തിരുവനന്തപുരം: മോദി എന്നു കേട്ടാൽ ഏറ്റവും കൂടുതൽ കളിയാക്കുന്നത് പാക്കിസ്ഥാനിലേക്കാണ്. അത് കഴിഞ്ഞാൽ 'സുഡാപ്പികൾ' എന്ന് പേരിട്ടു വിളിക്കുന്ന ഒരു വിഭാഗം ആളുകളാണ്. മോദി യുഎഇ സന്ദർശിച്ചതും അറബ് ഭരണാധികാരികൾ ആവേശപൂർവ്വം നവീകരിച്ചതും പൊതുയോഗം നടത്തി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യാൻ അനുവദിച്ചതും ഒന്നും ദഹിക്കാത്തവരാണ് ഇക്കൂട്ടർ. ബുർജ് ഖലീഫയെ ത്രിവർണ്ണ നിറമണിയും എന്ന് കേട്ടപ്പോൾ മുതൽ മനംനൊന്തവരുടെ ലക്ഷ്യം വേറൊന്നുമല്ല.

അവർക്ക് ആവേശം നൽകേണ്ടതായിരുന്നു ഇന്നലത്തെ ഒരു മറുനാടൻ വാർത്ത. അബുദാബിയിലെ അമ്പലം പണിയാൻ അനുമതി ലഭിച്ചു എന്ന മോദിയുടെ പ്രസംഗം രണ്ട് വർഷം പഴക്കമുള്ള ഒരു പ്രഖ്യാപനത്തിന്റെ ആവർത്തനമാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയ പോസ്റ്റുകളെ അധികരിച്ച് മറുനാടൻ റിപ്പോർട്ട് ചെയ്തത്. മോദിയുടെ യുഎഇ സന്ദശനത്തിൽ ആവേശം കൊണ്ടു നിൽക്കുന്ന മോദി ഭക്തരെ ഇത് ചൊടിപ്പിക്കു സ്വാഭാവികമാണ്. അതുകൂടാതെ മോദി വിരുദ്ധർക്ക് അതൊരു ആവേശമായി മാറേണ്ടതാണ്. എന്നാൽ, ഇന്നലെ സംഭവിച്ചത് നേരെ മറിച്ചാണ്. മോദി വിരുദ്ധരായ 'സുഡാപ്പികൾ' ഏറെ നാളത്തെ ഇടവേളക്ക് ശേഷം മറുനാടനിൽ എത്തി ഈ വാർത്തയെ തെറിപറഞ്ഞത് രക്ഷിക്കുകയായിരുന്നു.

രണ്ടു കൊല്ലം മുമ്പു സ്വാമി നാരായൺ ട്രസ്റ്റിനു ക്ഷേത്രം പണിയാൻ ഒരു അറബ് ബിസിനസുകാരൻ നൽകിയ അഞ്ചേക്കർ ഭൂമിയുടെ കാര്യമാണ് മോദിയുടെ ട്വീറ്റിലൂടെ ഇപ്പോൾ തരംഗമായതെന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോദി പറഞ്ഞ ക്ഷേത്രവും സ്വാമി നാരായൺ ട്രസ്റ്റിന്റെ ക്ഷേത്രവും രണ്ടാണോ എന്ന് ഇനിയും വ്യക്തമല്ല. അഥവാ അങ്ങനെ ആണെങ്കിൽ തന്നെ അറബ് മണ്ണിലെ ആദ്യ ക്ഷേത്രം വാഗ്ദാനം എന്ന അവകാശവാദത്തിന്റെ മുന ഒടിയുകയാണ്. യുപിഎ സർക്കാരിന്റെ പദ്ധതികൾ മേമ്പൊടി ചേർത്തു മഹാസംഭവമാക്കി പ്രഖ്യാപിച്ചു കൈയടി നേടുന്നു എന്ന ആക്ഷേപം നിലനിൽക്കെ പുതിയ വെളിപ്പെടുത്തലുകൾ പുത്തൻ വിവാദത്തിനു തുടക്കമായിരുന്നു. ഇക്കാര്യമാണ് മറുനാടൻ ചൂണ്ടിക്കാട്ടിയതും.

സൈബർ ലോകത്ത് സംഘി- സുഡാപ്പി പോരാട്ടം പതിവായി നടക്കാറുള്ളതാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് ഏറെക്കാലം മുമ്പ് മറുനാടന്റെ കമന്റ് ബോക്‌സിലും ഇത്തരത്തിൽ രൂക്ഷമായ പോരാട്ടം ഉണ്ടായത്. പിന്നീട് മറുനാടൻ ഐസിസിനെ നിശിതമായി വിമർശിച്ച് വാർത്ത എഴുതിയതോടെ സുഡാപ്പി വിഭാഗത്തിന് പിണക്കമായി. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഇവർ കൂട്ടത്തോടെ മറുനാടനെ ബഹിഷ്‌ക്കരിച്ചുമെന്ന് പറഞ്ഞ് പോയത്. സ്ഥിരമായി വായിക്കമെങ്കിലും കമന്റ് ഇടാതെ മാറി നിൽക്കുകയായിരുന്നു ഇത്.

ഇതിനിടെയാണ് അബുദാബി അമ്പല വാർത്തയുടെ പേരിൽ സുഡാപ്പി അനുകൂലികൾ മോദിയെ സംരക്ഷിക്കാനെന്ന വ്യാജേന എത്തിയത്. ഇവർ കമന്റുകളിലൂടെ രേഖപ്പെടുത്തിയത് മോദിയെന്ന പ്രധാനമന്ത്രിക്കെതിരെ മറുനാടൻ സോഷ്യൽ മീഡിയയിലെ കാര്യങ്ങൾ വച്ച് വാർത്ത എഴുതിയത് മോശമായിപ്പോയി എന്നതാണ് ഇവരുടെ അഭിപ്രായം. സംഘപരിവാർ അനുഭാവമുള്ളവരെയും മറുനാടനെതിരെ തിരിക്കുക എന്നതു തന്നെയാണ് ഇതിന്റെ അടിസ്ഥാന അജണ്ടയും. മോദി വിരുദ്ധ വാർത്ത എന്ന നിലയിൽ സ്വാഭാവികമായും പരിവാർ അനുഭാവമുള്ളവർ വാർത്തയിൽ കമന്റുകൾ രേഖപ്പെടുത്താതെ വിട്ടുനിൽക്കുകയും ചെയ്തു.

മലയാളത്തിലെ ആദ്യത്തെ ഇന്റർ ആക്ടീവ് ഓൺലൈൻ പത്രമെന്ന വിധത്തിലാണ് മറുനാടൻ മലയാളി ആരംഭിച്ചത്. കമന്റ് ബോക്‌സുകൾ വായനക്കാർക്കായി തുറന്നിട്ട ആദ്യ പത്രവുമായിരുന്നു മറുനാടൻ. മറുനാടന്റെ പാതയിലേക്ക് പിന്നീട് മനോരമ അടക്കമുള്ള ഓൺലൈനുകളും വരികയായിരുന്നു. വായനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിലും മറ്റാരേക്കാളും മുമ്പിലായിരുന്നു. എന്നാൽ, ഐസിസ് വാർത്തയുടെ പിണങ്ങിപ്പോയവർ മറ്റുള്ളവരെയും എതിർചേരിയിലാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് കഴിഞ്ഞദിവസവും ദൃശ്യമായത്.