- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പാൽക്കുളം മേട്ടിൽ; ഇരുവരെയും കാണാതായത് അഞ്ചുദിവസം മുമ്പ്
ചെറുതോണി: ഇടുക്കി അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കളുടെ മൃതദേഹം പാൽക്കുളം മേട്ടിൽ കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ഇവരെ അടിമാലി മാങ്കടവിൽ നിന്ന് കാണാതായത്.
ചെറുതോണി പാൽക്കുളമേട്ടിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്.
ഏപ്രിൽ 13-നാണ് കമിതാക്കളെ കാണാതാകുന്നത്. ഇതേത്തുടർന്ന് അടിമാലി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ഇവർ ഉപയോഗിച്ച ബൈക്ക് പാൽക്കുളം മേട്ടിൽനിന്ന് 14ന് കണ്ടെത്തിയിരുന്നു. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ