- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുമാത്രയിലെ ഭൂചലനത്തിൽ മരണം നൂറുകവിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും; അവശിഷ്ടങ്ങളിൽ കുടുങ്ങി നിരവധിപ്പേർ; റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറുകവിഞ്ഞു. നൂറുകണക്കിനു പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. സുമാത്രയിലെ അചെ പ്രവിശ്യയിൽ പ്രാദേശികസമയം ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. നിരവധിപ്പേർ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പലരും ഉറക്കത്തിലായിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സൈന്യവും പൊലീസും അടക്കം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കിവരുന്നു. ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറുകവിഞ്ഞു. നൂറുകണക്കിനു പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു.
സുമാത്രയിലെ അചെ പ്രവിശ്യയിൽ പ്രാദേശികസമയം ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. നിരവധിപ്പേർ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പലരും ഉറക്കത്തിലായിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സൈന്യവും പൊലീസും അടക്കം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കിവരുന്നു. ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Next Story