- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയുറക്കം ഗസ്റ്റ് ഹൗസിലെ മുറിയിൽ; പകലിരിക്കുന്നത് ദേവസ്വം കമ്മീഷണറുടെ മുറിയിലും! 24 മണിക്കൂറിൽ അധികം തങ്ങുന്ന ഭക്തരെ കണ്ടെത്താൻ പൊലീസ് മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും സുനിൽ സ്വാമിയെ മാത്രം കാണുന്നുമില്ല; അനധികൃത താമസക്കാരെ കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം ബോർഡിന്റെ തടിതപ്പലും; ദർശന ദല്ലാളിന് സോപാനത്ത് ഇപ്പോഴും ചുവപ്പ് പരവതാനി വിരിച്ച് പത്മകുമാർ
സന്നിധാനം: ശബരിമലയിൽ ആരും 24 മണിക്കൂറിന് മുകളിൽ തങ്ങരുതെന്നാണ് പൊലീസ് നിർദ്ദേശം. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യും. പൊലീസ് വണ്ടിയിൽ കയറ്റി പമ്പയിൽ കൊണ്ടു പോകും. നെയ്യഭിഷേകം പോലും നടത്താനാവാതെ പലരും ഇങ്ങനെ പൊലീസിനൊപ്പം സന്നിധാനം വിട്ടു. എന്നാൽ ഈ നിയമമൊന്നും ബാധകമല്ലാത്ത ഒരാൾ സന്നിധാനത്തുണ്ട്. 24 മണിക്കൂറിൽ അധികം എന്ന സമയവും വിട്ട് നാല് ദിവസമായി സുനിൽ സ്വാമി സന്നിധാനത്തുണ്ട്. ആർക്കും ഒരു പ്രശ്‌നവുമില്ല. സന്നിധാനത്ത് ചുവപ്പ് പരവതാനി വിരിക്കുകയാണ് പൊലീസും ദേവസ്വം ബോർഡും ദർശന ദല്ലാൾ എന്ന് വിളിപ്പേരുള്ള സുനിൽ സ്വാമിക്ക്. നട തുറന്ന് രണ്ട് ദിവസമായിട്ടും സോപാനത്ത് നിറയുന്ന സുനിൽ സ്വാമിയുടെ ഇടപെടലുകളെ കുറിച്ച് മറുനാടൻ വാർത്ത നൽകിയിരുന്നു. പിന്നാലെ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. എന്നാൽ സുനിൽ സ്വാമിയെ സോപാനത്ത് നിന്നും ആരും മാറ്റാൻ തയ്യാറല്ല. ശബരിമല ഗസ്റ്റ് ഹൗസുകളിൽ എല്ലാ ദിവസവും സുനിൽ സ്വാമിക്കായി മുറി ബുക്കു ചെയ്യുന്നതായി മറുനാടന് സൂചന ലഭിച്ചു. പല പേരിലാണ് മുറി ബുക്ക് ചെയ്യുന്നത്. നേരത്തെ സോ
സന്നിധാനം: ശബരിമലയിൽ ആരും 24 മണിക്കൂറിന് മുകളിൽ തങ്ങരുതെന്നാണ് പൊലീസ് നിർദ്ദേശം. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യും. പൊലീസ് വണ്ടിയിൽ കയറ്റി പമ്പയിൽ കൊണ്ടു പോകും. നെയ്യഭിഷേകം പോലും നടത്താനാവാതെ പലരും ഇങ്ങനെ പൊലീസിനൊപ്പം സന്നിധാനം വിട്ടു. എന്നാൽ ഈ നിയമമൊന്നും ബാധകമല്ലാത്ത ഒരാൾ സന്നിധാനത്തുണ്ട്. 24 മണിക്കൂറിൽ അധികം എന്ന സമയവും വിട്ട് നാല് ദിവസമായി സുനിൽ സ്വാമി സന്നിധാനത്തുണ്ട്. ആർക്കും ഒരു പ്രശ്‌നവുമില്ല. സന്നിധാനത്ത് ചുവപ്പ് പരവതാനി വിരിക്കുകയാണ് പൊലീസും ദേവസ്വം ബോർഡും ദർശന ദല്ലാൾ എന്ന് വിളിപ്പേരുള്ള സുനിൽ സ്വാമിക്ക്.
നട തുറന്ന് രണ്ട് ദിവസമായിട്ടും സോപാനത്ത് നിറയുന്ന സുനിൽ സ്വാമിയുടെ ഇടപെടലുകളെ കുറിച്ച് മറുനാടൻ വാർത്ത നൽകിയിരുന്നു. പിന്നാലെ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. എന്നാൽ സുനിൽ സ്വാമിയെ സോപാനത്ത് നിന്നും ആരും മാറ്റാൻ തയ്യാറല്ല. ശബരിമല ഗസ്റ്റ് ഹൗസുകളിൽ എല്ലാ ദിവസവും സുനിൽ സ്വാമിക്കായി മുറി ബുക്കു ചെയ്യുന്നതായി മറുനാടന് സൂചന ലഭിച്ചു. പല പേരിലാണ് മുറി ബുക്ക് ചെയ്യുന്നത്. നേരത്തെ സോപാനത്തെ സെക്യൂരിറ്റിക്കാർക്കുള്ള മുറിയിലായിരുന്നു സുനിൽ സ്വാമി താമസിച്ചിരുന്നത്. എന്നാൽ വിവാദത്തോടെ സ്വാമി ദേവസ്വം കമ്മീഷണറായ വാസുവിന്റെ മുറിയിലാണ് രാവിലെ ഇരിക്കുന്നതെന്നാണ് സൂചനകൾ. വളരെ കാലമായി വാസുവും സുനിൽ സ്വാമിയും തമ്മിൽ സൗഹൃദത്തിലാണ്. ഇത്തരത്തിൽ ദേവസ്വം ബോർഡാണ് സുനിൽ സ്വാമിക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്.
അതിനിടെ ഇന്ന് നടത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ നടത്തിയ വാർത്താസമ്മേളനത്തിലും ഈ വിഷയം ചർച്ചയായി. സുനിൽ സ്വാമിയുടേത് ശരിയായ നടപടിയല്ലെന്ന് പരോക്ഷമായി സമ്മതിച്ച പ്രസിഡന്റ് ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായി വിശദീകരിച്ചു. സുനിൽ സ്വാമിയെ പോലെ നിരവധി പേർ സന്നിധാനത്തുണ്ടെന്നും പറഞ്ഞു. എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായതുമില്ല. തൊട്ടു മുമ്പിൽ നടക്കുന്ന അവിഹിത ഇടപെടൽ കണ്ടില്ലെന്ന് നടിക്കും വിധം കൈയൊഴിയുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്. എല്ലാ ദിവസവും നിത്യ പൂജയ്ക്ക് സുനിൽ സ്വാമി ടിക്കറ്റെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സോപാനത്ത് സുനിൽ സ്വാമിക്ക് നിൽക്കാമെന്നുമാണ് ദേവസ്വം ബോർഡിലെ മറ്റ് ചിലരുടെ വിശദീകരണം.
എന്നാൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും ബിജെപി നേതാവായ വിവി രാജേഷും 2000 രൂപയുടെ ടിക്കറ്റെടുത്താൽ എല്ലാ ദിവസവും സോപാനത്ത് തങ്ങാനാകുമോ എന്നതും ഉയരുന്ന ചോദ്യമാണ്. നേരത്തെ സുനിൽ സ്വാമിയുടെ ഇടപെടലുകളെ കുറിച്ച് പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. വർഷങ്ങൾക്ക് മുമ്പ ഇക്കാര്യം കൈരളി ടിവി പോലും വാർത്തയാക്കിയിരുന്നു. പിന്നീട് ദേവപ്രശ്‌ന വിവാദത്തിലും സുനിൽ സ്വാമിയുടെ പേര് ചർച്ചായായി. അതും സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പ്രതിഫലിച്ചിരുന്നു. ഇത്തരത്തിലൊരു വ്യക്തിയാണ് സോപാനത്ത് ഇത്തവണയും നിലയുറപ്പിക്കുന്നത്. ഇത് പൊലീസിനും അറിയാം. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള സുനിൽ സ്വാമിക്കെതിരെ നീങ്ങാൻ പൊലീസിന് താൽപ്പര്യമില്ലെന്നതാണ് വസ്തുത.
നട തുറന്ന് ആറു ദിവസം പിന്നിട്ടിട്ടും പൊലീസിന്റെ കനത്ത സുരക്ഷാ സംവിധാനങ്ങളിൽ വിലസുകയാണ് ദർശന ദല്ലാൾ എന്നറിയപ്പെടുന്ന സുനിൽ സ്വാമി. പൊലീസ് നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് സന്നിധാനത്ത് ഇപ്പോഴും തുടരുകയാണ്. ക്രമസമാധാനത്തിനുള്ള മുൻകരുതലിനായിട്ടാണ് ഭക്തരെ ഒഴിപ്പിക്കുന്നത് എന്ന് പൊലീസ് പറയുമ്പോഴും സുനിൽ സ്വാമിക്ക് എന്തുകൊണ്ടാണ് പ്രത്യേക പരിഗണന കൊടുക്കുന്നത് എന്ന ചോദ്യം ഉയരുകയാണ്. ഇരുമുടി കെട്ടുമേന്തി വരുന്ന ഭക്തരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്ന ഉത്സാഹമൊന്നും സുനിൽ സ്വാമിയെ പുറത്താക്കാൻ കാണിക്കുന്നുമില്ല.
എന്നാൽ സാധാരണ ഭക്തരെ ദ്രോഹിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്നുമില്ല. ദർശനം കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ വേഗം തന്നെ മല ഇറക്കുകയാണ് പൊലീസ്. ഐഡി കാർഡുകൾ കൈവശമില്ലാത്ത ഭക്തരെ ഒരു കാരണവശാലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നുമില്ല. യുദ്ധ സമാനമായ രീതിയിലാണ് ശബരിമലയിലെ സ്ഥിതി ഗതികൾ. ഈ സാഹചര്യത്തിൽ പോലും സന്നിധാനത്ത് വിഹരി ക്കുന്ന സുനിൽ സ്വാമിയെ പുറത്താക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സുനിൽ സ്വാമി സന്നിധാനത്ത് തുടരുന്നതിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. പൂജാ സമയങ്ങളിൽ മേൽശാന്തിമാർക്കും മറ്റും ഒപ്പം സന്നിധാനത്തിന്റെ മുക്കിലും മൂലയിലും വിലസും. നീണ്ട മുടിയും താടിയും വെള്ള മുണ്ടും മേൽമുണ്ടുമിട്ട് നടക്കുന്നത് കാരണം സന്നിധാനത്തെ പ്രധാനപ്പെട്ട ആരോ ആണെന്ന് പലരും തെറ്റിദ്ധരിക്കും. ഇത് മുതലാക്കി പലരെയും ചൂഷണം ചെയ്യുകയാണ് ഇയാളുടെ പ്രധാന പരിപാടി.
എല്ലാ ദിവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ സുനിൽ സന്നിധാനത്തുണ്ടാവും. ഭക്തർക്ക് നിയന്ത്രണമുള്ളപ്പോഴും അതിനെ മറികടക്കാൻ എല്ലാ ദിവസവും നിത്യ പൂജയ്ക്കായി രസീതെടുത്തതിന് ശേഷമാണ് സന്നിധാനത്ത് തുടരുന്നത് എന്നാണ് വിവരം. ദേവസ്വം ബോർഡിന്റെ പത്ര സമ്മേളനത്തിൽ മറുനാടൻ മലയാളി സുനിൽ സ്വാമിയെ പറ്റിയുള്ള വിവരം ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ ബോർഡ് പ്രസിഡന്റ് എ പത്മകുമാർ തയ്യാറായില്ല. ഇതോടെ ബോർഡ് പ്രസിഡന്റിന്റെ കൂടെ ഒത്താശയോടെ ആണോ സുനിൽ സ്വാമി സന്നിധാനത്ത് തുടരുന്നത് എന്ന സംശയം ഉയരുകയാണ്.