- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടക്കെണിയിലായ സുഹൃത്തിനെ സഹായിക്കാൻ പണവും ബന്ധുവിന്റെ സ്വർണവും പണയം വയ്ക്കാൻ കൊടുത്തു; തിരിച്ചു കിട്ടാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തു: ആലുവ പുഴയിൽ ജീവൻ അവസാനിപ്പിച്ച പ്രിയയുടെ സുഹൃത്തും ഭർത്താവും അറസ്റ്റിൽ
കൊച്ചി: ആലുവ പുഴയിൽ കഴിഞ്ഞ ദിവസം ചാടി മരിച്ച കുറുപ്പുംപടി സ്വാദേശിനിയായ പ്രിയ(27)യുടെ മരണം ഒപ്പം പഠിച്ച കൂട്ടുകാരിയെ സഹായിക്കാൻ ചെയ്ത പ്രവൃത്തിയുടെ അനന്തരഫലം. ചതിക്കപ്പെട്ടത്തിന്റെ ആഘാതത്തിലാണ് ആത്മഹത്യയെന്നു കരുതുന്ന തെളിവുകൾ ലഭിച്ചതായി കുറുപ്പുംപടി പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയയിൽ നിന്നും പണവും സ്വർണവും കടം വാങ്ങിയ കൂട്ടുകാരിയെയും അവരുടെ ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാരി ആവ്‌ലിന്റെയും ഭർത്താവു രാജേഷിന്റെയും കടക്കെണി കണ്ടു മനസലിഞ്ഞ പ്രിയ ആരും അറിയാതെ ഇവർക്ക് നൽകിയത് പണവും സ്വർണവുമായി ലക്ഷങ്ങളുടെ സഹായമായിരുന്നു. തുടർന്ന് ബന്ധു സൂക്ഷിക്കാൻ തന്ന സ്വർണം വരെ ഇവർക്കായി പണയം വയ്ക്കാൻ പ്രിയ നൽകി. മകളുടെ വിവാഹത്തിനായി സ്വർണം ചോദിച്ചെത്തിയ ബന്ധുവിനോട് ഉത്തരം പറയാൻ നിൽക്കക്കളിയില്ലാതെ ഭർത്താവിനെയും ഏകമകളെയും മറന്നു ആലുവ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു പ്രിയ. ഇന്നലെയാണ് പ്രിയയുടെ മൃതദേഹം ആലുവാ പുഴയിൽ ദേശം ക്ഷേത്ര കടവിൽ നിന്ന് കണ്ടെത്തിയത്. പ്രിയയുടെ ഭർത്താവു
കൊച്ചി: ആലുവ പുഴയിൽ കഴിഞ്ഞ ദിവസം ചാടി മരിച്ച കുറുപ്പുംപടി സ്വാദേശിനിയായ പ്രിയ(27)യുടെ മരണം ഒപ്പം പഠിച്ച കൂട്ടുകാരിയെ സഹായിക്കാൻ ചെയ്ത പ്രവൃത്തിയുടെ അനന്തരഫലം. ചതിക്കപ്പെട്ടത്തിന്റെ ആഘാതത്തിലാണ് ആത്മഹത്യയെന്നു കരുതുന്ന തെളിവുകൾ ലഭിച്ചതായി കുറുപ്പുംപടി പൊലീസ് വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയയിൽ നിന്നും പണവും സ്വർണവും കടം വാങ്ങിയ കൂട്ടുകാരിയെയും അവരുടെ ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാരി ആവ്‌ലിന്റെയും ഭർത്താവു രാജേഷിന്റെയും കടക്കെണി കണ്ടു മനസലിഞ്ഞ പ്രിയ ആരും അറിയാതെ ഇവർക്ക് നൽകിയത് പണവും സ്വർണവുമായി ലക്ഷങ്ങളുടെ സഹായമായിരുന്നു. തുടർന്ന് ബന്ധു സൂക്ഷിക്കാൻ തന്ന സ്വർണം വരെ ഇവർക്കായി പണയം വയ്ക്കാൻ പ്രിയ നൽകി. മകളുടെ വിവാഹത്തിനായി സ്വർണം ചോദിച്ചെത്തിയ ബന്ധുവിനോട് ഉത്തരം പറയാൻ നിൽക്കക്കളിയില്ലാതെ ഭർത്താവിനെയും ഏകമകളെയും മറന്നു ആലുവ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു പ്രിയ.
ഇന്നലെയാണ് പ്രിയയുടെ മൃതദേഹം ആലുവാ പുഴയിൽ ദേശം ക്ഷേത്ര കടവിൽ നിന്ന് കണ്ടെത്തിയത്. പ്രിയയുടെ ഭർത്താവു വിശ്വാസ് ആലുവാ ദേശത്തുള്ള ധനലക്ഷ്മി ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണ്. കുറുപ്പംപടി സ്വദേശിയാണ് വിശ്വാസ് എങ്കിലും ജോലിസബന്ധമായി ഇവർ ദേശത്തായിരുന്നു താമസം. പ്രിയയെ വെള്ളിയാഴ്ച 10 മണിക്ക് ശേഷം കാണാനില്ലെന്ന് കാണിച്ചു ഭർത്താവു വിശ്വാസ് കുറുപ്പുംപടി പൊലീസിൽ പരാതി നൽകിയിരുന്നു ഇതിനെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിനിടക്കാണ് പ്രിയയുടെ മൃതദേഹം പെരിയാറിൽ നിന്ന് കണ്ടെത്തിയത്. പ്രിയയുടെ മൃതദേഹം കണ്ടെത്തിയ ആലുവാ പുഴയിൽ മണപ്പുറം ഭാഗത്ത് നിന്ന് പ്രിയയുടെ മൊബൈൽ ഫോണും, ബാഗും ഒപ്പം പ്രിയ ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെ താക്കോലും ലഭിച്ചു. അന്വേഷത്തിൽ കൂട്ടുകാരിയെ സഹായിച്ചതിന്റെ പേരിൽ ഉണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളിലുണ്ടായ മനോവിഷമമാണ് മരണ കാരണമെന്ന് അന്വേഷണ സംഘത്തിന് മനസിലായി. തുടർന്ന് പ്രിയയുടെ കൂട്ടുകാരി ആവ്‌ലിൻ ഡിസി (31), ഭർത്താവ് രാജേഷ് (35) എന്നിവരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയയിൽ നിന്ന് പലപ്പോഴായി സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം പണവും സ്വർണവും വാങ്ങിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.
പൊലീസിന്റെ പിടിയിലായ പ്രിയയുടെ കൂട്ടുകാരി പറവൂർ സ്വദേശി ആവ്‌ലിൻ ഇവരുടെ ഭർത്താവ് രാജേഷ് എന്നിവർ പ്രിയയുടെ പക്കൽ പലപ്പോഴായി 9 ലക്ഷം രൂപയുടെ പണവും സ്വർണവും കൈപ്പറ്റിയിരുന്നു. പ്രിയയുടെ അടുത്ത ബന്ധു പ്രിയയെ വിശ്വസിച്ചു പ്രിയയുടെ പേരിൽ തന്നെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച 31 പവൻ സ്വർണവും പണയം വയ്ക്കാനായി ഇവർക്ക് ആരും അറിയാതെ പ്രിയ നൽകിയിരുന്നു. ബന്ധു വിവാഹത്തിനായി സൂക്ഷിച്ച സ്വർണം കൃത്യസമയത്തുതന്നെ എത്തിച്ചു കൊടുക്കാൻ കഴിയാത്തതാണ് പ്രിയയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. പക്ഷെ ഈ വിവരങ്ങൾ ഭർത്താവ് അടക്കമുള്ള വീട്ടുകാർ എറിഞ്ഞിരുന്നില്ല പ്രിയയുടെ കുടുബത്തിന് യാതൊരുവിധ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല പ്രിയയുടെ കാണാനില്ലെന്ന് കാണിച്ചു ഭർത്താവു വിശ്വാസ് കൊടുത്ത പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസിനു പ്രിയയുടെ കൂട്ടുകാരി ആവ്‌ലിനെ കുറിച്ച് വിവരം ലഭിച്ചു ഇവർക്ക് പണവും സ്വർണവും പ്രിയ കൊടുത്തു എന്നാ വിവരങ്ങളും പ്രിയയുടെ പേർസണൽ ഡയറിയിൽ ഉണ്ടായിരുന്നു അതിനെ തുടർന്ന് ആവ്‌ലിനെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ പണവും സ്വർണാഭരണങ്ങളും പ്രിയയിൽ നിന്ന് പലപ്പോഴായി വാങ്ങിയതായി ഇവർ സമ്മതിച്ചു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഭർത്താവ് പോലും അറിഞ്ഞിരുന്നില്ല. പുഴയിൽ നിന്ന് ലഭിച്ച പ്രിയയുടെ ബാഗിൽ നിന്ന് കുറച്ചു മുക്കുപണ്ടവും പൊലീസിന് ലഭിച്ചിരുന്നു. പ്രിയ ഉപയോഗിച്ചിരുന്ന വണ്ടിയുടെ താക്കോൽ കണ്ടെത്തി എങ്കിലും വണ്ടി കണ്ടെത്താനായില്ല.
രായമംഗലം സ്വദേശിയാണ് പ്രിയ എങ്കിലും പഠിച്ചത് അമ്മയുടെ വീടായ പറവൂരിൽ നിന്നായിരുന്നു. അവിടെ വച്ചുള്ള പഠനകാലം മുതൽക്കുള്ള സൗഹൃദം കൂട്ടുകാരി ആവ്‌ലിനുമായി പ്രിയക്കുണ്ടായിരുന്നു. ആവ്‌ലിൻ രാജേഷിനെ വിവാഹം കഴിച്ചതിനെ തുടർന്ന് ഇവരുടെ രണ്ടുപേരുടെയും വീട്ടുകാരുമായി തെറ്റി ഇവർ പറവൂരിൽ തന്നെ മാറി താമസിക്കുകയായിരുന്നു. ആവ്‌ലിനും ഭർത്താവു രാജേഷിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞു പ്രിയ പലപ്പോഴും സഹായിച്ചിരുന്നു. വിദേശത്തു പോകാൻ ഇരുന്ന ഇവരെ ഏജന്റ് ചതിച്ചതായും ക്യാൻസർ രോഗം ഉണ്ടെനന്നും പറഞ്ഞു ഇവർ പ്രിയയിൽ നിന്നും സഹായങ്ങൾ വാങ്ങിയതായാണു സൂചന. ആവ്‌ലിന്റെ ഭർത്താവു രാജേഷ് പറവൂരിൽ ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. ഇയാൾ അമിത ആർഭാട ജീവിതം നയിക്കുന്ന ആളാണെന്നും ആരോപണമുണ്ട്. പ്രിയയുടെ മരണവുമായി ബന്ധപെട്ടു അറസിറ്റിലായ ദമ്പതികളെ കുറുപ്പുംപടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. വഞ്ചന കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.