- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജ് ജീവിതം ആഘോഷം ആക്കി വിദ്യാർത്ഥികൾ; മദ്യപിച്ചും നഗ്നത പ്രകടിപ്പിച്ചും യുകെയിലെ കൗമാരക്കാർ ആദ്യ ദിവസം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഇങ്ങനെ
ലണ്ടൻ: എ ലെവൽ കഴിഞ്ഞ നിരവധി വിദ്യാർത്ഥികൾ ഈ ആഴ്ച യൂണിവേഴ്സിറ്റി ജീവിതം ആരംഭിച്ചു. തങ്ങളുടെ കോളജ് ജീവിതത്തിന്റെ ആദ്യവാരം മദ്യലഹരിയിലാറാടി അവിസ്മരണീയമാക്കിയത് നിരവധി പേരാണ്. വിവിധ നഗരങ്ങളിലെ തെരുവുകളിൽ മദ്യപിച്ച് കൂത്താടി തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കൗമാരക്കാർ തിക്കും തിരക്കും കൂട്ടുന്നത് കാണാമായിരുന്നു.തെരുവുകളിലെ ഇടവഴികളിലും മറ്റും നിരവധി വിദ്യാർത്ഥികൾ ലഹരിയിൽ മയങ്ങി നിൽക്കുന്നത് കാണാമായിരുന്നു. ചിലരാകട്ടെ കാലുകൾ നിലത്തുറയ്ക്കാതെ ഷോപ്പുകളുടെ മുന്നിലും മറ്റും ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്നു.ചുരുക്കിപ്പറഞ്ഞാൽ സാധാരണ ഫ്രഷേർസ് വീക്കിലെ കാഴ്ചകൾ തന്നെയായിരുന്നു ഇപ്രാവശ്യവും ഉണ്ടായിരുന്നത്. 80,000 വിദ്യാർത്ഥികളുള്ള മാഞ്ചസ്റ്ററിൽ ഇത് പ്രമാണിച്ച് അധികൃതർ സുരക്ഷ ഉയർത്തിയിരുന്നു. ഫ്രഷേർസ് വീക്ക്, ഹാലോവീൻ എന്നിവ പ്രമാണിച്ച് കൂടുതൽ സെക്യൂരിറ്റി ഗാർഡുകളെ മുൻകരുതലായി നിയോഗിച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾ ഈ അവസരത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയോ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ശ്രദ്ധ
ലണ്ടൻ: എ ലെവൽ കഴിഞ്ഞ നിരവധി വിദ്യാർത്ഥികൾ ഈ ആഴ്ച യൂണിവേഴ്സിറ്റി ജീവിതം ആരംഭിച്ചു. തങ്ങളുടെ കോളജ് ജീവിതത്തിന്റെ ആദ്യവാരം മദ്യലഹരിയിലാറാടി അവിസ്മരണീയമാക്കിയത് നിരവധി പേരാണ്. വിവിധ നഗരങ്ങളിലെ തെരുവുകളിൽ മദ്യപിച്ച് കൂത്താടി തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കൗമാരക്കാർ തിക്കും തിരക്കും കൂട്ടുന്നത് കാണാമായിരുന്നു.തെരുവുകളിലെ ഇടവഴികളിലും മറ്റും നിരവധി വിദ്യാർത്ഥികൾ ലഹരിയിൽ മയങ്ങി നിൽക്കുന്നത് കാണാമായിരുന്നു. ചിലരാകട്ടെ കാലുകൾ നിലത്തുറയ്ക്കാതെ ഷോപ്പുകളുടെ മുന്നിലും മറ്റും ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്നു.ചുരുക്കിപ്പറഞ്ഞാൽ സാധാരണ ഫ്രഷേർസ് വീക്കിലെ കാഴ്ചകൾ തന്നെയായിരുന്നു ഇപ്രാവശ്യവും ഉണ്ടായിരുന്നത്.
80,000 വിദ്യാർത്ഥികളുള്ള മാഞ്ചസ്റ്ററിൽ ഇത് പ്രമാണിച്ച് അധികൃതർ സുരക്ഷ ഉയർത്തിയിരുന്നു. ഫ്രഷേർസ് വീക്ക്, ഹാലോവീൻ എന്നിവ പ്രമാണിച്ച് കൂടുതൽ സെക്യൂരിറ്റി ഗാർഡുകളെ മുൻകരുതലായി നിയോഗിച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾ ഈ അവസരത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയോ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ശ്രദ്ധയിൽ പെട്ടാൽ അതിനെ സംബന്ധിച്ച തെളിവുകൾ നൽകിയാൽ നടപടികളെടുക്കുമെന്ന് യൂണിവേഴ്സിറ്റി തലവന്മാർ അതത് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. നിരവധി വർഷങ്ങളായി നൈബർഹുഡുകളിൽ നടന്ന് വരുന്ന റൗഡി പാർട്ടികൾക്ക് വിരാമമിടാൻ വേണ്ടിയാണീ സ്‌കീം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഈ പദ്ധതി വിദ്യാർത്ഥികൾക്കും തദ്ദേശവാസികൾക്കും ഒരു പോലെ ഗുണകരമാണെന്നാണ് ലോക്കൽ കൗൺസിലറായ റെബേക്ക മൂർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ തദ്ദേശവാസികൾക്ക് ലോക്കൽ ഗാർഡിന്മാരുടെ റോളിൽ പ്രവർത്തിക്കാനും വിദ്യാർത്ഥികൾ തെറ്റ് ചെയ്യുന്നത് തടയാനും സാധിക്കുമെന്നും റെബേക്ക ചൂണ്ടിക്കാട്ടുന്നു.ഇതിലൂടെ ഫ്രഷേർസ് വീക്കിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാനും സാധിക്കും. മിക്ക വിദ്യാർത്ഥികളും പ്രശ്നക്കാരല്ലെങ്കിലും ഇതിൽ ന്യൂനപക്ഷം മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് റെബേക്ക വെളിപ്പെടുത്തുന്നത്. ഇതിനെ നിയന്ത്രിക്കാനായി ഇപ്പോൾ നടപ്പിലാക്കുന്ന പുതിയ പൈലറ്റ് സ്‌കീം ഫലപ്രദമാകുമെന്ന പ്രതീക്ഷ ശക്തമാകുന്നുണ്ട്. ഈ പൈലറ്റ്സ്‌കീം നവംബർ അഞ്ച് വരെയാണ് നിലനിൽക്കുന്നത്.
എന്നാൽ ഇതിന്റെ ഭാഗമായി പട്രോളിനും സുരക്ഷയ്ക്കുമായി സ്റ്റുഡന്റ് ലെവിക്ക് വേണ്ടിയുള്ള റെസിഡന്റ് പ്ലാൻ യൂണിവേഴ്സിറ്റി ബോസുമാർ തള്ളിക്കളഞ്ഞിട്ടുണ്ട്. വർഷത്തിൽ അഞ്ച് പൗണ്ട് സ്റ്റുഡന്റ് ലെവി ഈടാക്കുന്നതിലൂടെ നാല് ലക്ഷം പൗണ്ട് സ്വരൂപിക്കാൻ സാധിക്കും. റൗഡി പാർട്ടികളും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നതിനായിട്ടാണിത് ഉപയോഗിക്കുക. ഇത്തരം വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിന് പര്യാപ്തമായ സുരക്ഷാ ഓഫീസർമാരെ നിയോഗിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് പൊലീസ് തലവന്മാർ സമ്മതിക്കുന്ന കാര്യമാണ്.