കൊച്ചി: അപവാദ പ്രചരണത്തെ തുടർന്ന് തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം സംസ്ഥാന തലത്തിൽ പ്രചരണ വിഷയമാക്കാൻ ബിജെപി ഒരുങ്ങുന്നു. മുൻപ് എസ്എഫ്‌ഐക്കൊപ്പം പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥിനി അടുത്തകാലത്തായി എബിവിപിയിലേക്ക് മാറിയിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിനിയെ കുറിച്ച് എസ്എഫ്‌ഐക്കാർ പോസ്റ്ററൊട്ടിച്ച് അപവാദം പ്രചരിപ്പിച്ചു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഹിത് വെമൂല വിഷയം ഉയർത്തി ദേശീയ തലത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തുന്ന ഇടതുപക്ഷ കക്ഷികൾക്കും കോൺഗ്രസിനും എതിരെ പ്രതിരോധം എന്ന നിലയിൽ കേരളത്തിലെ ദളിത് പീഡന വിഷയം ഉയർത്താനാണ് ബിജെപിയുടെയം എബിവിപിയുടെയും നീക്കം.

മോഹിനിയാട്ടം രണ്ടാം വർഷ വിദ്യർത്ഥിനിയാണ് കഴിഞ്ഞ ദിവസം ഉറക്ക ഗുളിക കഴിച്ചു അതമഹത്യക്കു ശ്രമിച്ചത്. ഹോസ്റ്റൽ മുറിയിൽ അവശനിലയിൽ മറ്റു വിദ്യർത്ഥിനികൾ കണ്ടതിനെ തുടർന്ന് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിലും, അവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടിയിപ്പോൾ. വിദ്യർത്ഥിനി അപകടനില തരണം ചെയ്തിട്ടുണ്ട്. മുൻപ് എസ്എഫ്‌ഐയിൽ പ്രവർത്തിച്ചിരുന്ന വിദ്യർത്ഥിനി ഈ അധ്യയ വർഷം തുടങ്ങിയപ്പോൾ എബിവിപി യിലേക്ക് മാറുകയായിരുന്നു. ഇതിലുള്ള വിരോധമാണ് അപവാദ പ്രചാരണത്തിന് കാരണമെന്നും ഇത് സഹിക്കാൻ ആവതെയാണ് വിദ്യർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് അറിയുന്നത്.

വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ- എ.ബി.വി.പി. സംഘർഷമുണ്ടായി പുറമേ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് ആറു പേരെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ പതിനെട്ടു വയസുള്ള വിദ്യർത്ഥിനിയാണ് കോളേജിൽ അപവാദ പ്രചരണത്തിന് ഇരയായത്. പെൺകുട്ടെയെ മോശപ്പെടുത്തുന്ന വിധത്തിൽ കോളേജിലെ ഭിത്തികളിൽ പോസ്റ്ററുകൾ പതിച്ചത്. ക്യാമ്പസിൽ പോസ്റ്ററുകൾ പതിഞ്ഞപ്പോൾ ഇതെക്കുറിച്ച് അന്വേഷിക്കണമെന്നും ഇതിനെതിരെ നടപടി എടുക്കണം എന്നും കാണിച്ചു വിദ്യർത്ഥിനി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി ക്കു പരാതി കൊടുത്തു.

പ്രിൻസിപ്പൽ വകുപ്പ് മേധാവികളുമായും പെൺകുട്ടിയുമായും ഇതിനെപ്പറ്റി ചർച്ച നടത്തുകയും തുടർന്ന് പ്രശ്‌നം ഗുരുതരം ആക്കേണ്ട എന്ന തീരുമാനത്തിൽ പെൺകുട്ടി പരാതി പിൻവലിക്കുകയായിരുന്നു. അതിനിടെ പേരുകൾ പതിച്ച പോസ്റ്റർ കാമ്പസിൽ എഴുതിവച്ചതിന് പെൺകുട്ടിക്കും പങ്കുണ്ട് എന്ന് ഒരു വിദ്യാർത്ഥി പറഞ്ഞതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അപവാദ പോസ്റ്ററുകൾ കോളേജിൽ വ്യാപകമായി പതിച്ചതുകൊണ്ട് നിശ്ചയിച്ചിരുന്ന വിവാഹവും മുടങ്ങിയെന്നും കേൾക്കുന്നുണ്ട്.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടപടികൾ എടുക്കാൻ കൂട്ടക്കാത്ത അദ്ധ്യാപകരുടെ നടപടികളാണ് പെൺകുട്ടിയെ അതമഹത്യക്ക് പ്രേരിപ്പിച്ചതായി പ്രശ്‌നങ്ങൾ ഇതുവരെ എത്തിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്നുള്ള പരാതികൾ പൊലീസിന്റെ വനിതാ സെല്ലിൽ പ്രിൻസിപ്പൽ കൈമാറിയിട്ടുണ്ട്. അതിനിടെ സംഭവത്തിൽ എസ്എഫ്‌ഐയുടെ ദളിത് പീഡനത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആചരിക്കാൻ എബിവിപി തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ഇന്ന് എറണാകുളം ജില്ലയിൽ പഠിപ്പ് മുടക്കിന് സംഘടന ആഹ്വാനം ചെയ്തു. മറ്റ് ജില്ലകളിൽ പ്രതിഷേധ ദിനം ആചരിക്കും. സെക്രട്ടറിയേറ്റിലേക്കും ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. അതേസമയം കോളേജിൽ നടന്ന എസ്എഫ്‌ഐയുടെ ഒരു അതിക്രമത്തിന് ദൃക്‌സാക്ഷിയാണ് പെൺകുട്ടിയെന്നും എബിവിപി നേതാക്കൽ പറയുന്നു.