- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്റ് ചെയതത് അയ്യങ്കാളിയുടെ കൊച്ചുമകളെ; കെജിബിക്ക് എതിരെ നരവംശശാസ്ത്ര പഠനത്തിന് ഉത്തരവിട്ട ഐഎഎസുകാരി; വിവാഹത്തിലൂടെ മേനോനായ സുമനയ്ക്കുള്ളത് അഴിമതിരഹിത പ്രതിച്ഛായ
തിരുവനന്തപുരം: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ചീഫ് സെക്രട്ടറി സസ്‌പെന്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ അയ്യൻകാളിയുടെ കൊച്ചുമകൾ. അഴിമതിയ്‌ക്കെതിരേയും സർക്കാർ സർവ്വീസിലെ ജാതിയതയ്ക്ക് എതിരേയും എന്നും ശബ്ദമുയർത്തിയ ഉദ്യാഗസ്ഥയായിരുന്നു സുമൻ എൻ മേനോൻ. അതുകൊണ്ട് തന്നെ സർക്കാർ സർവ്വീസിൽ സുപ്രധാന വകുപ്പുകളൊന്നും അയ്യൻകാളിയുടെ കൊച്ച
തിരുവനന്തപുരം: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ചീഫ് സെക്രട്ടറി സസ്‌പെന്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ അയ്യൻകാളിയുടെ കൊച്ചുമകൾ. അഴിമതിയ്‌ക്കെതിരേയും സർക്കാർ സർവ്വീസിലെ ജാതിയതയ്ക്ക് എതിരേയും എന്നും ശബ്ദമുയർത്തിയ ഉദ്യാഗസ്ഥയായിരുന്നു സുമൻ എൻ മേനോൻ. അതുകൊണ്ട് തന്നെ സർക്കാർ സർവ്വീസിൽ സുപ്രധാന വകുപ്പുകളൊന്നും അയ്യൻകാളിയുടെ കൊച്ചു മകൾക്ക് ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അതൃപ്തിയും പ്രശ്‌നങ്ങളുമാണ് സുമന എൻ മേനോന്റെ സസ്‌പെൻഷന് കാരണമെന്നാണ് സൂചന. അതിവേഗമെടുത്ത തീരുമാനം പ്രതിഷേധങ്ങൾ ശക്തമാക്കിയിരുന്നു.
സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നു സുമന എൻ.മേൻ. സൈനികക്ഷേമ ബോർഡ് യോഗം ഇന്നലെ ചേരണമെന്ന് ചീഫ് സെക്രട്ടറി ജിജിതോംസൺ നിർദ്ദേശിച്ചിരുന്നു. എന്നാൽ, യോഗം വിളിച്ചുചേർക്കേണ്ട സുമന മേനോൻ ഇന്നലെ ഓഫീസിൽ ഹാജരായില്ല. തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്റ് ചെയ്ത് പലവിധ സംശയങ്ങൾക്കും ഇട നൽുകന്നുണ്ട്. സർക്കാരിനുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. പലപ്പോഴും തനിക്ക് നല്ല വകുപ്പുകൾ നൽകാത്തത് സുമനാ എൻ മോനോൻ ചോദ്യം ചെയ്തിരുന്നു. അയ്യൻങ്കാളിയുടെ കൊച്ചുമകളായ സുമനാ എൻ മോനോൻ ഡെപ്യൂട്ടി കളക്ടറായി ആണ് ജോലിയിൽ പ്രവേശി്ച്ചത്. പിന്നീട് ഐഐഎസ് കൺഫർ ചെയ്തു കിട്ടുകയായിരുന്നു.
മലപ്പുറം കളക്ടർ ഉൾപ്പെടെയുള്ള പദവികളിൽ സുമനാ തിളങ്ങി. ഇതിനിടെയിൽ മിശ്രവിവാഹത്തിലൂടെ സുമനാ, സുമനാ എൻ മോനോനായി മാറുകയായിരുന്നു. ജോലിക്കിടെ ബാഹ്യ ഇടപെടലുകൾ അനുവദിക്കാതെ വന്നതോടെ ഒതുക്കൽ തുടങ്ങി. സെക്രട്ടറി കേഡറിലേക്ക് ഉയർത്തപ്പെട്ടിട്ടും അയ്യൻങ്കാളിയുടെ കൊച്ചുമകൾക്ക് അർഹിക്കുന്ന ചുമതലയൊന്നും കിട്ടയില്ല. 1996 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ സുമനയ്ക്ക് പൊതുഭരണ വകുപ്പിൽ സൈനികക്ഷേമത്തിന്റെ ചുമതല മാത്രമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട അതൃപ്തി മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നടപടി വരുന്നത്. 2011ൽ ലാൻഡ് ബോർഡിന്റെ ചുമതയുണ്ടായിരുന്നു സുമനയ്ക്ക് വലത് സർക്കാര് എത്തിയടോയാണ് കഷ്ടകാലം തുടങ്ങുന്നത്. ഇതിലെ അവസാനത്തെ സംഭവമാണ് സസ്‌പെൻഷൻ.
ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നു സൈനികക്ഷേമ വകുപ്പു സെക്രട്ടറി സുമന എൻ. മേനോനെ മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്തു എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ശുപാർശയ്ക്ക് അഖിലേന്ത്യാ സർവീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അംഗീകാരം നൽകുകയായിരുന്നു. സസ്‌പെൻഷൻ എന്നത് അച്ചടക്ക നടപടിയല്ല. സസ്‌പെൻഷന് ശേഷം വിശധീകരണം ചോദിക്കാൻ വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ചട്ടം ലംഘനമൊന്നുമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സർക്കാർ നൽകുന്ന വിശദകീരണം. തീരെ അപ്രധാനമായ വകുപ്പാണ് സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറി. പൊതുഭരണ വകുപ്പിന് കീഴിയുള്ള ഈ വിഭാഗത്തിന് മാത്രമായി സെക്രട്ടറിമാരെ നിയമിക്കാറില്ല. മിക്കവാറും പൊതുഭരണ സെക്രട്ടറിക്ക് തന്നെ ചുമതല നൽകുകയാണ് പതിവ്. എന്നാൽ സുമനാ മേനോനെ ഒതുക്കാനായി പൊതുഭരണ വകുപ്പിൽ നിന്ന് സൈനിക ക്ഷേമം മാത്രം അടർത്തിയെടുക്കുകയായിരുന്നു.
ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പതിവായി പങ്കെടുക്കാറില്ലെന്നു സുമന എൻ. മേനോനെതിരെ പരാതിയുണ്ട്. സഹപ്രവർത്തകരോടു മോശമായി പെരുമാറുക, പലരോടും പരുഷമായി സംസാരിക്കുക തുടങ്ങി ഒട്ടേറെ പരാതികൾ ഇവർക്കെതിരെ ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ സൈനികക്ഷേമം സംബന്ധിച്ചു ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ വകുപ്പു സെക്രട്ടറിയായിട്ടും അവർ പങ്കെടുത്തില്ല. സൈനിക പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽനിന്നു വിട്ടുനിന്നതാണു സസ്‌പെൻഷനിലേക്കു നയിച്ചത്. ഏറെക്കാലം പട്ടികവർഗ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു ഇവർ. പരാതികളെ തുടർന്നാണു താരതമ്യേന അപ്രധാന വകുപ്പിന്റെ സെക്രട്ടറിയായി സ്ഥലംമാറ്റിയതെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാല് പട്ടിക വർഗ വകുപ്പിന്റെ ചുമതലയിലുള്ളപ്പോൾ എടുത്ത തീരുമാനമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനുമായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ജാതി സ്ഥിരീകരിക്കാൻ നരവംശശാസ്ത്ര പഠനം നടത്തണമെന്ന് സുമനാ എൻ മേനോൻ ഉത്തരവിട്ടിരുന്നു. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതിവർഗ വികസന വകുപ്പാണ് മുൻ ചീഫ് ജസ്റ്റിസിന്റെ ജാതി നിർണയിക്കാൻ വിദഗ്ധ ഏജൻസിയായ കിർത്താഡ്‌സിനോട് നിർദേശിച്ചിരിക്കുന്നത്. വകുപ്പ് സെക്രട്ടറി സുമന എൻ. മേനോൻ പുറത്തിറക്കിയ ഉത്തരവിൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് പുറമെ പരാതിയുയർന്ന 13 പേരുടെ കാര്യത്തിലും നരവംശ പഠനം നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഇത് സർക്കാരിന്റെ അതൃപ്തിക്ക് കാരണമായി. ഇതോടെ സ്ഥലം മാറ്റുകയായിരുന്നു. സുമനയുടെ മാറ്റത്തിന് ശേഷം ഇക്കാര്യത്തിലെ അന്വേഷണവും വഴിമുട്ടിയെന്നാണ് സൂചന. 2012 ജനുവരി ഏഴിന് പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റ് കുട്ടൻ കട്ടച്ചിറയാണ് ഇത് സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകിയിരുന്നത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും 13 പേർക്കുമെതിരെ ഗൗരവമായ ആരോപണമാണ് പരാതിയിലുള്ളതെന്ന് ഉത്തരവിൽ പറയുന്നു. പട്ടികജാതിവർഗ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള 1996ലെയും 2008ലെയും നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരം വിശദമായ നരവംശപഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കിർത്താഡ്‌സിനുള്ള നിർദ്ദേശം.
സി.എസ്.ഐ സഭയിൽനിന്ന് ദലിത് സമുദായത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടയാളാണ് കെ.ജി. ബാലകൃഷ്ണനും കുടുംബാംഗങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടൻ കട്ടച്ചിറ പരാതി നൽകിയിരുന്നത്. അതേസമയം ഇപ്പോഴത്തേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ഉയർത്തിയ വാദം. എന്നാൽ ഇത് സുമനാ എൻ മേനോൻ അംഗീകരിച്ചില്ല. ഇതോടെ സർക്കാരിന്റെ അപ്രിയക്കാരുടെ പട്ടികയിൽ സുമനാ എൻ മേനോനും എത്തുകയായിരുന്നു.