- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്ന് വാങ്ങാനെത്തി സൗഹൃദമുണ്ടാക്കി; ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞ് കടയ്ക്ക് അകത്ത് കയറി; പൊലീസ് ചമഞ്ഞെത്തി അനാശാസ്യം ആരോപിച്ച് മെഡിക്കൽ ഷോപ്പുടമയെ കവർച്ച ചെയ്തു; സുജയും സജിയും ചേർന്ന് നടത്തുന്ന തട്ടിപ്പിന്റെ കഥ
തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മെഡിക്കൽ സ്റ്റോറുടമ ദീപക്കിനെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവർച്ച ചെയ്തത് സൗഹദത്തിന്റെ പേരിൽ. കഴിഞ്ഞ കുറേ വർഷങ്ങളായി സമാന രീതിയിൽ തട്ടിപ്പ് നടത്തുന്നവരാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയാലതവർ. മുണ്ടക്കയം കുട്ടിക്കൽ മൂന്നുപാറ തടത്തിൽ സുജ (30), റാന്നി ഈട്ടിച്ചുവട് പിലാപ്പാറ പതാലിൽ ഷാജഹാൻ (ഷാജി 36), ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടിൽ അനിൽ മാത്യു (പുള്ള് 36), റാന്നി ബ്ലോക്ക്പടി പവ്വത്ത് മേൽമുറിയിൽ രാജീവ് (പൊന്നിക്കണ്ണൻ 30), പത്തനംതിട്ട കുമ്പഴ അമീർ മൻസിലിൽ ഷീജ മുഹമ്മദ് (40) ,ചങ്ങനാശേരി വാഴപ്പള്ളി ആലുങ്കൽ സജി വർഗീസ് (35), ചെങ്ങന്നൂർ തിരുവൻവണ്ടൂർ വാലുപറമ്പിൽ ബിനു തോമസ് (മീനു25) എന്നിവരാണ് അറസ്റ്റിലായത്.ചിലരെകൂടി ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരവിപേരൂർ ജംഗ്ഷനിൽ ദീപക്കിന്റെ ഉടമസ്ഥതയിലുള്ള ദേവി മെഡിക്കൽസ് സ്റ്റോറിൽ ഇടയ്ക്കിടെ മരുന്ന് വാങ്ങാനെത്താറുണ്ടായിരുന്ന സുജ സൗഹൃദത്തിലൂടെ തട്ടിപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷീജയെയും കൂട്ടി വന്ന സുജ ബാ
തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മെഡിക്കൽ സ്റ്റോറുടമ ദീപക്കിനെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവർച്ച ചെയ്തത് സൗഹദത്തിന്റെ പേരിൽ. കഴിഞ്ഞ കുറേ വർഷങ്ങളായി സമാന രീതിയിൽ തട്ടിപ്പ് നടത്തുന്നവരാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയാലതവർ.
മുണ്ടക്കയം കുട്ടിക്കൽ മൂന്നുപാറ തടത്തിൽ സുജ (30), റാന്നി ഈട്ടിച്ചുവട് പിലാപ്പാറ പതാലിൽ ഷാജഹാൻ (ഷാജി 36), ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടിൽ അനിൽ മാത്യു (പുള്ള് 36), റാന്നി ബ്ലോക്ക്പടി പവ്വത്ത് മേൽമുറിയിൽ രാജീവ് (പൊന്നിക്കണ്ണൻ 30), പത്തനംതിട്ട കുമ്പഴ അമീർ മൻസിലിൽ ഷീജ മുഹമ്മദ് (40) ,ചങ്ങനാശേരി വാഴപ്പള്ളി ആലുങ്കൽ സജി വർഗീസ് (35), ചെങ്ങന്നൂർ തിരുവൻവണ്ടൂർ വാലുപറമ്പിൽ ബിനു തോമസ് (മീനു25) എന്നിവരാണ് അറസ്റ്റിലായത്.ചിലരെകൂടി ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇരവിപേരൂർ ജംഗ്ഷനിൽ ദീപക്കിന്റെ ഉടമസ്ഥതയിലുള്ള ദേവി മെഡിക്കൽസ് സ്റ്റോറിൽ ഇടയ്ക്കിടെ മരുന്ന് വാങ്ങാനെത്താറുണ്ടായിരുന്ന സുജ സൗഹൃദത്തിലൂടെ തട്ടിപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷീജയെയും കൂട്ടി വന്ന സുജ ബാത്‌റൂമിൽ പോകണമെന്ന് ദീപക്കിനോട് പറഞ്ഞു. പിന്നിലുള്ള വീട്ടിലെ ബാത്‌റൂമിൽ പോകാൻ ദീപക് അനുവദിച്ചു. കുറെ കഴിഞ്ഞിട്ടും യുവതികൾ തിരികെ വരാതായപ്പോൾ ഇവരെ അന്വേഷിച്ച് ദീപക് അവിടെയെത്തി. സുജയെ കാത്ത് ബാത്ത് റൂമിന് പുറത്തുനിൽക്കുകയായിരുന്ന ഷീജയോട് ദീപക്ക് സംസാരിച്ചു കൊണ്ടുനിൽക്കെ ഷാജഹാനും അനിൽ മാത്യുവും രാജീവും അവിടേക്ക് ഓടിക്കയറി. പൊലീസുകാരാണെന്നും അനാശാസ്യം നടക്കുന്നതറിഞ്ഞ് വന്നതാണെന്നും പറഞ്ഞു. പുറത്തുകിടക്കുന്ന പൊലീസ് ജീപ്പിൽ കയറണമെന്നാവശ്യപ്പെട്ടു. സ്ത്രീകളെ ഒപ്പം നിറുത്തി ഫോട്ടോയെടുക്കാനും ശ്രമിച്ചു. പണം നൽകിയാൽ കേസൊതുക്കാമെന്ന് പറഞ്ഞെങ്കിലും ദീപക് വിസമ്മതിച്ചു. അപ്പോൾ ബലമായി പിടിച്ചുനിറുത്തി ആറു പവന്റെ മാലയും ഒരു പവന്റെ മോതിരവും അലമാരയിലുണ്ടായിരുന്ന 15,000 രൂപയും മൊബൈൽ ഫോണും കവർന്ന് സംഘം സ്ഥലംവിട്ടു.
സജിയുടെ വലയിൽ വീണാൽ കുടുങ്ങിയതുതന്നെ. ഇരകളെ കണ്ടെത്തി സ്ത്രീകളുടെ അടുത്ത് എത്തിക്കും. ഗൾഫിൽ നിന്നോ മറ്റോ അവധിക്ക് നാട്ടിലെത്തിയവരാണെന്ന് കണ്ടാൽ മദ്യവും മദിരാക്ഷിയുമുൾപ്പെടെ അടിച്ചുപൊളിക്കാനുള്ള സെറ്റപ്പുകളെല്ലാം തന്റെ പക്കലുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തും. സുന്ദരികളായ ചില യുവതികളുടെ ഫോട്ടോയും മൊബൈലിൽ കാണിക്കും. താൽപ്പര്യമുണ്ടെന്ന് അറിയിക്കേണ്ട താമസം സജി ആളുമായി നേരെ തന്റെ താവളത്തിലെത്തും. ഗസ്റ്റുണ്ടെന്ന് സജി ഫോണിൽ വിളിച്ച് അറിയിച്ചശേഷം എത്തുന്നതിനാൽ അതിഥിയെ വരവേൽക്കാൻ തയ്യാറെടുത്ത് ആളുമുണ്ടാകും. സുന്ദരിമാരായി അവതരിക്കുന്ന സുജ, ഷീജ,മീനു എന്നിവരുടെ നിൽപ്പ്. അതിഥിയെ മുറിയിലേക്ക് ആനയിച്ചാൽ ഇഷ്ടമുള്ള ബ്രാൻഡ് വരുത്തി ചിയേഴ്‌സ് പറഞ്ഞ് കമ്പനി കൂടുകയാണ് രീതി.
മദ്യത്തിനൊപ്പം ആഹാരവും നൽകി അതിഥിയെ തങ്ങളുടെ വലയിലാക്കുന്ന സംഘം ഇതിനിടെ ശാരീരിക ബന്ധത്തിലുൾപ്പെടെ എന്തിനും മുതിരും. ഇടയ്ക്കിടെ മാറി മാറി കമ്പനി നൽകി ഇരയെ മദ്യലഹരിയിൽ ബോധം കെടുത്തിയശേഷം അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും കൈയിലുള്ള പണവും കരസ്ഥമാക്കി ഓട്ടോയിൽ കയറ്റി എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കും. ബോധം വീണ്ടുകിട്ടുമ്പോഴാകും തനിക്ക് പിണഞ്ഞ അമളി ഇവർക്ക് ബോദ്ധ്യമാകുക. തട്ടിപ്പിനിരയായ സംഭവം തിരിച്ചറിഞ്ഞ് പണവും സ്വർണവും തേടി വരുന്നവരെ ഭീഷണിപ്പെടുത്തിയോ ഗുണ്ടാ സംഘങ്ങളെ നിയോഗിച്ചോ തിരിച്ചയ്കക്കുകയാണ് ഇവരുടെ രീതി.
സ്ത്രീകളുമൊത്തുള്ള മദ്യപാനവും ശാരീരിക ഇടപെടലുകളും തങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിത്തും. തിരുവല്ല സംഭവത്തിന് തൊട്ടുമുമ്പേ ചങ്ങനാശേരിയിൽ സജിയും പത്തനംതിട്ടയിൽ സുജയും രണ്ടുപേരെ തട്ടിപ്പിനിരയാക്കിയതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ജനുവരിയിൽ സജി ചങ്ങനാശേരിയിലെ ബാറിൽവച്ച് പരിചയപ്പെട്ടയാളെയാണ് തട്ടിപ്പിനിരയാക്കിയത്.