- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആണുങ്ങളുടെ സ്വന്തം നാട് പെൺമതിൽ കെട്ടാനുള്ള ചർച്ച.. കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ ഇല്ല'; സുനീതാ ടീവിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റായി 'ഗേ ക്ലബ്ബ്' എന്നെഴുതി പരിഹസിച്ച് സുജ സൂസൻ ജോർജ്ജ്; പെൺമതിലിനും ആൺകോയ്മകൾ എന്ന വിമർശനം കടുക്കുമ്പോൾ സംഘാടനത്തിലെ വനിതാ സാന്നിധ്യമില്ലായ്മ ചൂണ്ടി വിമർശിച്ച് മലയാളം മിഷൻ ഡയറക്ടർ
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മറികടക്കാൻ വേണ്ടി സിപിഎം സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന്റെ ഭാഗമായി വനിതാ മതിൽ തീർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എന്നാൽ, വനിതാ മതിൽ തീർക്കാനുള്ള സംഘാടനത്തന്റെ വേദിയിലോ സംഘടനാ സമിതിയിലോ വനിതാകളാരും ഉണ്ടായിരുന്നില്ല. ഇത് സൈബർ ലോകത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ സി പി സുഗതനെ പോലുള്ളവരെ ജോയിന്റ് കൺവീനർ ആക്കിയതും വിമർശനത്തിന് ഇടയാക്കി. ഇതിനിടെ വനിത മതിൽ തീർക്കുന്ന സംഘടനാ സമിതിയിലെ ആൺകോയ്മയെ വിമർശിച്ചു കൊണ്ട് മലയാള മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജും രംഗത്തെത്തി. സുനീതാ ടീവീ എന്ന ഇടതു സഹയാത്രിക ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന് കമന്റായി സുജ സൂജൻ ജോർജ്ജ് കമന്റിലൂടെ തന്നെ തന്റെ അതൃത്പി പ്രകടമാക്കി. 'ആണുങ്ങളുടെ സ്വന്തം നാട് പെൺമതിൽ കെട്ടാനുള്ള ചർച്ച.. കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ ഇല്ല' എ
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മറികടക്കാൻ വേണ്ടി സിപിഎം സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന്റെ ഭാഗമായി വനിതാ മതിൽ തീർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എന്നാൽ, വനിതാ മതിൽ തീർക്കാനുള്ള സംഘാടനത്തന്റെ വേദിയിലോ സംഘടനാ സമിതിയിലോ വനിതാകളാരും ഉണ്ടായിരുന്നില്ല. ഇത് സൈബർ ലോകത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ സി പി സുഗതനെ പോലുള്ളവരെ ജോയിന്റ് കൺവീനർ ആക്കിയതും വിമർശനത്തിന് ഇടയാക്കി.
ഇതിനിടെ വനിത മതിൽ തീർക്കുന്ന സംഘടനാ സമിതിയിലെ ആൺകോയ്മയെ വിമർശിച്ചു കൊണ്ട് മലയാള മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജും രംഗത്തെത്തി. സുനീതാ ടീവീ എന്ന ഇടതു സഹയാത്രിക ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന് കമന്റായി സുജ സൂജൻ ജോർജ്ജ് കമന്റിലൂടെ തന്നെ തന്റെ അതൃത്പി പ്രകടമാക്കി. 'ആണുങ്ങളുടെ സ്വന്തം നാട് പെൺമതിൽ കെട്ടാനുള്ള ചർച്ച.. കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ ഇല്ല' എന്നായിരുന്നു സുനീതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് കമന്റായി 'ഗേ ക്ലബ്ബ്' എന്നെഴുതുകയായിരുന്നു സുജ സൂസൻ ജോർജ്ജ്.
കേരളത്തിലെ സമുദായ സംഘടനകളിലെ തലപ്പത്ത് സ്ത്രീകൾ ഇല്ലാതിരുന്ന കാര്യത്തെയാണ് സുനീത വിമർശിച്ചതെങ്കിലും ആണുങ്ങളില്ലാത്ത ആ വേദിയെ 'ഗേ ക്ലബ്ബ്' എന്നു വിമർശിച്ചത് സ്ത്രീകൾ എത്താത്തതിലെ അതൃപ്തി വ്യക്തമാണ്. നവോത്ഥാന വനിതാ മതിൽ പണിയാൻ ഇറങ്ങുന്ന സർക്കാറിന് ഇക്കാര്യത്തിൽ ഇടതു അനുഭാവികളുടെ ഭാഗത്തു നിന്നും വിമർശനം നേരിടേണ്ടി വരുന്നു എന്നതാണ് കാര്യം. അതേസമയം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സമുദായ സംഘടനകളുടെ നേതാക്കളാണ് പങ്കെടുത്തത്. ഈ സംഘടനകളുടെ തലപ്പത്ത് വനിതകൾ ഇല്ലാത്തതാണ് പ്രശ്‌നമെന്നും ചിലർ ചൂണ്ടിക്കാട്ടി. യോഗത്തിലേക്ക് സി കെ ജാനുവെനിയെും സർക്കാർ വിളിച്ചിരുന്നു. എന്നാൽ അവർ യോഗത്തിന് എത്തിയതുമില്ല. ഇക്കാര്യവും ചിലർ ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ 'വനിതകളില്ലാത്ത വേദികൾ മന്ത്രിമാർ ബഹിഷ്‌ക്കരിക്കണം' എന്നും സുജ സൂസൻ ജോർജ്ജ് ഫേസ്‌ബുക്കിൽ എഴുതി. വനിതാ മതിൽ സംഘടിപ്പിക്കാനുള്ള വേദിയിലെ വനിതകളുടെ അസാന്നിധ്യമാണ് ഈ പോസ്റ്റിന് ആധാരമായതെന്ന കാര്യവും വ്യക്തമാണ്. 'ഒരു സ്ത്രീയുടെ എങ്കിലും പേര് മതിലിൽ എഴുതണം' എന്നും അവർ കുറിക്കുകയുണ്ടായി.
അതേസമയം സമുദായ- ജാതിസംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ട് നവോത്ഥാനമൂല്യ സംരക്ഷണത്തിന് കേരളമെമ്പാടും 'വനിതാ മതിൽ' തീർക്കാനുള്ള തീരുമാനത്തെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവനെ പോലുള്ളവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷ് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:
സമുദായ- ജാതിസംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ട് നവോത്ഥാനമൂല്യ സംരക്ഷണത്തിന് കേരളമെമ്പാടും 'വനിതാ മതിൽ' ഉണ്ടാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്തി ! എത്ര സ്ത്രീകളുണ്ടായിരുന്നു നേതാവേ ആ തീരുമാനം എടുക്കുന്ന നേതൃത്വത്തിൽ? എത്ര സ്ത്രീകളോട് നിങ്ങളിത് കൂടിയാലോചിച്ചു? അതോ കേരളത്തിലെ സ്ത്രീകളുടെ ചുക്കാൻ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ? സർക്കാർ പരിപാടിക്ക് ആള് തികയ്ക്കാൻ പാവം കുടുംബശ്രീ സ്ത്രീകളെ നിർബന്ധിച്ചു കൊണ്ടുവരുന്നത് പോലെയാണെന്ന് കരുതുന്നുണ്ടോ നവോത്ഥാനത്തിലെ സ്ത്രീപ്രാതിനിധ്യം? കഷ്ടം ! നവകേരള നവോത്ഥാന നിർമ്മാണത്തിൽ ഇതൊരു രാഷ്ട്രീയ അശ്ലീലം ആണ്.
Edit (അങ്ങനെ ഒരാശയം ചർച്ചയിൽ ഉയർന്നുവെന്ന് പറയാം. കേരളത്തിലെ സ്ത്രീകൾ അതിനോട് പ്രതികരിക്കണം എന്നു പറയാം. തീരുമാനമെടുത്തിട്ട് നടപ്പാക്കാൻ വിളിക്കുന്നതും ഇതും തമ്മിൽ വ്യത്യാസമുണ്ട്). നവോത്ഥാന മൂല്യത്തിനു വനിതാമതിൽ വളരേനല്ല ആശയമാണ്. അത് തീരുമാനിക്കേണ്ടത് ആണുങ്ങളല്ല. സ്ത്രീകളാണ്. അവരെ ആ തീരുമാനമെടുക്കൽ പ്രക്രിയയുടെ നേതൃത്വത്തിൽ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്തമാണ് രാഷ്ട്രീയ നേതൃത്വം ആദ്യം കാണിക്കേണ്ടത്.
എണ്ണത്തിൽ പകുതിയിലധികം വരുന്ന സ്ത്രീകളെ സംബന്ധിച്ച നയതീരുമാനങ്ങളിൽ മുഖ്യമന്ത്രിയെ ഉപദേശിക്കാൻ ഒരു വനിതയുടെ കുറവുണ്ട്, ഉപദേശകകൂട്ടത്തിൽ. Off: എന്നെ represent ചെയ്യാൻ ഒരു സമുദായ നേതാവിനും ഞാൻ വക്കാലത്തുകൊടുത്തിട്ടില്ല. ഞാനത് നൽകിയിരിക്കുന്നത് ങഘഅ മാർക്കാണ്. എന്റെ ങഘഅ യോ സർക്കാരോ വിളിച്ചാൽ ഞാൻ പരിപാടികൾക്ക് പോകും. നിങ്ങളിൽ എത്രപേർ ജാതിസംഘടനകൾ പറഞ്ഞാൽ തെരുവിലിറങ്ങും? സർക്കാറുണ്ടാക്കിയ ലിസ്റ്റിന്റെ മാനദണ്ഡം എന്താണ്?