ്റ്റ് ചെയ്യുന്നത്. ദുബായി ജയിലിലടച്ച റിയാസിനെ ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു. കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ഐ.എസ് കേസിലാണ് ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.എസുമായി ബന്ധമുള്ളയാളുമായി ബന്ധപ്പെട്ട നിരവധി നിരപരാധികളായ മലയാളികളെയും ഈ കേസുമായി ബന്ധപ്പെട്ട് യു എ ഇയിൽ നിന്നും കയറ്റിവിട്ടിരുന്നു.
അബൂദാബിയിലും റാസൽ ഖൈമയിലും പരിസരത്തും ജോലി ചെയ്ത് താമസിച്ചിരുന്നു മുപ്പതോളം പേരെയാണ് അന്ന് വിവിധ വിമാനത്താവളങ്ങൾ വഴി ജയിലിലടച്ച ശേഷം നാടുകടത്തിയത്. ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ തങ്ങളുടെ നാട്ടിൽ വെച്ചുപൊറുപ്പിക്കില്ലെന്ന നലപാട് യുഎഇ ഭരണകൂടം നാടുകടത്തൽ തകൃതിയാക്കിയത്. കയറ്റി വിട്ടതിൽ വലിയ ബിസിനസുമായി കഴിഞ്ഞവർ മുതൽ അബൂദാബിയിൽ സ്ഥിരതാമസമാക്കി ജീവിതം പച്ചപിടിപ്പിച്ചു തുടങ്ങിയവർ വരെ ഉണ്ടായിരുന്നു.
തിരുന്നാവായ പട്ടർനടക്കാവ് സ്വദേശി ജാബിർ, സഹോദരൻ സൈദ് എന്നിവരും കയറ്റി വിട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 2015ൽ ഇവരുടെ അഭിമുഖം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഇരുടെ കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അനസ്, പത്തനംതിട്ട അടൂർ സ്വദേശിയായ ആരോമൽ എന്നിവരെയും ഇക്കാലയളവിൽ കയറ്റി വിട്ടിരുന്നു.