- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വീട്ടിൽ വച്ച് പരിചയം തുടങ്ങി; ഫോൺ നമ്പർ വാങ്ങി നൽകിയത് വിവാഹ വാഗ്ദാനം; ആളൊഴിഞ്ഞ പറമ്പിലും പാറ ഇടുക്കുകളിലും എത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; നാട്ടുകാർ കറക്കം പിടിച്ചപ്പോൾ പത്താംക്ലാസുകാരി സത്യം പറഞ്ഞു; പരിശോധനയിൽ പീഡനം തെളിഞ്ഞു; കിളിമാനൂരുകാരൻ സുജിത്ത് അഴിക്കുള്ളിൽ
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ ചെങ്കികുന്ന് അനിഭവനിൽ പത്തൊമ്പത് വയസ്സുള്ള സുജിത്താണ് പിടിയിലായത്.
കടയ്ക്കൽ സ്വദേശിനിയായ പതിനഞ്ചുകാരിയെ ബന്ധു വീട്ടൽവച്ചാണ് ഇയാൾ പരിചയപ്പെടുന്നത്. കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് സ്‌കൂളിൽ പോകുന്ന സമയങ്ങളിൽ കിളിമനൂർ, കടയ്ക്കൽ ടൗൺഹാളിനു സമീപം, ചണ്ണപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചു. കൂടുതലും ആളൊഴിഞ്ഞ പറമ്പുകളിലും പാറഇടുക്കുകളിലും കൊണ്ട് പോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.
നിരന്തരം പെൺകുട്ടിയുമായി ഇയാൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ കുട്ടിയുടെ ബന്ധുകളെ വിവരം അറിയിപ്പിച്ചു. കുട്ടിയുടെ രക്ഷകർത്താകൾ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും കടയ്ക്കൽ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയതിനു ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ പീഡനം സ്ഥിരീകരിച്ചു. തുടർന്ന് കിളിമാനൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തപ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ