- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവർഗ്ഗീയ വാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ലാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല; അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത്; ഒറ്റയടിക്ക് നിലപാട് മാറ്റി സുനിൽ പി. ഇളയിടം; പൊളിറ്റിക്കൽ ഇസ്ലാമിനെ പിന്തുണച്ചും ഹിന്ദുത്വത്തെ നഖശിഖാന്തം എതിർത്തും രണ്ടും രണ്ടാണ് എന്ന് സ്ഥാപിക്കാൻ സുനിൽ നടത്തിയ പ്രസംഗം ഷെയർ ചെയ്ത് സംഘപരിവാറുകാരും
തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാമും പൊളിറ്റിക്കൽ ഹിന്ദുത്വവും രണ്ടും രണ്ടാണ് എന്നായിരുന്നു അടുത്തിടെ വരെ സുനിൽ പി ഇളയിടത്തിന്റെ നിലപാട്. പൊളിറ്റിക്കൽ ഇസ്ലാമിനോട് യോജിക്കാൻ പറ്റും എന്നാൽ ഹിന്ദുത്വത്തോട് ഒരിക്കലും ഐക്യപ്പെടാൻ പറ്റില്ല. അതുകൊണ്ട് ഇത് രണ്ടും ഒന്നല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സുനിൽ പി ഇളയിടം പ്രസംഗിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഒറ്റയടിക്ക് തന്റെ നിലപാട് മാറ്റി. മതവർഗ്ഗീയ വാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ലാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല. അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത് എന്നാണ് കഴിഞ്ഞ ദിവസം സുനിൽ പി. ഇളയിടം ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. എന്നാൽ സുനിൽ പി. ഇളയിടത്തിന്റെ ഈ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കിയിരിക്കുകയാണ് സംഘപരിവാറുകാർ. പൊളിറ്റിക്കൽ ഇസ്ലാമിനെ പിന്തുണച്ചും ഹിന്ദുത്വത്തെ നഖശിഖാന്തം എതിർത്തും രണ്ടും രണ്ടാണ് എന്ന് സ്ഥാപിക്കാൻ സുനിൽ നടത്തിയ പ്രസംഗം ഷെയർ ചെയ്താണ് സു
തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാമും പൊളിറ്റിക്കൽ ഹിന്ദുത്വവും രണ്ടും രണ്ടാണ് എന്നായിരുന്നു അടുത്തിടെ വരെ സുനിൽ പി ഇളയിടത്തിന്റെ നിലപാട്. പൊളിറ്റിക്കൽ ഇസ്ലാമിനോട് യോജിക്കാൻ പറ്റും എന്നാൽ ഹിന്ദുത്വത്തോട് ഒരിക്കലും ഐക്യപ്പെടാൻ പറ്റില്ല. അതുകൊണ്ട് ഇത് രണ്ടും ഒന്നല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സുനിൽ പി ഇളയിടം പ്രസംഗിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഒറ്റയടിക്ക് തന്റെ നിലപാട് മാറ്റി. മതവർഗ്ഗീയ വാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ലാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല. അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത് എന്നാണ് കഴിഞ്ഞ ദിവസം സുനിൽ പി. ഇളയിടം ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. എന്നാൽ സുനിൽ പി. ഇളയിടത്തിന്റെ ഈ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കിയിരിക്കുകയാണ് സംഘപരിവാറുകാർ. പൊളിറ്റിക്കൽ ഇസ്ലാമിനെ പിന്തുണച്ചും ഹിന്ദുത്വത്തെ നഖശിഖാന്തം എതിർത്തും രണ്ടും രണ്ടാണ് എന്ന് സ്ഥാപിക്കാൻ സുനിൽ നടത്തിയ പ്രസംഗം ഷെയർ ചെയ്താണ് സുനിലിന്റെ മലക്കം മറിച്ചിലിനെ സംഘപരിവാറുകാർ പൊളിച്ചടുക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം ഹിന്ദുവർഗ്ഗീയ വാദികൾ തനിക്കെതിരെ കള്ള ആരോപണം നടത്തുന്നു എന്ന് പറഞ്ഞാണ് സുനിൽ പി. ഇളയിടം ഫേസ്‌ബുക്കിലൂടെ രംഗത്ത് വന്നത്. ഹിന്ദു വർഗ്ഗീയ വാദികൾ പൊളിറ്റിക്കൽ ഇസ്‌ളാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നാണ് സുനിൽ പി. ഇളയിടം ആരോപിച്ചത്. വളരെ ആസൂത്രിതമായാണ് ഇവർ ഈ നുണ പ്രചരണം നടത്തുന്നത്. ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്‌ളാമും എന്നും അഭിപ്രായപ്പെട്ടാണ് സുനിൽ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. എന്നാൽ സുനിൽ.പി ഇളയിടത്തിന്റെ ഈ നിലപാട് മാറ്റത്തെ തെളിവു സഹിതം പൊളിച്ചടുക്കുക ആയിരുന്നു സംഘ പരിവാറുകാർ. ഹിന്ദുത്വത്തെ എതിർത്തും പൊളിറ്റിക്കൽ ഇസ്ലാമിനെ പിന്തുണച്ചുമുള്ള സുനിൽ പി. ഇളയിടത്തിന്റെ പ്രസംഗം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനടിയിൽ ഷെയർ ചെയ്താണ് പരിവാറുകാർ സുനിൽ പി ഇളയിടത്തിന്റെ ഇരട്ടത്താപ്പ് പരിവാറുകാർ പൊളിച്ചടുക്കിയത്.
സുനിൽ പി.ഇളയിടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
പൊളിറ്റിക്കൽ ഇസ്‌ളാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവർഗ്ഗീയവാദികൾ അടുത്തിടെ വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വർഗ്ഗീയതക്കെതിരെ ഞാൻ ഉയർത്തുന്ന വിമർശനങ്ങളെ ദുർബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണം.പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണ്. മതവർഗ്ഗീയവാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്‌ളാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗ്ഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല. അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത്. കേരളത്തിൽ അവയിൽ പലതും മതഭീകരവാദ പ്രസ്ഥാനങ്ങളായാണ് നിലനിൽക്കുന്നത് എന്നതിലും സംശയമൊന്നുമില്ല. അതുകൊണ്ടു തന്നെ ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്‌ളാമും .
അതേ സമയം അത്തരം പ്രസ്ഥാനങ്ങൾ ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ ജനാധിപത്യവാദികൾക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഞാൻ കരുതുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ നേരിടുന്ന അപരവത്കരണം ഒരു അടിസ്ഥാന രാഷ്ട്രീയ യാഥാർത്ഥ്യമാണ്. പൊളിറ്റിക്കൽ ഇസ്‌ളാമിന്റെ പ്രതിനിധികൾ ഇക്കാര്യം ഉന്നയിക്കാറുണ്ട് എന്നതിന്റെ പേരിൽ ഈ യാഥാർത്ഥ്യം അങ്ങനെയല്ലാതാകുന്നില്ല. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളെ ഉന്നയിച്ച പ്രസ്ഥാനങ്ങളുമായി തുലനപ്പെടുത്തി ആ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജനാധിപത്യവാദികൾ തയ്യാറാവരുത്. അത് അത്തരം പ്രശ്‌നങ്ങൾ മതവർഗ്ഗീയവാദികൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന് തുല്യമാവും. അതു കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിർത്തു കൊണ്ടു തന്നെ മുസ്ലിങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങള ജനാധിപത്യ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്.
(പിൻകുറിപ്പ്: ഈ വിശദീകരണം ഹൈന്ദവ വർഗീയതയിൽ മുങ്ങിത്താണവർക്ക് കാര്യങ്ങൾ വ്യക്തമാകും എന്ന് കരുതിയല്ല. ഇക്കാര്യത്തെക്കുറിച്ചു ആത്മാർത്ഥമായി സംശയം ഉന്നയിച്ച ജനാധിപത്യവാദികൾക്കായാണ്.)
സംഘപരിവാറുകാർ പോസ്റ്റ് ചെയ്ത സുനിൽ പി. ഇളയിടത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു