- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള നിർമ്മാണത്തിൽ ഇഴയുന്ന പിണറായി സർക്കാരിന് മാതൃക കാണിച്ച് സുനിൽ ടീച്ചർ; പ്രളയത്തിൽ വഴിയാധാരമായവർക്ക് നിർമ്മിച്ച് നൽകിയത് 14 വീടുകൾ; മനസ്സുവച്ചാൽ നടക്കാത്തത് ഒന്നുമില്ലെന്ന് തെളിയിച്ച് നാരി ശക്തി പുരസ്കാര ജേതാവ്; എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്ന ജനപ്രതിനിധികൾ കാണാത്ത മട്ടിലിരിക്കുമ്പോൾ സുനിൽ ടീച്ചർ കാണിക്കുന്നത് സമാനതകളില്ലാത്ത സഹജീവി സ്നേഹം; നവകേരള നിർമ്മാണം വൈകിപ്പിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കണ്ടുപടിക്കട്ടെ
തിരുവനന്തപുരം: സമാനതകളില്ലാത്ത ദുരന്തമാണ് മഹാപ്രളയത്തിലൂടെ കേരളത്തെ വിഴുങ്ങിയത്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടെങ്കിലും പിന്നീട് അതിന് ശേഷം ഉള്ള നവകേരള നിർമ്മാണം എന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങകയാണ്. നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ മുന്നോട്ട് പോകുന്നില്ല. സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും കാര്യമായ ഫണ്ട ലഭിക്കുന്നില്ലെന്നുമൊക്കെ പറയാമെങ്കലും ചുരുങ്ങിയത് വീട് നഷ്ടപ്പെട്ടവർക്കെങ്കിലും വേണ്ട സഹായം ഇനിയും എത്തിക്കേണ്ടതുണ്ട്. നാലര മാസം കൊണ്ട പ്രളയത്തിൽ പെട്ടവർക്ക് 14 വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് ഡോ. എംഎസ് സുനിൽ ടീച്ചർ. അവരുടെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോൽ ദാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടുർ - ഏനാത്ത് മെതുകുമ്മേലിൽ നടക്കും. - ബഹറിൻ ആസ്ഥാനമായ സീറോ മലബാർ സൊസൈറ്റിയാണ് വീടുകളുടെ നിർമ്മാണ ഫണ്ട് നൽകിയത്. സംസ്ഥാനത്തൊട്ടാകെസർക്കാരിന്റെ പുനർ നിർമ്മാണ സഹായം കേവലം 10 ശതമാനം വീടുകൾക്ക് മാത്രം ലഭിച്ചപ്പോഴാണ് നന്മയും നിശ്ചയ
തിരുവനന്തപുരം: സമാനതകളില്ലാത്ത ദുരന്തമാണ് മഹാപ്രളയത്തിലൂടെ കേരളത്തെ വിഴുങ്ങിയത്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടെങ്കിലും പിന്നീട് അതിന് ശേഷം ഉള്ള നവകേരള നിർമ്മാണം എന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങകയാണ്. നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ മുന്നോട്ട് പോകുന്നില്ല. സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും കാര്യമായ ഫണ്ട ലഭിക്കുന്നില്ലെന്നുമൊക്കെ പറയാമെങ്കലും ചുരുങ്ങിയത് വീട് നഷ്ടപ്പെട്ടവർക്കെങ്കിലും വേണ്ട സഹായം ഇനിയും എത്തിക്കേണ്ടതുണ്ട്. നാലര മാസം കൊണ്ട പ്രളയത്തിൽ പെട്ടവർക്ക് 14 വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് ഡോ. എംഎസ് സുനിൽ ടീച്ചർ.
അവരുടെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോൽ ദാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടുർ - ഏനാത്ത് മെതുകുമ്മേലിൽ നടക്കും. - ബഹറിൻ ആസ്ഥാനമായ സീറോ മലബാർ സൊസൈറ്റിയാണ് വീടുകളുടെ നിർമ്മാണ ഫണ്ട് നൽകിയത്. സംസ്ഥാനത്തൊട്ടാകെസർക്കാരിന്റെ പുനർ നിർമ്മാണ സഹായം കേവലം 10 ശതമാനം വീടുകൾക്ക് മാത്രം ലഭിച്ചപ്പോഴാണ് നന്മയും നിശ്ചയ ദാർഢ്യവുമുള്ള ഒരു വനിത ഒറ്റയ്ക്ക് ഇത്രയും വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകാൻ മുന്നിട്ടിറങ്ങിയത്. ഇതല്ലേ യഥാർത്ഥ നവോത്ഥാനം എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യുവാണ് ഇപ്പോൾ ഈ ചോദ്യം ഉന്നയിക്കുന്നത്.
നമ്മുടെ നാട്ടിലെ പ്രത്യേകിച്ച് പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികൾ പോലും മുന്നിട്ടിറങ്ങിയാൽ ഇതിൽ കൂടുതൽ ചെയ്യാൻ കഴിയും എന്നാൽ അവർ പോലും പിന്നോട്ട് നിൽക്കുന്ന സ്ഥലത്താണ് ഒരു അദ്ധ്യാപിക മുന്നോട്ട് വന്നത് എന്നത് സൃപ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.പ്രളയത്തിൽ 17000 വീടുകളാണ് പൂർണമായി തകർന്നത്. ഭാഗികമായി രണ്ട് ലക്ഷം വീടുകൾക്ക് നഷ്ടമുണ്ടായി. കേവലം രണ്ടായിരത്തിൽ താഴെ വീടുകൾക്കാണ് നാലര മാസത്തിനിടയിൽ എന്തെങ്കിലും സർക്കാർ സഹായം ലഭിച്ചത്. പുനർ നിർമ്മാണ പ്രക്രിയകളിൽ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പതിവ് മാമൂലുകളിലാണ് താൽപര്യം . എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാൻ വരുന്ന വരെ അധിക്ഷേപിച്ചും, വട്ടം കറക്കിയും ആനന്ദം കണ്ടെത്തുകയാണ് ഭരണക്കാരും ഉദ്യോഗസ്ഥരും.
മാധ്യമപ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
നവ കേരള നിർമ്മാണത്തിലെ പൂമരങ്ങൾ
നവകേരള നിർമ്മാണം എങ്ങുമെത്താതെ ഇഴയുമ്പോൾ നാലര മാസത്തിനിടയിൽ പ്രളയബാധിതർക്ക് 14 വീടുകൾ നിർമ്മിച്ചു നൽകിയ ഡോ. എം എസ്. സുനിൽ ടീച്ചറല്ലേ യഥാർത്ഥ നവകേരള ശില്പി. അവരുടെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോൽ ദാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടുർ - ഏനാത്ത് മെതുകുമ്മേലിൽ നടക്കും. - ബഹറിൻ ആസ്ഥാനമായ സീറോ മലബാർ സൊസൈറ്റിയാണ് വീടുകളുടെ നിർമ്മാണ ഫണ്ട് നൽകിയത്. സംസ്ഥാനത്തൊട്ടാകെസർക്കാരിന്റെ പുനർ നിർമ്മാണ സഹായം കേവലം 10 ശതമാനം വീടുകൾക്ക് മാത്രം ലഭിച്ചപ്പോഴാണ് നന്മയും നിശ്ചയ ദാർഢ്യവുമുള്ള ഒരു വനിത ഒറ്റയ്ക്ക് ഇത്രയും വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകാൻ മുന്നിട്ടിറങ്ങിയത്. ഇതല്ലേ യഥാർത്ഥ നവോത്ഥാനം?
പത്തനംതിട്ട കാതലിക്കേറ്റ് കോളജിലെ അദ്ധ്യാപികയായിരുന്ന ഡോ. സുനിലിന്റെ വർഷങ്ങളായുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര സർക്കാർ വനിതകൾക്കായി നൽകുന്ന ഏറ്റവും വലിയ സിവിലിയൻ അവാർഡായ നാരിശക്തി പുരസ്‌കാർ 2017 ൽ നൽകി..
സ്വന്തം നിലയ്ക്കും വ്യക്തികളുടെ സഹായത്തോടെയും വീടില്ലാത്തവർക്ക് ഇതിനോടകം 114 വീടുകൾ നിർമ്മിച്ചു നൽകാൻ ഈ അദ്ധ്യാപികയ്ക് കഴിഞ്ഞിട്ടുണ്ട്. 2006 ൽ തന്റെ കോളജിലെ നിർദ്ധനയായ ഒരു പെൺകുട്ടിക്ക് വീട് നിർമ്മിച്ചു നൽകിയാണ് ഈ സേവന രംഗത്തേക്കിറങ്ങിയത്. പത്തനംതിട്ടയിലും പരിസരത്തുമാണ് മിക്ക വീടുകളും പണിഞ്ഞു നൽകിയിരിക്കുന്നത്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പാണ്ടനാട്ടിലാണ് സുനിൽ ടീച്ചർ പ്രളയത്തിനു ശേഷമുള്ള ആദ്യ വീട് നിർമ്മിച്ചു നൽകിയത്. പ്രളയ ബാധിത പ്രദേശത്ത് പുതിയതായി പണി പൂർത്തിയാക്കിയ വീടെന്ന പ്രത്യേകതയും സുനിലിന്റെ വീടിനുണ്ട്. നടനും സംവിധായകനുമായ മധുപാലാണ് താക്കോൽ നൽകിയത്. പാണ്ടനാട്ടിൽ നിരവധി പേർ കേറിക്കിടക്കാനിടമില്ലാതെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റിടങ്ങളിലും കിടക്കയാണ്. അവിടങ്ങളിലൊന്നും സർക്കാരിന്റെ കാരുണ്യം അടുത്ത കാലത്തൊന്നും കിട്ടുന്ന ലക്ഷണവു ്യുമില്ല.
പ്രളയത്തിൽ 17000 വീടുകളാണ് പൂർണമായി തകർന്നത്. ഭാഗികമായി രണ്ട് ലക്ഷം വീടുകൾക്ക് നഷ്ടമുണ്ടായി. കേവലം രണ്ടായിരത്തിൽ താഴെ വീടുകൾക്കാണ് നാലര മാസത്തിനിടയിൽ എന്തെങ്കിലും സർക്കാർ സഹായം ലഭിച്ചത്. പുനർ നിർമ്മാണ പ്രക്രിയകളിൽ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പതിവ് മാമൂലുകളിലാണ് താൽപര്യം . എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാൻ വരുന്ന വരെ അധിക്ഷേപിച്ചും, വട്ടം കറക്കിയും ആനന്ദം കണ്ടെത്തുകയാണ് ഭരണക്കാരും ഉദ്യോഗസ്ഥരും. പണമില്ലായ്മ യല്ല യഥാർത്ഥ പ്രശ്‌നമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപാലയ എന്ന സന്നദ്ധ സംഘടനയുടെ മുൻ നിര പ്രവർത്തകനായ സഖി ജോൺ പറയുന്നു. (ഡെൽഹി ഹംദർദ് യൂണിവേഴ്‌സിറ്റിയിലെ മാനേജ്‌മെന്റ് അദ്ധ്യാപകനാണ് സഖി. രണ്ട് വർഷം മുമ്പ് തൃശൂർ - പട്ടിക്കാട് സ്വദേശിയായ ബസ് ക്ലീനർക്ക് തന്റെ കിഡ്‌നി നൽകിയ വ്യക്തിയാണി അദ്ധ്യാപകൻ. )
മറിച്ച് പൊതു പണം അടിച്ചു മാറ്റാനുള്ള രാഷ്ടീയ ക്കാരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവമാണ് നവകേരള നിർമ്മാണത്തെ പിന്നോട്ടടിക്കുന്നതെ ന്നാണ് സ്വന്തം അനുഭവം കൊണ്ട് മനസിലാക്കിയ തെന്ന് സഖി പറഞ്ഞു.പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡൽഹിയിലെ സന്നദ്ധ സംഘടനയായ ദീപാലയ എറണാകുളം - ചേന്ദമംഗലത്ത് രണ്ട് സ്‌ക്കൂളുകളുടെ പുനർനിർമ്മാണം ഏറ്റെടുക്കാനായി തയ്യാറായി മുന്നോട്ടുവന്നു. ഇതിനായി 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. നിങ്ങള് സ്‌കൂള് പണിയാനൊന്നും മെനക്കെട്ട് ഡൽഹിയിൽ നിന്ന് വരണ്ട , കാശിങ്ങ് തന്നാ മതി, ഞങ്ങളെല്ലാം ചെയ്‌തോളമെന്നായി തങ്ങൾ സമീപിച്ച മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം - ഒടുവിൽ പണം കിട്ടില്ലെന്നുറപ്പായതോടെ പണി നടത്താൻ അനുമതി കിട്ടി. രണ്ട് മാസം കൊണ്ട് രണ്ട് സ്‌കൂൾ കെട്ടിടങ്ങൾ പഠന യോഗ്യമാക്കി. നാടു നശിച്ചാലും തങ്ങൾക്ക് കിട്ടാനുള്ള മാമൂലുകൾ കിട്ടാതെ ഒന്നും നടത്തില്ലെന്ന മനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സഖി പറയുന്നത്. എന്തെങ്കിലും നന്മ ചെയ്യാൻ ഒരുങ്ങി വരുന്നവരുടെ കാശ് പിടുങ്ങുന്നതിലാണ് സംസ്ഥാനത്തെ ഭരണ വർഗത്തിനും ഉദ്യോഗസ്ഥ ർക്കും താല്പര്യമെന്നാണ് സഖിയുടെ അനുഭവം തെളിയിക്കുന്നത്.
നിരവധി സന്നദ്ധ സംഘടനകൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തയ്യാറായി വരുന്നുണ്ടെങ്കിലും അവരെ തൊടുന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഓടിച്ചു വിടുകയാണ്. ഇപ്പോ നവകേരള നിർമ്മാണം ശരിയാക്കാം എന്ന ഭരണക്കാരുടെ പതിവ് ബഡായികൾക്കിടയിലാണ് സുനിലും സഖിയുമൊക്കെ നന്മയുടെ പൂമരമായി അവതരിക്കുന്നത്.