- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി കേൾക്കൽ അവകാശമാക്കേണ്ടെന്ന് ഉദ്യോഗസ്ഥ ലോബി; ജി കാർത്തികേയന്റെ സ്വപ്നം പാതിവഴിയിലെത്തിയപ്പോൾ സർക്കാർ രഹസ്യമായി പിൻവലിച്ചു; റൈറ്റ് ടു ഹിയറിങ് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി
കൊച്ചി: പരാതി കേൾക്കൽ അവകാശമാക്കുന്ന റൈറ്റ് ടു ഹിയറിങ് ആക്ട് നിയമമാക്കുന്നതിനുള്ള ശ്രമം സർക്കാർ രഹസ്യമായി പാതിവഴിയിൽ ഉപേക്ഷിച്ചു. സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി ഇടപെട്ടതിനെ തുടർന്നാണ് നിയമനിർമ്മാണം ഉപേക്ഷിച്ചത്. പരാതി കേൾക്കൽ അവകാശമാക്കാനുള്ള നിയമം സംസ്ഥാനത്ത് നടപ്പാക്കാനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെ
കൊച്ചി: പരാതി കേൾക്കൽ അവകാശമാക്കുന്ന റൈറ്റ് ടു ഹിയറിങ് ആക്ട് നിയമമാക്കുന്നതിനുള്ള ശ്രമം സർക്കാർ രഹസ്യമായി പാതിവഴിയിൽ ഉപേക്ഷിച്ചു. സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി ഇടപെട്ടതിനെ തുടർന്നാണ് നിയമനിർമ്മാണം ഉപേക്ഷിച്ചത്. പരാതി കേൾക്കൽ അവകാശമാക്കാനുള്ള നിയമം സംസ്ഥാനത്ത് നടപ്പാക്കാനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞദിവസം കത്തയച്ചു. അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയന്റെ സ്വപ്‌നമായിരുന്ന ഈ നിയമം നടപ്പാക്കുന്നതിൽ നിന്നു പിന്മാറിയ സർക്കാർ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ അഡ്വ.ഡി.ബി ബിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ അവതരിപ്പിക്കാനും ബന്ധപ്പെട്ടവർ അതു നിർബന്ധമായി കേൾക്കാനും അവകാശം നൽകുന്ന നിയമമാണ് റൈറ്റ് ടു ഹിയറിങ് ആക്്ട്. ഈ നിയമം സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നാണ് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ജി കാർത്തികേയൻ മുൻകൈ എടുത്ത് ആരംഭിച്ച നിയമനിർമ്മാണശ്രമം അദ്ദേഹത്തിന് അസുഖം മൂർച്ഛിച്ച് ബംഗ്ലൂരുവിലെ ആശുപത്രിയിൽ കിടക്കുമ്പോൾ മാർച്ച് നാലിന് സർക്കാർ രഹസ്യമായി പിൻവലിക്കുകയായിരുന്നു. കാർത്തികേയൻ മരിക്കുന്നതിനു മൂന്നു ദിവസം മുമ്പായിരുന്നു ഇത്.
സർക്കാരിന്റെ വിഷൻ 676 പദ്ധതിയിൽ ഈ നിയമ നിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും മാർച്ച് നാലിനു ചേർന്ന മന്ത്രിസഭായോഗം യാതൊരു കാരണവും വ്യക്തമാക്കാതെ ബില്ല് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിൽനിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റൈറ്റ് ടു ഹിയറിങ് ആക്ടിലെ പല വ്യവസ്ഥകളും സേവനാവകാശനിയമത്തിലുണ്ടെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥലോബി റൈറ്റ് ടു ഹിയറിങ് ആക്ടിനെ എതിർത്തത്. ഇക്കാര്യം ജി കാർത്തികേയൻ ജീവിച്ചിരുന്നപ്പോൾ അവർ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ഈ നിയമം നിലവിലുള്ള രാജസ്ഥാനിൽ സേവനവകാശനിയമവും നടപ്പിലാക്കിയിട്ടുണ്ടെന്ന മറുവാദമുന്നയിച്ച് കാർത്തികേയൻ ഉദ്യോഗസ്ഥരുടെ നീക്കത്തിനു തടയിടുകയായിരുന്നു. രാജസ്ഥാനിൽ അശോക് ഗേലോട്ട് മുഖ്യമന്ത്രിയായിരിക്കെ 2012ൽ ആണ് റൈറ്റ് ടു ഹിയറിങ് ആക്ട് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത്.
ജി കാർത്തികേയൻ ഈ നിയമത്തിന്റെ പകർപ്പ് സഹിതം മുഖ്യമന്ത്രിയെ കാണുകയും കേരളത്തിലും ഇതു നടപ്പിലാക്കണമെന്ന ആഗ്രഹം അറിയിക്കുകയുമായിരുന്നു. തുടർന്ന് നിയമവകുപ്പ് കരടു തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാന സർക്കാർ ഈ നിയമനിർമ്മാണം ഉപേക്ഷിച്ചത്. വിവരാവകാശ നിയമം, സേവനാവകാശ നിയമം എന്നിവയ്ക്കു ശേഷം ഭരണരംഗത്ത് ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത ഉറപ്പാക്കുന്ന സുപ്രധാന നിയമമായിരുന്നു ഇത്. ജനങ്ങൾ നൽകുന്ന പരാതിയിലെ ആവശ്യം ഉദ്യോഗസ്ഥർ നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണം എഴുതി നൽകണമെന്നായിരുന്നു കരടു നിയമത്തിലെ ഒരു വ്യവസ്ഥ. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപ വരെ പിഴ ചുമത്തണമെന്നും കരടുനിയമത്തിൽ നിർദ്ദേശമുണ്ടായിരുന്നു.