- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ അവശനിലയിൽ വീണുകിടന്ന കുളത്തിൽ അയൽവാസിയുടെ മൃതദേഹം; 22 കാരന്റെ കഴുത്തിൽ മുറിവേറ്റ പാടും; ദുരൂഹതയാരോപിച്ച് മൃതദേഹം മാറ്റുന്നത് തടഞ്ഞ് നാട്ടുകാരും; ഓമല്ലൂർ പറയനാലിയിൽ സംഘർഷാവസ്ഥ
പത്തനംതിട്ട: യുവാവിന്റെ മൃതദേഹം കുളത്തിൽ, ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കഴുത്തിൽ മുറിവേറ്റ പാട് കണ്ടതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാർ യുവാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കാതെ ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ്. ഓമല്ലൂർ- പ്രക്കാനം റൂട്ടിൽ പറയനാലി വഴിയമ്പലം കുളത്തിൽനിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതും വീട്ടമ്മയെ രക്ഷപ്പെടുത്തിയതും. ഓമല്ലൂർ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകൻ സുമേഷി(22)ന്റെ മൃതദേഹമാണ് കുളത്തിന്റെ അടിയിൽനിന്നു ഫയർഫോഴ്‌സ് കണ്ടെടുത്തത്. ഒപ്പം കുളത്തിലുണ്ടായിരുന്നതു പറയാനാലി കല്ലുംപുറത്തു പ്രസാദിന്റെ ഭാര്യ ബിന്ദു(35)വായിരുന്നു. ഇരുവരും തൊട്ടടുത്ത അയൽവാസികളാണ്. ഇന്നു രാവിലെ അഞ്ചരയോടെ പത്രം ഏജന്റ് ഇതുവഴി പോയപ്പോൾ സുമേഷ് ഒരു ബൈക്കുമായി കുളത്തിന്റെ കരയിൽ നിൽപുണ്ടായിരുന്നു. ചോദിച്ചപ്പോൾ ഒരാളെ കാത്തുനിൽക്കുകയാണെന്നു പറഞ്ഞു. ആറുമണിയോടെയാണ് ബിന്ദുവിനെ കുളത്തിന്റെ കരിങ്കൽപടിയിൽ തൂങ്ങി അവശനിലയിൽ കണ്ടത്. നാട്ടുകാരെത്തി വീട്ടമ്മയെ രക്ഷിച്ച
പത്തനംതിട്ട: യുവാവിന്റെ മൃതദേഹം കുളത്തിൽ, ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കഴുത്തിൽ മുറിവേറ്റ പാട് കണ്ടതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാർ യുവാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കാതെ ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ്.
ഓമല്ലൂർ- പ്രക്കാനം റൂട്ടിൽ പറയനാലി വഴിയമ്പലം കുളത്തിൽനിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതും വീട്ടമ്മയെ രക്ഷപ്പെടുത്തിയതും. ഓമല്ലൂർ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകൻ സുമേഷി(22)ന്റെ മൃതദേഹമാണ് കുളത്തിന്റെ അടിയിൽനിന്നു ഫയർഫോഴ്‌സ് കണ്ടെടുത്തത്. ഒപ്പം കുളത്തിലുണ്ടായിരുന്നതു പറയാനാലി കല്ലുംപുറത്തു പ്രസാദിന്റെ ഭാര്യ ബിന്ദു(35)വായിരുന്നു. ഇരുവരും തൊട്ടടുത്ത അയൽവാസികളാണ്.
ഇന്നു രാവിലെ അഞ്ചരയോടെ പത്രം ഏജന്റ് ഇതുവഴി പോയപ്പോൾ സുമേഷ് ഒരു ബൈക്കുമായി കുളത്തിന്റെ കരയിൽ നിൽപുണ്ടായിരുന്നു. ചോദിച്ചപ്പോൾ ഒരാളെ കാത്തുനിൽക്കുകയാണെന്നു പറഞ്ഞു. ആറുമണിയോടെയാണ് ബിന്ദുവിനെ കുളത്തിന്റെ കരിങ്കൽപടിയിൽ തൂങ്ങി അവശനിലയിൽ കണ്ടത്. നാട്ടുകാരെത്തി വീട്ടമ്മയെ രക്ഷിച്ചു.
ഫയർ ഫോഴ്‌സെത്തി കുളത്തിൽ തെരച്ചിൽ നടത്തിയതോടെയാണ് ഏഴടി താഴ്ചയുള്ള കുളത്തിനടിയിൽനിന്നു സുമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ പാടുണ്ടെന്നു കണ്ടതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ കുളത്തിന്റെ കരയിൽ കിടത്തിയ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കാതെ ഉപരോധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ പൊലീസ് നായയെ കൊണ്ടുവരാൻ അറിയിപ്പു നല്കി കാത്തിരിക്കുകയാണ് പൊലീസ്.
സുമേഷ് ഡിഗ്രി കഴിഞ്ഞ് കംപ്യൂട്ടർ പഠനവും കഴിഞ്ഞിരിക്കുകയായിരുന്നു. അമ്മ സുമാ ദേവി, സഹോദരി സുരേഖ, അച്ഛൻ ഗൾഫിലാണ്. ബിന്ദുവിന്റെ ഭർത്താവ് നാട്ടിലെ കോൺട്രാക്ടറും റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനുമാണ്. വീട്ടമ്മയും മരിച്ച യുവാവും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി നാട്ടുകാർക്കാർക്കും അറിയില്ല.
യുവാവിന് മറ്റൊരു യുവതിയുമായി പ്രണയമുള്ളതായി ചിലർ പറയുന്നുണ്ട്. ഇരുവരും കമിതാക്കളായിരിക്കാമെന്നു സംശയമുള്ളതായി പൊലീസ് പറയുന്നു. പുല്ലും കാടും മൂടി ഉപയോഗിക്കാതെ കിടന്നിരുന്ന വഴിയമ്പലംകുളം അടുത്തയിടെയാണ് പുനരുദ്ധാരണം നടത്തി വൃത്തിയാക്കിയത്.