- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദ പുഷ്‌കർ കൊലപാതക കേസിൽ ശശി തരൂർ ഡൽഹി പൊലീസിനു മുന്നിൽ; അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായത് നോട്ടീസ് ലഭിച്ചതിനെ തുടർന്ന്
ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപതാക കേസിൽ തിരുവനന്തപുരം എംപി ശശി തരൂർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് തരൂർ ഡൽഹി പൊലീസിനു മുന്നിൽ ഹാജരായത്. എസ്ടിഎഫ് വസന്തവിഹാർ കേന്ദ്രത്തിലാണ് തരൂരിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നേരത്തെ തരൂരിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം ലഭിച്ചിരുന്ന
ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപതാക കേസിൽ തിരുവനന്തപുരം എംപി ശശി തരൂർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് തരൂർ ഡൽഹി പൊലീസിനു മുന്നിൽ ഹാജരായത്. എസ്ടിഎഫ് വസന്തവിഹാർ കേന്ദ്രത്തിലാണ് തരൂരിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
നേരത്തെ തരൂരിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം ലഭിച്ചിരുന്നത്. എന്നാൽ അഭിഭാഷകർക്കൊപ്പം തരൂർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുകയായിരുന്നു. തിങ്കളാഴ്ച രാത്രി 7.45ഓടെയാണ് തരൂർ പൊലീസിന് മുമ്പിൽ ഹാജരായത്.
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുമ്പിൽ ഹാജരാകാൻ തരൂരിന് ഡൽഹി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നത് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്. സാക്ഷി എന്ന നിലയിലാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായി നാരായൺ സിങ് അടക്കമുള്ളവർ നൽകി മൊഴി അദ്ദേഹത്തിന് പ്രതികൂലമായിരുന്നു. സുനന്ദ മരണപ്പെടുന്ന ദിവസത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്ക് നടന്നതായി നാരായൺ സിങ് മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തരൂരിൽ നിന്നും പൊലീസ് ചോദിച്ചറിയും.
ചോദ്യം ചെയ്യലിന് ശേഷം തരൂരിനെ അറസ്റ്റ് ചെയ്യുമോ എന്ന സംശയവും സജീവമാണ്. സാക്ഷി എന്ന നിലയിൽ ചോദ്യം ചെയ്യലിനാണ് നോട്ടീസ്. എന്നാൽ മറ്റ് സാക്ഷികളുടെ മൊഴികളുമായി തരൂരിന്റെ വിശദീകരണങ്ങൾ യോജിച്ചില്ലെങ്കിൽ അറസ്റ്റിനാണ് സാധ്യത. കേസിൽ തരൂരിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് ഡൽഹി പൊലീസ് നൽകുന്ന സൂചന. സുനന്ദയും താനും തമ്മിൽ ചെറിയ തെറ്റിധാരണകളുണ്ടായിരുന്നതായി ശശി തരൂർ പൊലീസിന് മൊഴി നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സുനന്ദ പുഷ്‌കർ മരിച്ച് രണ്ടുദിവസങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് തരൂർ പൊലീസിനോട് തങ്ങൾ തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ വിവാഹജീവിതം സന്തോഷകരമായിരുന്നു എന്നും നേരത്തെ മൊഴി നൽകിയിരുന്നു.
സുനന്ദയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ഇൻസൊംനിയ ബാധിച്ച് ഉറക്കമില്ലാത്തതിനാൽ അൽപ്രാക്‌സ് മരുന്നുകഴിച്ചാണ് ഉറങ്ങിയിരുന്നതെന്നും തരൂർ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പുമുതൽ സുനന്ദ ആഹാരം കഴിച്ചില്ലെന്ന് തരൂർ പറഞ്ഞതായും മൊഴിയിലുണ്ട്. ജനുവരി 19ന് തരൂരിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
സുനന്ദ മരിക്കുന്നതിന് മുമ്പ് അവരെ കാണാൻ സുനിൽ തക്രു എന്നൊരാൾ വന്നിരുന്നതായുമെല്ലാമാണ് നാരായണൻ സിങ് പോലസിന് മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ചും പൊലീസ് ചോദിച്ചറിയഉമാെന്ന കാര്യം ഉറപ്പാണ്. സുനന്ദ മരിച്ച ശേഷം ഹോട്ടൽ റൂമിൽ നടന്ന പരിശോധനയിൽ പൊലീസ് രണ്ടു ശൂന്യമായ അൽപ്രാക്‌സ് ഗുളികയുടെ സ്ട്രിപ്പുകൾ കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ആദ്യം സുനന്ദയുടെ മരണം മരുന്നിന്റെ ഓവർഡോസിനാലാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ എയിംസിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുനന്ദയുടെ ശരീരത്തിൽ മരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. സുനന്ദയുടെ മൃതദേഹത്തിനരികിൽ ആരെങ്കിലും അൽപ്രാക്‌സ് ഗുളികയുടെ ഒഴിഞ്ഞ സ്ട്രിപ്പുകൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
2014 ജനുവരി 17ന് രാത്രി എട്ടു മണിയോടെയാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ ഡൽഹിയിലെ ലീലാ ഹോട്ടലിലെ മൂന്നുറ്റിനാൽപ്പത്തിയഞ്ചാം നമ്പർ മുറിയിൽ കണ്ടെത്തിയത്. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ എയിംസ് ഡോക്ടർ സുധീർ ഗുപ്ത ജനുവരി 20ന് വ്യക്തമാക്കിയിരുന്നു. സുനന്ദ മരിക്കുമ്പോൾ ശശി തരൂർ കേന്ദ്ര മന്ത്രിയായിരുന്നു. സുനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ ഉന്നത തലത്തിൽ നിന്ന് ഇടപെടൽ ഉണ്ടായി എന്ന് മാസങ്ങൾക്ക് ശേഷം എയിംസ് ഡോക്ടർ സുധീർ ഗുപ്ത നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
തുടർന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുനഃപരിശോധനക്ക് വിധേയമാക്കിയതും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തത്. ഒരുവർഷത്തോളം ഇഴഞ്ഞുനീങ്ങിയ ശേഷം രണ്ടാഴ്ച മുമ്പാണ് കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായത്. എയിംസിന്റെ പുതിയ മെഡിക്കൽ റിപ്പോർട്ടാണ് ഇതിന് കാരണം. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് റിപ്പോർട്ട് സ്ഥിരീകരിച്ചു. സുനന്ദ മരിച്ച മുറിയിൽ പിടിവലിയുടെ തെളിവുകളും കിട്ടി. ഇതോടെ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തു. ആരേയും പ്രതിചേർത്തതുമില്ല.
സാഹചര്യ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും വച്ച് സുനന്ദയെ വിഷം കുടിപ്പിച്ചോ, കുത്തിവച്ചോ കെന്നാതാകാമെന്നും പൊലീസ് സംശയിക്കുന്നു. കേസിലെ ഏതാണ്ട് പ്രധാനപ്പെട്ട എല്ലാ സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇനി ചോദ്യം ചെയ്യാനുള്ളത് ശശി തരൂരിനെയാണ്. കിട്ടിയ മൊഴികളിൽ പലതും ശശി തരൂരിന് എതിരാണെന്നാണ് സൂചന.