- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനെ സംശയിക്കാതെ മകനും സഹോദരന്മാരും; സുനന്ദാക്കേസിൽ മുൻ കേന്ദ്രമന്ത്രിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഡൽഹി പൊലീസ്; സഹായിയും സുഹൃത്തും വീണ്ടും മൊഴി നൽകേണ്ടി വരും; മുൻകൂർ ജാമ്യ സാധ്യത തേടി തരൂർ
ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ മകനും സഹോദരനും സംശയമൊന്നുമില്ല. ശശി തരൂരിന്റെ നിലപാടുകളെ പൂർണ്ണമായും പിന്തുണച്ച് ഇരുവരും ഡൽഹി പൊലീസിൽ മൊഴി നൽകി. സുനന്ദയും തരൂരും തമ്മിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നാണ് സഹോദരന്റെ നിലപാട്. അമ്മയ്ക്ക് ലൂപ്പസ് രോഗം ഉണ്ടായിരുന്നുവെന്ന് ശിവ് മേനോനും പൊലീസിനെ അറിയിച്ചു. ഡോക്ടർമാർ തന്ന
ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ മകനും സഹോദരനും സംശയമൊന്നുമില്ല. ശശി തരൂരിന്റെ നിലപാടുകളെ പൂർണ്ണമായും പിന്തുണച്ച് ഇരുവരും ഡൽഹി പൊലീസിൽ മൊഴി നൽകി. സുനന്ദയും തരൂരും തമ്മിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നാണ് സഹോദരന്റെ നിലപാട്. അമ്മയ്ക്ക് ലൂപ്പസ് രോഗം ഉണ്ടായിരുന്നുവെന്ന് ശിവ് മേനോനും പൊലീസിനെ അറിയിച്ചു. ഡോക്ടർമാർ തന്നതും അല്ലാത്തതുമായ മരുന്നുകൾ സുനന്ദ കഴിച്ചരുന്നതായി ശിവ് മേനോൻ മൊഴി നൽകി. തരൂരിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു.
ശശി തരൂരുമൊത്തുള്ള വിവാഹജീവിതത്തിൽ സുനന്ദപുഷ്‌ക്കർ വിവാഹജീവിതത്തിൽ സന്തുഷ്ടയായിരുന്നെന്നാണ് സഹോദരൻ മൊഴി നൽകി. ശാരീരികമർദനം ഏറ്റതായി പരാതി പറഞ്ഞിട്ടില്ല. ഐ.പി.എൽ, ട്വിറ്റർ വിവാദങ്ങളിൽ സുനന്ദ അസ്വസ്ഥയായിരുന്നെന്നും മൊഴിയിൽ പറയുന്നു. അവസാന നിമിഷം വരെയും അവസാന നിമിഷം വരെയും ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നാണ് ഇവരുടെ മൊഴി. സുനന്ദയ്ക്ക് രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്ന രോഗം ഉണ്ടായിരുന്നതായി മകനും. ചികിൽസയുടെ ഭാഗമായി ധാരാളം മരുന്നുകൾ കഴിച്ചിരുന്നതായും മകൻ ശിവ് മേനോനും മൊഴി നൽകിയിരുന്നു.
അതിനിടെ സുനന്ദാ പുഷ്‌കർ കൊലപാതക കേസിൽ ഡൽഹി പൊലീസ് ശക്തമായ രീതിയിൽ അന്വേഷണവുമായി മുന്നോട്ടുപോകവെ ശശി തരൂർ മുൻകൂർ ജാമ്യത്തിനുള്ള സാധ്യത ആരായുന്നതായും സൂചനയുണ്ട്. മുൻ ജാമ്യത്തിന്റെ സാധ്യത തേടി ചില അഭിഭാഷകരുമായി തരൂർ ചർച്ച നടത്തിക്കഴിഞ്ഞു. കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്‌തേയ്ക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്. തരൂരിനെ ഉടൻ പൊലീസ് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യൽ നടന്നേക്കുമെന്നാണ് സൂചന.
വ്യക്തമായ തെളിവുകൾ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചതായും സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാകും തരൂരിനെ ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തരൂരിൽ നിന്ന് വിവരം ശേഖരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും സൂചനയുണ്ട്. ചില ഓഡിയോ റെക്കോഡിങ് അടക്കമാണിത്. ഐപിഎൽ വിവാദത്തിലും ചോദ്യം ചെയ്യലുണ്ടാകും. ഈ ആഴ്ച തന്നെ തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
സുനന്ദപുഷക്കറെ ചലനമറ്റ അവസ്ഥയിൽ കണ്ടശേഷവും ശശി തരൂരും സുഹൃത്തുക്കളും ഡോക്ടറുടെ സഹായം തേടാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. മരണദിവസം സുനന്ദ താമസിച്ചിരുന്ന ഹോട്ടലിനു സമീപത്തുള്ള എയിംസ് ആശുപത്രിയെ ഒഴിവാക്കി പത്തുകിലോമീറ്റർ അകലെയുള്ള ഗംഗാറാം ആശുപത്രിയിലെ ഡോക്ടറുടെ സഹായം തരൂർ തേടിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. സുനന്ദയുടെ മരണം സ്ഥിരീകരിച്ച ഡോക്ടറെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.
ഹോട്ടൽ മുറിയിൽ ചലനമറ്റ അവസ്ഥയിൽ സുനന്ദയെ കണ്ടശേഷം ഡോക്ടറെ വിളിച്ചുവരുത്തിയത് ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാനാണ്. വീട്ടു ജോലിക്കാരൻ നാരായൺ സിങിന്റെ മൊഴി പ്രകാരം സഞ്ജയ് ധവാൻ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർ രജത് മോഹനെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു. സുനന്ദയുെട മരണം സ്ഥിരീകരിക്കാൻ രണ്ടു മണിക്കൂർ വൈകിയതായി പൊലീസ് കണ്ടെത്തി. ഡോക്ടർ രജത് മോഹനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.