കൊല്ലം: അബദ്ധത്തിൽ ബസ് മാറിക്കയറിയ ഭിന്നശേഷിക്കാരനെ കാണാതായിട്ട് അഞ്ചു ദിവസം. ശാസ്താംകോട്ട സ്വദേശിയായ സുബേർക്കുട്ടി (55)നെയാണ് കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നത്. ഫ്‌ളോർമില്ലിൽ ജോലി ചെയ്യുന്ന സുബേർകുട്ടി ജൂലൈ 31 ന് പെൻഷൻ സംബന്ധമായ ആവശ്യത്തിന് ശാസ്താംകോട്ടയിൽ നിന്ന് ഭരണിക്കാവിലേക്ക് വരുന്നതിനിടെ അബദ്ധത്തിൽ അടൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപോകുകയായിരുന്നു.

സംസാരശേഷിയോ കേൾവി ശക്തിയോ ഇല്ലാത്ത ഇദ്ദേഹം ദിശമാറി കയറി ഏതെങ്കിലും സ്ഥലത്തെത്തി പരിഭ്രാന്തനായി നിൽക്കുകയായിരിക്കുമെന്നാണ് കുടുംബം സംശയിക്കുന്നത്. കാണാതാകുമ്പോൾ ചന്ദന കളർ ഷർട്ട്, വെള്ളമുണ്ട് എന്നിവയായിരുന്നു വേഷം. 172 സെന്റി മീറ്റർ ഉയരം, മുടി പറ്റെ വെട്ടിയ നിലയിലാണ്.അടൂർ, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ ബസ്സിൽ വന്നിറങ്ങുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. സ്ഥലം അറിയാതെ സൂബൈർകുട്ടി കാണുന്ന ബസ്സുകളിൽ കയറുന്നതായാണ് മനസ്സിലാകുന്നത്.

രണ്ട് പെൺകുട്ടികളുടെ പിതാവാണ് ഇയാൾ. കാണാതെ ആയ അന്ന് തന്നെ പരാതി കിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടും സുബൈർകുട്ടിയെ കണ്ടെത്താനാവാത്തത് പൊലീസിന് വലിയ തലവേദന ആയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സി.സി റ്റി വി ദൃശ്യങ്ങളിൽ സുബൈർകുട്ടി സഞ്ചരിക്കുകയും ബസിൽ കയറുകയും ചെയ്യുന്നുണ്ട് എന്നതാണ് പൊലീസിന് ആശ്വാസകരമായ ഏക കാര്യം.

സുബേർകുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9061489190, 9037888346, 9747878920 ഈ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.കുടുംബാഗംങ്ങളും നാട്ടുകാരും സോഷ്യൽമീഡിയ വഴിയും അന്വേഷണം തുടരുന്നുണ്ട്.