- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന് തലേ ദിവസം സോണിയയെ സുനന്ദ കണ്ടിരുന്നോ? കോൺഗ്രസ് അധ്യക്ഷയയെ കാണാൻ സുനന്ദ സമയമാവശ്യപ്പെട്ടിരുന്നുവെന്ന് സ്വാമിയുടെ ട്വീറ്റ്; കൊലക്കേസിൽ നളിനി സിംഗും മൊഴി നൽകി
ന്യൂഡൽഹി: മരണത്തിന് തലേദിവസം സുനന്ദാ പുഷ്‌കർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്ന സൂചനകളുള്ള ട്വീറ്റുമായി ബിജെപി നേതാവാ സുബ്രഹ്മണ്യം സ്വാമി. ഡൽഹിയിലെ വിവിഐപികൾ താമസിക്കുന്ന സ്ഥലത്ത് ലീലാ ഹോട്ടലിൽ നിന്ന് ജനുവരി 16ന് സുനന്ദ പോയതിന് ഡൽഹി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഈ യാത്ര സോണിയയെ കാണാനായിരുന്നുവെന്ന സൂചന നൽകിയാണ
ന്യൂഡൽഹി: മരണത്തിന് തലേദിവസം സുനന്ദാ പുഷ്‌കർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്ന സൂചനകളുള്ള ട്വീറ്റുമായി ബിജെപി നേതാവാ സുബ്രഹ്മണ്യം സ്വാമി.
ഡൽഹിയിലെ വിവിഐപികൾ താമസിക്കുന്ന സ്ഥലത്ത് ലീലാ ഹോട്ടലിൽ നിന്ന് ജനുവരി 16ന് സുനന്ദ പോയതിന് ഡൽഹി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഈ യാത്ര സോണിയയെ കാണാനായിരുന്നുവെന്ന സൂചന നൽകിയാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്യുന്നത്. മരണത്തിന് തലേദിവസത്തെ സുനന്ദയുടെ കാർ യാത്രയും സുബ്രഹ്മണ്യം സ്വാമിയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
ജനുവരി 16ന് കോൺഗ്രസ് അധ്യക്ഷയെ കാണാൻ അഹമ്മദ് പട്ടേലിനോട് സുനന്ദ സമയം ചോദിച്ചുവെന്നാണ് ട്വീറ്റ്. അതു കിട്ടിക്കാണുമെന്നും സ്വാമി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ടിഡികെ എന്നാണ് ട്വിറ്ററിൽ സോണിയയെ സ്വാമി വിശേഷിപ്പിക്കാറ്. സുനന്ദയുടെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഇത്തരമൊരു ട്വീറ്റ് സ്വാമി പുറത്തുവിടുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് മുതിർന്ന മാദ്ധ്യമ പ്രവർത്തകയായ നളിനി സിങ് മൊഴി നൽകി. സുനന്ദയുടെ മരണത്തിലെ അസ്വാഭാവികത ആദ്യം ചൂണ്ടിക്കാട്ടിയത് നളിനി സിംഗാണ്. സുനന്ദയുടെ അടുത്ത സുഹൃത്തുകൂടിയായ നളിനി സിംഗാണ് ഐപിഎൽ വിവാദത്തിലെ കാണാച്ചരടും സുനന്ദയുടെ മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഐപിഎല്ലുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ സുനന്ദ വെളിപ്പെടുത്താൻ ഇരിക്കെയാണ് മരിച്ചതെന്നാണ് നളിനി സിങ് പറയുന്നത്. തരൂരും മെഹർ തരാരും തമ്മിലെ ബന്ധത്തിന് സുനന്ദയുടെ കൈയിൽ തെളിവുണ്ടെന്നും നളിനി സിങ് നേരത്തെ തന്നെ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന് മൊഴി നൽകിയിരുന്നു. മരണത്തിന് തലേദിവസം രാത്രി സുനന്ദയും നളിനി സിംഗും ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. വിശദമായ മൊഴി തന്നെയാണ് ഡൽഹി പൊലീസിനും നളിനി സിങ് നൽകിയിരിക്കുന്നത്. സുനന്ദയുമായുള്ള സംസാരത്തിന്റെ മുഴുവൻ വിശദാംശങ്ങളും നളിനി സിങ് പൊലീസിന് കൈമാറിയിട്ടുണ്ട്. ശശി തരൂരിനും ഐപിഎല്ലിനും എതിരാണിതെന്നാണ് സൂചന.
അതിനിടെ സുനന്ദ കൊലപ്പെടുത്തിയ ശേഷം ഹോട്ടൽ മുറിയിൽ നിന്ന് വസ്തുവകകൾ മാറ്റിയത് അവിടെ എത്തിയ നാല് പേരിൽ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടു ജോലിക്കാരൻ നാരായൺ സിങ്, തരൂരിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആർ.കെ. ശർമ്മ, കുടുംബ സുഹൃത്ത് സഞ്ജയ് ദിവാൻ, ഡ്രൈവർ ബജ്രംഗി എന്നിവരെയാണ് സംശയം. സുനന്ദയുടെ ചില വസ്ത്രങ്ങളും ചെരുപ്പും മുറിയിൽ നിന്ന് മാറ്റി. മരണം സ്വാഭാവികമാക്കാൻ അൽപ്രാക്‌സ് ഗുളികയും മുറിയിൽ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതുറപ്പിക്കാൻ സംശയമുള്ളവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഹോട്ടൽ മുറിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നത് കണ്ടെന്ന് അവിടുത്തെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ജയ്പൂർ ലിറ്റററി ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തരൂർ ഇപ്പോൾ ഡൽഹിയിൽ ഇല്ല. മടങ്ങിയെത്തിയാൽ ഉടൻ തരൂരിനേയും ചോദ്യം ചെയ്യും. സാക്ഷി മൊഴികളിൽ നിന്നും തെളിവുകളിൽ നിന്നും ബോധ്യപ്പെട്ട പൊരുത്തക്കേടുകളെ കുറിച്ചാകും തരൂരിനോട് തിരക്കുക. ഐപിഎൽ ദുരൂഹതകളിൽ തന്നെയാണ് കൊലപാതകത്തിന്റെ രഹസ്യം ഉള്ളതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. കൊച്ചി ടസ്‌കേഴ്‌സ് ടീമുമായി സഹകരിച്ച എല്ലാവരേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരിൽ നിന്നും മൊഴിയെടുക്കാനാണ് തീരുമാനമെന്നാണ് സൂചന.