- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിവിഷം കഴിച്ച ശേഷം മരണമുറപ്പാക്കാൻ കൈത്തണ്ടയിലെ ഞരമ്പ് അറത്തു; രക്തം കണ്ടപ്പോൾ 108 ആംബുലൻസിനെ വിളിച്ചു വരുത്തി; വിവാഹിതയും അഞ്ചുവയസുള്ള കുട്ടിയുടെ അമ്മയും കാമുകനും ആശുപത്രിയിലായത് ഇങ്ങനെ
തിരുവനന്തപുരം: പ്രണയ വിരഹം താങ്ങാനാകാതെ എലിവിഷം കഴിച്ച ശേഷം കൈഞരമ്പും മുറിച്ചു. രക്തം വരുന്നത് കണ്ടപ്പോൾ അറിയാതെ കമിതാക്കൾ 108 ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. അങ്ങനെ ലോഡ്ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ ആശുപത്രിയിലുമായി. ഇരുവരും അപകടനില തരണം ചെയ്യുകയും ചെയ്തു. കൊട്ടാരക്കര സ്വദേശിയായ യുവാവും ഇയാളുടെ സഹപാഠിയായിര
തിരുവനന്തപുരം: പ്രണയ വിരഹം താങ്ങാനാകാതെ എലിവിഷം കഴിച്ച ശേഷം കൈഞരമ്പും മുറിച്ചു. രക്തം വരുന്നത് കണ്ടപ്പോൾ അറിയാതെ കമിതാക്കൾ 108 ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. അങ്ങനെ ലോഡ്ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ ആശുപത്രിയിലുമായി. ഇരുവരും അപകടനില തരണം ചെയ്യുകയും ചെയ്തു.
കൊട്ടാരക്കര സ്വദേശിയായ യുവാവും ഇയാളുടെ സഹപാഠിയായിരുന്ന യുവതിയുമാണ് എലിവിഷം കഴിച്ചശേഷം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ വൈകിട്ട് ശംഖുമുഖത്തെ ലോഡ്ജിലായിരുന്നു സംഭവം. വലിയതുറ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കമിതാക്കളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.
അവിവാഹിതനും കൊട്ടാരക്കര സ്വദേശിയായ യുവാവും വിവാഹിതയും അഞ്ചുവയസുള്ള കുട്ടിയുടെ മാതാവുമായ യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലാണ്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതിയുടെ പ്രണയബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞതോടെ കുടുംബപ്രശ്‌നങ്ങൾക്ക് കാരണമായി. ഗൾഫിൽ ജോലിയുള്ള കാമുകൻ ഇതറിഞ്ഞയുടൻ നാട്ടിലെത്തിയശേഷം യുവതിയുമൊത്ത് ഓൺലൈൻ മുഖാന്തിരം ബുക്ക് ചെയ്ത റൂമിലെത്തുകയായിരുന്നു.
പ്രണയബന്ധം തുടരാനാകില്ലെന്ന് കണ്ട് ഇരുവരും മരിക്കാൻ തീരുമാനിച്ചാണ് എലിവിഷം കഴിച്ചശേഷം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചത്. രക്തം വാർന്നുപൊയ്‌ക്കൊണ്ടിരിക്കെ കാമുകൻ വിവരം മൊബൈൽ ഫോൺ മുഖാന്തിരം 108ൽ അറിയിച്ചു. ഇതനുസരിച്ച് ആംബുലൻസ് അവിടെയെത്തുമ്പോഴാണ് ലോഡ്ജിലെ ജീവനക്കാർ സംഭവമറിയുന്നത്. തുടർന്ന് ഇരുവരെയും നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൂമിൽനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും ലാപ് ടോപ്പും കണ്ടെത്തിയെങ്കിലും പാസ് വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുന്നതിനാൽ ഇവ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
മൊബൈലും ലാപ് ടോപ്പും കൂടുതൽ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറും. സംഭവമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കളെത്തിയെങ്കിലും ആത്മഹത്യാശ്രമത്തിന് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഇരുവരെയും അപകട നില തരണം ചെയ്താലുടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.