- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചളിച്ചതും പുളിച്ചതും വിളമ്പുന്നത് സഹിച്ചിരിക്കെ പുഴുക്കളും; പഴംപൊരിയിൽ ഫ്രീയായി രക്തക്കറ പുരണ്ട ബാൻഡെയ്ഡും; സഹികെട്ട് സമരത്തിനിറങ്ങിയപ്പോൾ പൊലീസ് തല്ലിച്ചതച്ചു; വള്ളിക്കാവിലെ അമൃത എഞ്ചിനീയറിങ് കോളേജിലെ മോശം ഹോസ്റ്റൽ ഭക്ഷണത്തെ ചൊല്ലി ശബ്ദമുയർത്തിയ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയും
തിരുവനന്തപുരം:അമൃത ആശ്രമത്തിന് കീഴിലുള്ള എഞ്ചിനീയറിങ്ങ് കോളേജിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയെടുക്കുന്നതിന് പകരം സമരം ചെയ്ത വിദ്യാർത്ഥികൾക്ക് പൊലീസ് മർദ്ദനം. വള്ളിക്കാവിലെ അമൃത എഞ്ചിനീയറിങ് കോളേജിലാണ് സംഭവമുണ്ടായിരിക്കുന്നത്. നിരന്തരം ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പരസ്യമായി സമരം ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് എഐഎസ്എഫ് പ്രവർത്തകർ കോളേജ് അടിച്ച് തകർത്തു. മുൻപും ഇത്തരത്തിൽ മോശം ഭക്ഷണത്തിനെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. കോളേജിനോട് ചേർന്നുള്ള ഹോസ്റ്റലിൽ ഇന്നലെ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. കോളേജിലെ വിമൺസ് മെൻസ് ഹോസ്റ്റലുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഒരേ മെസ്സിൽ നിന്നാണ്. കോളേജിന്റെ അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ മെസ് ഫീസ് എന്ന പേരിൽ ഭക്ഷണത്തിനുള്ള പണം മുൻകൂറായി വാങ്ങുകയും ചെയ്യുന്നതാണ് പതിവ്.മുൻപ് രണ്ട് തവണ
തിരുവനന്തപുരം:അമൃത ആശ്രമത്തിന് കീഴിലുള്ള എഞ്ചിനീയറിങ്ങ് കോളേജിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയെടുക്കുന്നതിന് പകരം സമരം ചെയ്ത വിദ്യാർത്ഥികൾക്ക് പൊലീസ് മർദ്ദനം. വള്ളിക്കാവിലെ അമൃത എഞ്ചിനീയറിങ് കോളേജിലാണ് സംഭവമുണ്ടായിരിക്കുന്നത്. നിരന്തരം ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പരസ്യമായി സമരം ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് എഐഎസ്എഫ് പ്രവർത്തകർ കോളേജ് അടിച്ച് തകർത്തു. മുൻപും ഇത്തരത്തിൽ മോശം ഭക്ഷണത്തിനെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.
കോളേജിനോട് ചേർന്നുള്ള ഹോസ്റ്റലിൽ ഇന്നലെ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. കോളേജിലെ വിമൺസ് മെൻസ് ഹോസ്റ്റലുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഒരേ മെസ്സിൽ നിന്നാണ്. കോളേജിന്റെ അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ മെസ് ഫീസ് എന്ന പേരിൽ ഭക്ഷണത്തിനുള്ള പണം മുൻകൂറായി വാങ്ങുകയും ചെയ്യുന്നതാണ് പതിവ്.മുൻപ് രണ്ട് തവണ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചപ്പോൾ പരാതി നൽകിയതാണ്. ഇനി പ്രശ്നമുണ്ടാകില്ലെന്നും നല്ല ഭക്ഷണം ലഭ്യമാക്കുമെന്നും ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും മോശം ഭക്ഷണം തന്നെയാണ് പിന്നെയും ലഭിച്ചതെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്.
ചളിച്ചതും പുളിച്ചതുമൊക്കെ തന്നെയാണ് മിക്കവാറും ലഭിക്കുന്നത്. ഒരിക്കൽ പഴംപൊരിയിൽ നിന്നും ബാൻഡെയ്ഡ് വരെ ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇനി ശരിയാവും എന്ന പതിവ് പല്ലവിയാണ് എപ്പോഴും ഉന്നയിക്കുന്നത് എന്നും വിദ്യാർത്ഥികൾക്കുണ്ട്. ഇന്നലെ രാത്രി വീണ്ടും പുഴുവരിച്ച ഭക്ഷണം ലഭിച്ചതോടെയാണ് വിദ്യാർത്ഥികൾ പ്രക്ഷേഭവുമായി രംഗതെത്തിയത്. വെളുപ്പിന് നാല് മണി വരെ കോളേജ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികൾ സമരം നടത്തി. പിന്നീട് സ്ഥലതെത്തിയ പൊലീസ് ചെയ്തത് സമരം ചെയ്ത കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയെ പൊലീസ് മർദ്ദിക്കുകയാണ് ചെയ്തത്.
രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലെ മിക്കവാറും എല്ലാ വിദ്യാർത്ഥികളും പ്രതിഷേധത്തിലാണ്. അമൃതകോളേജ് ഒഫ് എഞ്ചിനിയറിങ്, അമൃത കോളേജ് ഒഫ് ആർട്‌സ് സയൻസസ്, അമൃതകോളേജ് ഒഫ് ബയോടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രകടനം നടത്തി പ്രതിഷേധിക്കുകയാണ് ഇപ്പോൾ. സഹിക്കാവുന്നതിനപ്പുറം സഹിച്ചു എന്നും അനീതിക്കു മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറല്ല എന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
ഇന്ന് ഉച്ചയ്ക്ക് വിഷയത്തിൽ വിദ്യാർത്ഥികളും വകുപ്പ് മേധാവികളും പ്രിൻസിപ്പാളും തമ്മിൽ ചർച്ച നടത്തിയെങ്കിലും അത് പരാജയമാവുകയായിരുന്നു. ഇവിടെ ഇങ്ങനെയൊക്കയെ ഭകഷണം വിളമ്പാൻ സൗകര്യമുള്ളുവെന്ന നിലപാടാണ് കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഈ അനീതി ഇനിയും സഹിക്കാൻ പറ്റില്ലെന്നും വെറുതെ അല്ല ഭക്ഷണം ലഭിക്കുന്നതെന്നും പണം നൽകിയിട്ടാണെന്നും വിദ്യാർത്ഥികൾ പറയുന്നു.കോളേജിന് പുറത്ത് പോയി ഭക്ഷണം കഴിക്കാനും കഴിയാത്ത സാഹചര്യമാണ് എന്നും വിദ്യാർത്ഥികൾ പറയുന്നു. കോളേജിൽ എഐഎസ്എഫ് പ്രവർത്തകർ അക്രമം കൂടി നടത്തിയ സാഹചര്യത്തിൽ കോളേജ് തൽക്കാലത്തേക്ക് അടച്ചിടുന്നതിനെക്കുറിച്ചാണ് മാനേജ്മെന്റ് ചിന്തിക്കുന്നതെന്നാണ് സൂചന