- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘികൾ പറഞ്ഞത് എന്നെ കത്തിച്ചു കളയുമെന്നാണ്; ഞാൻ ദളിത് സമുദായത്തിൽപ്പെട്ട ഒരാളാണ്; എന്റെ സമുദായത്തിൽ ആയിരക്കണക്കിന് പേരാണ് സ്വതന്ത്ര ഇന്ത്യയിൽ ചുട്ടെരിക്കപ്പെട്ടിട്ടുള്ളത്; ഇവരാരും അഭിപ്രായം പറഞ്ഞിട്ടല്ല; ഒരു ദളിതനായി ജനിച്ചാൽത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്നു തന്നെയാണെന്റെ തീരുമാനും; അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തനിക്ക് വധഭീഷണി നേരിട്ടതായി തുറന്ന് പറഞ്ഞ് ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്
പാലക്കാട്: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തനിക്ക് വധഭീഷണി നേരിട്ടതായി തുറന്ന് പറഞ്ഞ് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ശബരിമല കയറാൻ ശ്രമിച്ചതിന് ശേഷം നിരന്തരം ആക്രമണങ്ങൾക്ക് വിധേയയാകുന്ന ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ബിന്ദു തങ്കം കല്യാണിക്ക് പിന്തുണ അറിയിച്ച് കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ അട്ടപ്പാടിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'എന്നെക്കുറിച്ച് ഈ സംഘികൾ പറഞ്ഞ കാര്യം എന്നെ കത്തിച്ചു കളയുമെന്നാണ്. ഞാൻ ദളിത് സമുദായത്തിൽപ്പെട്ട ഒരാളാണ്. എന്റെ സമുദായത്തിൽ നൂറുകണക്കിന്, ആയിരക്കണക്കിന് പേരാണ് സ്വതന്ത്ര ഇന്ത്യയിൽ ചുട്ടെരിക്കപ്പെട്ടിട്ടുള്ളത്. ഇവരാരും അഭിപ്രായം പറഞ്ഞിട്ടല്ല. മൂന്നു വയസ്സുള്ള കുട്ടിപോലും എന്റെ സമുദായത്തിൽ ചുട്ടരിക്കപ്പെട്ടത് ആ കുട്ടി എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്? അപ്പോൾ ഒരു ദളിതനായി ജനിച്ചാൽത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്നു തന്നെയാണെന്റെ തീരുമാനും'. അഭിപ്രായം പ
പാലക്കാട്: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തനിക്ക് വധഭീഷണി നേരിട്ടതായി തുറന്ന് പറഞ്ഞ് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ശബരിമല കയറാൻ ശ്രമിച്ചതിന് ശേഷം നിരന്തരം ആക്രമണങ്ങൾക്ക് വിധേയയാകുന്ന ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ബിന്ദു തങ്കം കല്യാണിക്ക് പിന്തുണ അറിയിച്ച് കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ അട്ടപ്പാടിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'എന്നെക്കുറിച്ച് ഈ സംഘികൾ പറഞ്ഞ കാര്യം എന്നെ കത്തിച്ചു കളയുമെന്നാണ്. ഞാൻ ദളിത് സമുദായത്തിൽപ്പെട്ട ഒരാളാണ്. എന്റെ സമുദായത്തിൽ നൂറുകണക്കിന്, ആയിരക്കണക്കിന് പേരാണ് സ്വതന്ത്ര ഇന്ത്യയിൽ ചുട്ടെരിക്കപ്പെട്ടിട്ടുള്ളത്. ഇവരാരും അഭിപ്രായം പറഞ്ഞിട്ടല്ല. മൂന്നു വയസ്സുള്ള കുട്ടിപോലും എന്റെ സമുദായത്തിൽ ചുട്ടരിക്കപ്പെട്ടത് ആ കുട്ടി എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്? അപ്പോൾ ഒരു ദളിതനായി ജനിച്ചാൽത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്നു തന്നെയാണെന്റെ തീരുമാനും'.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തനിക്ക് വധഭീഷണി നേരിട്ട കാര്യം സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ബിന്ദു തങ്കം കല്യാണി ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് നാമജപഘോഷ യാത്ര നടത്തിയും താമസ സ്ഥലം ആക്രമിച്ചും സംഘപരിവാർ പിന്തുടരുന്നതിനെതിരെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അട്ടപ്പാടിയിലെ ഗൂളിക്കടവിൽ ഒത്തുകൂടിയത്. ദളിത് സമുദായത്തിൽപ്പെട്ടവർക്ക് എതിരെയുള്ള അക്രമങ്ങളുടെ ഭാഗം തന്നെയാണ് ബിന്ദു തങ്കം കല്ല്യാണിക്ക് എതിരെയുള്ള അക്രമമെന്ന് ഐക്യദാർഢ്യസദസ് അഭിപ്രായപ്പെട്ടു. നൂറ് കണക്കിന് ആളുകളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഇത്തരത്തിൽ അവഗണന നേരിടുന്ന സ്ത്രീകൾക്ക് ജനകീയ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണ് ഈ പരിപാടിയെന്ന് പരിപാടിയിൽ പങ്കെടുത്തവർ അറിയിച്ചു.
കോഴിക്കോട് നിന്നും അഗളിയിലേക്ക് ഹയർസെക്കന്ററി അദ്ധ്യാപികായായ ബിന്ദു സ്ഥലം മാറ്റം വാങ്ങിയിരുന്നു. പുതിയ സ്‌കൂളിൽ എത്തിയപ്പോൾ തന്നെ നാമജപപ്രതിഷേധക്കാർ അസഭ്യവിളികളുമായി എത്തി. സ്‌കൂളിൽ ചേർക്കാനെത്തിയ മകളുടെ മുന്നിൽ വച്ചാണ് അവരെ വേശ്യ എന്ന് വിളിച്ചത്. ജോലിയിൽ നിന്നിറക്കുമെന്നും ഭീഷണിയുണ്ടായി. വിദ്യാർത്ഥികളും ബിന്ദുവിനെതിരെ ശരണം ജപിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് സ്‌കൂൾ അധികൃതരും പിടിഎ യും ഇടപെട്ട് വിദ്യാർത്ഥികളെ ശാന്തരാക്കിയിരുന്നു. സ്‌കൂളിലെ അന്തരീക്ഷം സൗമ്യമായതിന് ശേഷമാണ് കർമ്മസമിതി അയ്യപ്പഘോഷ യാത്ര പ്രഖ്യാപിച്ചത്.
നവംബർ 12 നാണ് ബിന്ദു ശബരിമലയിൽ ആചാരം ലംഘിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അയ്യപ്പകർമ്മസമിതി അഗളി സ്‌കൂളിലേക്ക് ജാഥനടത്തിയത്. ഗേറ്റിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചു കൂടിയതോടെ സമാധാനാന്തരീക്ഷം മാറി സ്‌കൂളിൽ ഭീതി പടർന്നുവിദ്യാർത്ഥികളേയും ഘോഷയാത്രയിൽ പങ്കെടുപ്പിക്കാൻ ശ്രമമുണ്ടായിരുന്നു.ഗേറ്റടച്ചും വിദ്യാർത്ഥികളെ പുറത്ത് വിടാതെയുംഅധികൃതർ ഇടപെട്ടാണ് ഈ സാഹചര്യം ഒഴിവാക്കിയത്. ആദ്യം മുതലേ പരാതി നൽകിയിട്ടുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത സമീപനമാണെന്ന് ബിന്ദു ആരോപിക്കുന്നു.അതേ ദിവസം ബിന്ദുവും മകളും താമസിക്കുന്ന സ്ഥലത്ത് രാത്രി അക്രമികളെത്തി ഗേറ്റ് ചവിട്ടിപ്പൊളിക്കുകയും ചെയ്തു.
ഒക്ടോബർ 22 നാണ് ബിന്ദു ശബരിമലക്ക് പോയത്.മുണ്ടക്കയത്തിനടുത്ത് വെച്ച് അക്രമങ്ങൾ മൂലം തിരിച്ചു പോരേണ്ടി വന്നു. കോഴിക്കോട് താമസിക്കുന്ന വാടക വീടിലും ജോലി ചെയ്യുന്ന സ്‌കൂളിലും പ്രതിഷേധക്കാർ എത്തി. പിന്നീട് മുൻപേ അപേക്ഷിച്ച സ്ഥലം മാറ്റം ശെരിയായി അട്ടപ്പാടിയിലേക്ക് പോരുകയായിരുന്നു.