- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ ആകെ ക്ഷീണിച്ചിരിക്കുന്നു; നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ; ആത്മഹത്യചെയ്യാൻ പാലത്തിന് മുകളിൽ കയറിനിന്ന യുവതിയെ ഓടിച്ചുകൊണ്ടിരുന്ന ബസ് അരികിൽനിർത്തി ഡ്രൈവർ രക്ഷിച്ചതിങ്ങനെ
ഒരു നിമിഷത്തെ അവിവേകമാകാം പലരെയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത്. ആ നിമിഷത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാൻ ആരെങ്കിലുമുണ്ടായാൽ, പിന്നീട് ജീവിതത്തിലൊരിക്കലും അവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. പാലത്തിന് മുകളിൽനിന്ന് താഴേക്ക് ചാടാൻ തയ്യാറായി നിന്ന യുവതിയെ ബസ് ഡ്രൈവർ രക്ഷപ്പെടുത്തിയത് അത്തരമൊരു ഇടപെടലിലൂടെയാണ്. ഡാമോൺ ഹഡ്‌സൺ തന്റെ പതിവ് റൂട്ടിലൂടെ ബസ് ഓടടിച്ചുവരുമ്പോഴാണ് ആ കാഴ്ച കണ്ടത്. ഒഹായോയിലെ മെയിൻ സ്ട്രീറ്റ് ബ്രിഡ്ജിലേക്ക് കയറുമ്പോൾ എതിർവശത്തായി ഒരു യുവതി നിൽക്കുന്നത് ഡാമോണിന്റെ ശ്രദ്ധയിൽപ്പെട്ടു. പന്തികേട് മനസ്സിലാക്കിയ അയാൾ, ബസ് അവർക്കരികിലേക്ക് നിർത്തി. പാലത്തിന്റെ അറ്റത്തുനിന്ന് മാറാൻ ഉറക്കെ വിളിച്ചുകൊണ്ട് ഡാമോൺ ബസ് അവർക്കരികിൽ നിർത്തുകയായിരുന്നു. നിങ്ങൾക്കിന്ന് ഒട്ടും നല്ല ദിവസമല്ലെന്ന് തോന്നുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. ഞാനൊന്ന് നിങ്ങളെ കെട്ടിപ്പിടിച്ചോട്ടെ?..ഡാമൺ അവരോട് ചോദിചച്ചു. ചോദിച്ചതിന് പിന്നാലെ ഡാമോൺ അവരെ കയറിപിടിക്കുകയും ചാടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
ഒരു നിമിഷത്തെ അവിവേകമാകാം പലരെയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത്. ആ നിമിഷത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാൻ ആരെങ്കിലുമുണ്ടായാൽ, പിന്നീട് ജീവിതത്തിലൊരിക്കലും അവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. പാലത്തിന് മുകളിൽനിന്ന് താഴേക്ക് ചാടാൻ തയ്യാറായി നിന്ന യുവതിയെ ബസ് ഡ്രൈവർ രക്ഷപ്പെടുത്തിയത് അത്തരമൊരു ഇടപെടലിലൂടെയാണ്.
ഡാമോൺ ഹഡ്‌സൺ തന്റെ പതിവ് റൂട്ടിലൂടെ ബസ് ഓടടിച്ചുവരുമ്പോഴാണ് ആ കാഴ്ച കണ്ടത്. ഒഹായോയിലെ മെയിൻ സ്ട്രീറ്റ് ബ്രിഡ്ജിലേക്ക് കയറുമ്പോൾ എതിർവശത്തായി ഒരു യുവതി നിൽക്കുന്നത് ഡാമോണിന്റെ ശ്രദ്ധയിൽപ്പെട്ടു. പന്തികേട് മനസ്സിലാക്കിയ അയാൾ, ബസ് അവർക്കരികിലേക്ക് നിർത്തി. പാലത്തിന്റെ അറ്റത്തുനിന്ന് മാറാൻ ഉറക്കെ വിളിച്ചുകൊണ്ട് ഡാമോൺ ബസ് അവർക്കരികിൽ നിർത്തുകയായിരുന്നു.
നിങ്ങൾക്കിന്ന് ഒട്ടും നല്ല ദിവസമല്ലെന്ന് തോന്നുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. ഞാനൊന്ന് നിങ്ങളെ കെട്ടിപ്പിടിച്ചോട്ടെ?..ഡാമൺ അവരോട് ചോദിചച്ചു. ചോദിച്ചതിന് പിന്നാലെ ഡാമോൺ അവരെ കയറിപിടിക്കുകയും ചാടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. പൊലീസ് വരുന്നതുവരെ അവരുടെ കൈയിൽനിന്നുള്ള പിടിവിടാൻ ഡാമോൺ തയ്യാറായില്ല. ഒടുവൽ യുവതിയെ പൊലീസിന്റെ കൈയിൽ സുരക്ഷിതമായി ഏൽപിച്ചശേഷം അദ്ദേഹം തന്റെ ബസ് ഓടിച്ചുപോയി.
സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഡാമോൺ ഇപ്പോൾ ഒഹായോയിൽ വീരപരിവേഷത്തിലാണ്. എന്നാൽ, താൻ ചെയ്തത് അത്ര വലിയ കാര്യമാണെന്ന് അദ്ദേഹം കരുതുന്നില്ല. എല്ലാവരുടെയും ജീവിതത്തിൽ ചില ചീത്ത നിമിഷങ്ങളുണ്ടാകും. അതിനെ അതിജീവിക്കാൻ ആരുടെയെങ്കിലും സഹായം കിട്ടിയാൽ അതിലും വലിയ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.